Keralam

കേരള സർവകലാശാലയിലേക്ക് എഐഎസ്എഫ് മാർച്ച്; പ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കി പോലീസ്

കേരള സർവകലാശാലയിൽ എഐഎസ്എഫ് പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്മാറാൻ തയ്യാറാകാത്തതോടെ എഐഎസ്എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സർവകലാശാല വി സി ഡോ.മോഹനൻ കുന്നുമ്മൽ എത്തുന്നതിന് മുന്നോടിയായാണ് പ്രതിഷേധം. എഐഎസ്എഫിന് പുറമെ ഡിവൈഎഫ്ഐയും എസ്എഫ്ഐ പ്രവർത്തകരും സർവകലാശാല ആസ്ഥാനത്ത് […]

Keralam

ഡോ.മിനി കാപ്പന് കേരള സർവകലാശാല രജിസ്ട്രാറുടെ ചുമതല; ഉത്തരവ് ഇറങ്ങി

ഡോ. മിനി കാപ്പന് കേരള സർവകലാശാല രജിസ്ട്രാറുടെ ചുമതല നൽകി വി സി ഉത്തരവിറക്കി. നേരത്തെ ചുമതല നൽകിയിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല. ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിന്റെ ചുമതലകൾ ഹേമ ആനന്ദിനും നൽകിയിട്ടുണ്ട്. ഇതോടെ അസാധാരണമായ നടപടി ക്രമങ്ങളിലേക്കാണ് കേരള സർവകലാശാല കടക്കുന്നത്. സർവകലാശാലയുടെ താത്ക്കാലിക വി സിയായ […]

Keralam

അവധിക്ക് അപേക്ഷിച്ച് കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍; സസ്‌പെന്‍ഷനിലുള്ള ഉദ്യോസ്ഥന് അവധിയോയെന്ന് വിസി

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാര്‍ അവധിക്ക് അപേക്ഷ നല്‍കി. ജൂലൈ ഒന്‍പത് മുതല്‍ അനിശ്ചിതകാലത്തേക്കാണ് അവധി അപേക്ഷ നല്‍കിയത്. വിദേശപര്യടനം കഴിഞ്ഞ് ബുധനാഴ്ച ചുമതലയേറ്റെടുത്ത വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേലിനാണ് അവധി അപേക്ഷ നല്‍കിയത്. എന്നാല്‍, സസ്‌പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന്റെ അവധി അപേക്ഷയ്ക്ക് എന്തുപ്രസക്തി എന്ന് […]

Keralam

എസ്എഫ്ഐയുടേത് ആഭാസ സമരം; പോലീസും സർക്കാരും കൂട്ട് നിന്നു, വിമർശനവുമായി വി ഡി സതീശൻ

കേരള സർവകലാശാലയിൽ ഇന്നലെ എസ്എഫ്ഐ നടത്തിയത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർവകലാശാലയുടെ പ്രവർത്തനം തടസപ്പെടുത്തി എസ്എഫ്ഐ നടത്തിയത് ആഭാസ സമരമാണ് അതിന് പോലീസും സർക്കാരും കൂട്ട് നിന്നു. ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തിരഞ്ഞുപിടിച്ച് തലയ്ക്കടിക്കുന്ന പോലീസും എസ്എഫ്ഐക്കാർക്ക് കുട […]

Keralam

കേരള സർവകലാശാല സംഘർഷം; എസ്എഫ്ഐയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡോ.സിസ തോമസ്

കേരള സർവകലാശാലയിലെ പോരിനിടെ എസ്എഫ്ഐയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡോ. സിസ തോമസ്. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും, സർവകലാശാലയിലെ വസ്തുവകകൾക്കും ഉപകരണങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയെന്നും പരാതിയിൽ പറയുന്നു. കുറ്റക്കാരെ കണ്ടെത്തി മേൽനടപടികൾ സ്വീകരിക്കണമെന്നും സിസ തോമസ് പരാതിയിൽ വ്യക്തമാക്കി. സർവകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി […]

Keralam

‘എസ്എഫ്ഐയുടെ സമരം വി സിയുടെ തെറ്റായ നടപടിക്കെതിരെ’; കേരള സർവകലാശാലയിൽ എത്തി എം വി ഗോവിന്ദൻ, പ്രതിഷേധം അവസാനിച്ചു

സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ചാൻസലറായ ഗവർണർക്കെതിരെയുള്ള എസ്എഫ്ഐ പ്രതിഷേധത്തിന് പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിഷേധം നിയന്ത്രിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് എം വി ഗോവിന്ദൻ കേരള സർവകലാശാലയിൽ എത്തി വിദ്യാർഥികളെ സന്ദർശിച്ചത്. സർവകലാശാലയിൽ വി സിക്ക് എന്തും ചെയ്യാമെന്ന നടപടി ഒരവസരത്തിലും അനുവദിക്കില്ല. സമരം […]

Keralam

​ഗവർണർക്കെതിരായ പ്രതിഷേധം; കേരള സർവകലാശാലയിലേക്ക് ഇരച്ചു കയറി എസ്എഫ്ഐ

സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ചാൻസലറായ ഗവർണർക്കെതിരെ സർവകലാശാലകളിലേക്ക് എസ്എഫ്ഐ പ്രതിഷേധം. കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലേക്ക് എസ്എഫ്ഐ പ്രവർത്തകർ ഇരച്ചുകയറി. വിസിയുടെ ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ചു. കൂടുതൽ പൊലീസ് സ്ഥലത്തേക്ക് എത്തി. കേരള സർവകലാശാല ആസ്ഥാനത്ത് ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകർ കെട്ടിടത്തിനുള്ളിൽ […]

Uncategorized

വ്യക്തി- രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സർവകലാശാലകളെ വേദി ആക്കരുത്; പ്രതിപക്ഷനേതാവ്

കേരളം സർവകലാശാല തർക്കത്തിൽ ഇരകളാകുന്നത് വിദ്യാർഥികളാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സർവകലാശാലയുടെ ചരിത്രത്തിൽ തന്നെ ഇത്രയും ഗതികെട്ട ഒരു കാലം ഉണ്ടായിട്ടില്ല. വിഷയത്തിൽ ഇരുകൂട്ടരും കുറ്റക്കാരാണ്. എളുപ്പത്തിൽ പരിഹരിക്കാവുന്ന നിസ്സാരകാര്യങ്ങൾക്ക് വേണ്ടിയാണിപ്പോൾ തമ്മിലടിക്കുന്നതെന്ന് വി ഡി സതീശൻ വിമർശിച്ചു. വ്യക്തിവൈരാഗ്യം തീർക്കാനും രാഷ്ട്രീയ വൈരാഗ്യം തീർക്കാനും സർവകലാശാലകളെ […]

Keralam

‘ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നത് കടുത്ത രീതിയിൽ; കാവി പതാകയെ പ്രതിഷ്ഠിക്കാൻ ശ്രമം’; മന്ത്രി ആർ ബിന്ദു

ഗവർണർ രാജേന്ദ്ര അർലേക്കറിനെതിരെ രൂക്ഷവിമർശനവുമായി ഉന്നതവിദ്യഭ്യാസമന്ത്രി ഡോക്ടർ ആർ ബിന്ദു. മുൻപത്തെ ഗവർണറെക്കാൾ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നത്. ത്രിവർണ പതാകയ്ക്ക് പകരം കാവി പതാകയെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നെന്നും ആർ ബിന്ദു പറഞ്ഞു. കേരള സർവകലാശാല ഭരണ പ്രതിസന്ധി വളരെയധികം വേദനയോടെ കാണുന്നുവെന്ന് മന്ത്രി ബിന്ദു പ്രതികരിച്ചു. […]

Keralam

അനില്‍കുമാറിന് തുടരാം, ഹര്‍ജി പിന്‍വലിച്ചു; കേരള സര്‍വകലാശാലയില്‍ രണ്ട് രജിസ്ട്രാര്‍മാര്‍

തിരുവനന്തപുരം: വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റും തമ്മിലുള്ള പോര് തുടരുന്നതിനിടെ, കേരള സര്‍വകലാശാലയില്‍ നിലവില്‍ രണ്ട് രജിസ്ട്രാര്‍മാര്‍. ഭാരതാംബ വിവാദത്തെത്തുടര്‍ന്ന് രജിസ്ട്രാറായിരുന്ന ഡോ. കെ എസ് അനില്‍കുമാറിനെ വിസി മോഹന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇന്നലെ നടന്ന അടിയന്തര സിന്‍ഡിക്കേറ്റ് യോഗം രജിസ്ടാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. ഇതേത്തുടര്‍ന്ന് രജിസ്ട്രാര്‍ കെ എസ് […]