Keralam

ഉത്തരക്കടലാസ് കാണാതായ സംഭവം; അധ്യാപകനും സർവകലാശാലയ്ക്കും വീഴ്ച സംഭവിച്ചെന്ന് വൈസ് ചാൻസലർ

അധ്യാപകനും സർവകലാശാലയ്ക്കും വീഴ്ച സംഭവിച്ചെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. സർവകലാശാലയിൽ പ്രശ്നങ്ങൾ ഉണ്ടായെന്നും അത് തിരുത്താനുള്ള നടപടി എടുക്കുന്നുവെന്നും വൈസ് ചാൻസലർ വ്യക്തമാക്കി. എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷയിലെ 71 ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചു. ഈ മാസം ഏഴിനാണ് പരീക്ഷ […]

Keralam

കേരള യൂണിവേഴ്‌സിറ്റി MBA പരീക്ഷയുടെ ഉത്തരക്കടലാസ് കാണാതായതിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്

കേരള യൂണിവേഴ്‌സിറ്റി MBA പരീക്ഷയുടെ ഉത്തരക്കടലാസ് കാണാതായതിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്. യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തും. പരീക്ഷ വീണ്ടും നടത്തുന്നതിൽ മറ്റന്നാൾ ചേരുന്ന പ്രത്യേക യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. ഉത്തരക്കടലാസ് നഷ്ടമായതിൽ വൈസ് ചാൻസിലർ വിളിച്ച അടിയന്തര യോഗം ചൊവ്വാഴ്ചയാണ് നടക്കുക. […]

Keralam

എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവം; അധ്യാപകനെതിരെ കർശന നടപടിയുണ്ടാകും, മന്ത്രി ആർ ബിന്ദു

കേരള സർവ്വകലാശാല എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവത്തിൽ ഗസ്റ്റ് അധ്യാപകനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഗുരുതരമായ കൃത്യ വിലോപമാണ് അധ്യാപകൻ്റെ ഭാഗത്ത് നിന്നുണ്ടായത്. കേരള സർവ്വകലാശാല ഏകീകൃത അക്കാദമിക് കലണ്ടർ രൂപീകരിച്ച് അതിനനുസരിച്ച് ചിട്ടയായ പ്രവർത്തനം കാഴ്ചവെച്ച് മുന്നോട്ട് […]

Keralam

എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവം; അധ്യാപകനെതിരെ നടപടിയെടുക്കും; അടിയന്തര യോഗം വിളിച്ച് വൈസ് ചാന്‍സിലര്‍

കേരള യൂണിവേഴ്‌സിറ്റിപരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായതില്‍ അടിയന്തര യോഗം വിളിച്ച് വൈസ് ചാന്‍സിലര്‍. ചൊവ്വാഴ്ചയാണ് യോഗം. വീണ്ടും പരീക്ഷ നിശ്ചയിച്ചതോടെ വിദേശത്ത് ഉള്‍പ്പെടെ ജോലിയ്ക്ക് കയറിയ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായി. തന്റെ ഭാഗത്ത് നിന്നാണ് വീഴ്ചയുണ്ടായതെന്ന് ഉത്തരക്കടലാസ് ഏറ്റുവാങ്ങിയ അധ്യാപകന്‍ ട്വന്റിഫോറിനോട് പറഞ്ഞു. അധ്യാപകനെതിരെ സർവകലാശാല നടപടിയെടുക്കും. അതേസമയം ആലത്തൂർ കഴിഞ്ഞപ്പോഴാണ് […]

Keralam

‘എം.ബി.എ ഉത്തരക്കടലാസ് കാണാതായത് സര്‍വകലാശാലയുടെ വീഴ്ച, വിദ്യാര്‍ത്ഥികളെ ക്രൂശിക്കരുത്’; വി. ഡി സതീശൻ

കേരള സര്‍വകലാശാലയില്‍ എം.ബി.എ ഉത്തരക്കലാസ് കാണാതായത് സര്‍വകലാശാലയുടെ വീഴ്ചയാണെന്നും അതിന് വിദ്യാര്‍ത്ഥികളെ ക്രൂശിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പിടുപ്പുകേടും അമിത രാഷ്ട്രീയവത്ക്കരണവും ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള സര്‍വകലാശാലയില്‍ […]

Keralam

ഉത്തരക്കടലാസ് നഷ്ടമായത് യാത്രയ്ക്കിടെയെന്ന് അധ്യാപകന്‍; നടപടിയെടുക്കാൻ കേരള സർവകലാശാല

ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടിയെടുക്കാൻ കേരള സർവകലാശാല. രജിസ്ട്രാറുടെ റിപ്പോർട്ടിനു ശേഷമായിരിക്കും നടപടി. 2022-24 ബാച്ചിലെ 71 MBA വിദ്യാർത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടമായത്.ബൈക്കിൽ പോകുമ്പോൾ ഉത്തരക്കടലാസ് നഷ്ടപ്പെട്ടെന്നാണ് അധ്യാപകന്റെ മൊഴി.വീണ്ടും പരീക്ഷ നടത്തുമെന്നാണ് സർവകലാശാലയുടെ വിശദീകരണം. പരീക്ഷ എഴുതിയ വിദ്യാർത്ഥികളെ സർവകലാശാല ബന്ധപ്പെടും. പരീക്ഷ പൂര്‍ത്തിയാകുന്നതിന് പിന്നാലെ ബണ്ടിലുകളായി […]

Keralam

‘തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്‌ഐ വിചാരിച്ചാല്‍ ചലിക്കില്ല; കേരള സര്‍വകലാശാലയില്‍ സമരം തുടരും’ ; പി.എം ആര്‍ഷോ

കേരളാ സര്‍വ്വകലാശാല ആസ്ഥാനത്ത് ഇന്നും എസ്എഫ്‌ഐ പ്രതിഷേധം. പുതിയ വിദ്യാര്‍ഥി യൂണിയനെ സത്യപ്രതിഞ്ജ ചെയ്യാന്‍ വി സി അനുവദിക്കാത്തതിലും ഇന്നലെത്തെ പോലീസ് നടപടിയിലും പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ പ്രതിഷേധം. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സമാധാനപരമായും മാതൃകാപരമായും അനിശ്ചിതകാല സമരം മുന്നോട്ടു കൊണ്ടു പോകണം […]

Keralam

ഫീസ് വർധന: കേരള-കാലിക്കറ്റ് സർവകലാശാല ക്യാമ്പസുകളിൽ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

കേരള യൂണിവേഴ്സിറ്റിയിൽ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഉയർന്ന പരീക്ഷ ഫീസ് ഏർപ്പെടുത്തിയതിനെതിരെ കേരള, കാലിക്കറ്റ് സർവ്വകലാശാലകൾക്ക് കീഴിലെ എല്ലാ ക്യാമ്പസുകളിലും നാളെ കെ.എസ്.യു പഠിപ്പ് മുടക്ക് നടത്തും. സർക്കാരിന്റെ ഇടപെടലിൽ യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ഈ മാസം 23ന് നടക്കുന്ന കേരള യൂണിവേഴ്സിറ്റി പരീക്ഷകൾ […]

Keralam

കേരള സര്‍വകലാശാല സെനറ്റിലേയ്ക്കുള്ള ചാന്‍സലറുടെ നാമനിര്‍ദ്ദേശം എന്ത് രേഖകളുടെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി

കൊച്ചി : കേരള സര്‍വകലാശാല സെനറ്റിലേയ്ക്കുള്ള ചാന്‍സലറുടെ നാമനിര്‍ദ്ദേശം എന്ത് രേഖകളുടെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി. ചാന്‍സലറുടെ ഓഫീസ് ഇക്കാര്യം വിശദീകരിക്കണമെന്നും ഹൈക്കോടതി. സെനറ്റിലേക്ക് നാല് എബിവിപി പ്രവര്‍ത്തകരുടെ നാമനിര്‍ദ്ദേശം ചോദ്യം ചെയ്ത നല്‍കിയ ഹര്‍ജിയില്‍ ചാന്‍സലര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. സര്‍വകലാശാല നല്‍കിയ പട്ടികയിലുണ്ടായിരുന്ന രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ […]

Keralam

ഗവർണറുടെ സെനറ്റിലേയ്ക്കുള്ള നാമനിര്‍ദ്ദേശം; എന്ത് രേഖകളുടെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേയ്ക്കുള്ള ചാന്‍സലറുടെ നാമനിര്‍ദ്ദേശം എന്ത് രേഖകളുടെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി. ചാന്‍സലറുടെ ഓഫീസ് ഇക്കാര്യം വിശദീകരിക്കണമെന്നും ഹൈക്കോടതി. സെനറ്റിലേക്ക് നാല് എബിവിപി പ്രവര്‍ത്തകരുടെ നാമനിര്‍ദ്ദേശം ചോദ്യം ചെയ്ത നല്‍കിയ ഹര്‍ജിയില്‍ ചാന്‍സലര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. സര്‍വകലാശാല നല്‍കിയ പട്ടികയിലുണ്ടായിരുന്ന രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ […]