Keralam

രഞ്ജി ട്രോഫി ഫൈനല്‍: വമ്പൻ തിരിച്ചുവരവ്, തകര്‍ച്ചയില്‍ നിന്ന് കേരളം കരകയറുന്നു

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറി കേരളം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെന്ന നിലയിലാണ്. 53 റണ്‍സുമായി ആദിത്യ സര്‍വാതെയും 4 റൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലിന്‍റെയും അക്ഷയ് ചന്ദ്രന്‍റെയും […]

Movies

ധ്യാനിൻ്റെ തിരക്കഥയിൽ കിടിലൻ ചിരി പടവുമായി ശ്രീനിവാസൻ തിരിച്ചെത്തുന്നു, “ആപ്പ് കൈസേ ഹോ” നാളെ മുതൽ

ധ്യാനിൻ്റെ തിരക്കഥയിൽ ശ്രീനിവാസൻ തിരിച്ചെത്തുന്ന ‘ആപ്പ് കൈസേ ഹോ’ ചിത്രം നാളെ തീയറ്ററുകളിലേക്ക് എത്തും. ലൗ ആക്ഷൻ ഡ്രാമ, പ്രകാശം പറക്കട്ടെ എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളികളുടെ ഇഷ്ടതാരം ധ്യാന്‍ ശ്രീനിവാസൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ‘ആപ്പ് കൈസേ ഹോ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. […]

Keralam

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്, പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്, അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് സി ഐ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉടൻ മെഡിക്കൽ ബോർഡ് ചേർന്നു ഡിസ്ചാർജ് തീരുമാനിക്കും. പിതൃമാതാവ് സൽമ ബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ്. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്‌ വന്ന ശേഷം ആയിരിക്കും ഡിസ്ചാർജ് കാര്യത്തിൽ തീരുമാനമുണ്ടാവുക. […]

Keralam

കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ വരുന്നൂ; വെള്ളിയാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു. വെള്ളിയാഴ്ച മുതൽ വേനൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി വരുന്ന വെള്ളി, ശനി, ഞായർ (ഫെബ്രുവരു 28, മാര്‍ച്ച് 1, 2) ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ യെല്ലോ പ്രഖ്യാപിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ […]

Keralam

‘ചാണകം സഞ്ചിയിലാക്കി നടക്കുന്ന ആർ എസ്‌ എസ്‌ നിലവാരത്തിലേക്ക് CPIM എത്തി, പിണറായിസത്തിനെതിരെ പോരാടും’: പി വി അൻവർ

ജനാധിപത്യത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് പി വി അൻവർ. ചാണകം സഞ്ചിയിലാക്കി നടക്കുന്ന ആർഎസ്‌ എസിന്റെ നിലവാരത്തിലേക്ക് സിപിഐഎം എത്തി. ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കേരളത്തിലെ രാഷ്ട്രിയ സ്ഥിതി വിശേഷത്തിലേക്കുള്ള ചൂണ്ടു പലകയാണെന്നും അൻവർ വ്യക്തമാക്കി. ആര്യാടൻ ഷൗക്കത്തിന്റെയും മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ് യുടെയും പിന്തുണ […]

Keralam

‘കേരളത്തെ രക്ഷിക്കുന്ന സമീപനം ഇടതുപക്ഷം സ്വീകരിക്കും, SDPI വിജയം അപകടകരം’: ടി പി രാമകൃഷ്ണൻ

തദ്ദേശ തിരഞ്ഞെടുപ്പിലെ എസ് ഡി പി ഐ വിജയം അപകടകരമെന്നും അതിൽ നിന്നും കേരളത്തെ രക്ഷിക്കുന്ന സമീപനം ഇടതുപക്ഷം സ്വീകരിക്കുമെന്നും എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ഒരു സീറ്റിൽ എസ്ഡിപിഐ ജയിച്ചു അത് യുഡിഎഫ് പിന്തുണയോടെയാണ്. കേരളത്തിന്റെ മത നിരപേക്ഷതയെ ചോദ്യം ചെയ്യുന്നതാണ് ആ […]

Local

ആശാവർക്കർമാർക്ക് ഐക്യദാർഢ്യം; കോൺഗ്രസ് അതിരുമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധപ്രകടനവും യോഗവും നടത്തി

അതിരമ്പുഴ: രണ്ടാഴ്ചയായി സമരരംഗത്തുള്ള ആശാവർക്കന്മാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും അവരോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനപ്രകാരം കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ അതിരമ്പുഴയിൽ പന്തം കൊളുത്തി പ്രതിഷേധപ്രകടനവും യോഗവും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴിയുടെ അ ദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം കോൺഗ്രസ് ബ്ലോക്ക് […]

Keralam

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അധ്വാനഭാരം കുറയ്ക്കാം, ശാസ്ത്ര സാങ്കേതിക വിദ്യകൾ ലോകത്തിന് ഉൾക്കൊള്ളാൻ കഴിയണം’; എം. വി. ഗോവിന്ദൻ

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അധ്വാനഭാരം കുറക്കാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എ ഐ വഴി വരുമാനം കൂട്ടാൻ സാധിക്കും. ശാസ്ത്ര സാങ്കേതിക വിദ്യകൾ ലോകത്തിന് ഉൾക്കൊള്ളാൻ കഴിയണം. ഊരാളുങ്കൽ സൊസൈറ്റിയുടെ നൂറാം വാർഷികാഘോഷ കുടുംബസംഗമ പരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. തൊഴിലാളികൾ തന്നെ മുതലാളിമാരായ […]

Keralam

‘ആശാവർക്കർമാർ സമരം ചെയ്യേണ്ട ഗതികേടിന്റെ പേരാണ് പിണറായി വിജയൻ, സമരം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കും, ഞങ്ങൾ തെരുവിലേക്ക് ഇറങ്ങും’: രാഹുൽ മാങ്കൂട്ടത്തിൽ

ആശാവർക്കർമാർ ഇങ്ങനെ സമരം ചെയ്യേണ്ട ഗതികേടിന്റെ പേരാണ് പിണറായി വിജയനെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പണം ആണോ സർക്കാരിന്റെ പ്രശനം. അങ്ങനെ എങ്കിൽ എങ്ങനെ ആണ് PSC മെമ്പർമാർക്ക് പണം അനുവദിക്കുന്നത്. അവർക്ക് തുക വർദ്ധിപ്പിച്ചു നൽകാൻ പണം ഉണ്ടായല്ലോ. ആരോഗ്യ നമ്പർവൺ എന്ന് പറഞ്ഞ് ഇരിക്കുന്നത് […]

Business

വമ്പൻ പ്രഖ്യാപനവുമായി ലുലു! കേരളത്തിൽ 5000 കോടിയുടെ നിക്ഷേപം; 15,000 പേർക്ക് തൊഴിൽ അവസരം

നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ നിക്ഷേപം പ്രാഖ്യപിച്ച് ലുലു. 15000 പേർക്ക് തൊഴിൽ അവസരം. അഞ്ച് വർഷം കൊണ്ട് 5000 കോടി നിക്ഷേപം നടത്തും.കളമശ്ശേരിയിൽ ഭക്ഷ്യസംസ്ക്കരണ യൂണിറ്റ് നിർമിക്കും. ലുലുവിൻറെ ഐടി ടവർ മൂന്ന് മാസത്തനകം തുടങ്ങും. 25,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് എം എ യൂസഫലി വ്യക്തമാക്കി. രണ്ടാം […]