Business

വമ്പൻ പ്രഖ്യാപനവുമായി ലുലു! കേരളത്തിൽ 5000 കോടിയുടെ നിക്ഷേപം; 15,000 പേർക്ക് തൊഴിൽ അവസരം

നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ നിക്ഷേപം പ്രാഖ്യപിച്ച് ലുലു. 15000 പേർക്ക് തൊഴിൽ അവസരം. അഞ്ച് വർഷം കൊണ്ട് 5000 കോടി നിക്ഷേപം നടത്തും.കളമശ്ശേരിയിൽ ഭക്ഷ്യസംസ്ക്കരണ യൂണിറ്റ് നിർമിക്കും. ലുലുവിൻറെ ഐടി ടവർ മൂന്ന് മാസത്തനകം തുടങ്ങും. 25,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് എം എ യൂസഫലി വ്യക്തമാക്കി. രണ്ടാം […]

Keralam

‘രാവും പകലും കഷ്ടപ്പെടുന്നവർ, ആശ വർക്കേഴ്സിൻ്റെ സമരത്തിനൊപ്പം കോൺഗ്രസ് ഉണ്ട്’ ;കെ സുധാകരൻ

ആശ വർക്കേഴ്സിൻ്റെ സമരത്തിനൊപ്പം കോൺഗ്രസ് ഉണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാവും പകലും കഷ്ടപ്പെടുന്നവരാണ് ആശ വർക്കേഴ്സ്. മനക്കരുത്തോടെ സമരം മുന്നോട്ട് കൊണ്ടു പോകണം. ആശ വർക്കേഴ്സിന് വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. കെ വി തോമസിന്റെ ഒരുമാസം ശമ്പളം മാത്രമാണത്. കെ വി […]

Keralam

വയലൻസ് സിനിമകൾ ഉൾപ്പടെ കണ്ടാണ് കുട്ടികൾ വളരുന്നത്, ബോധവത്കരണം നടത്തേണ്ടതുണ്ട്: എസ്എഫ്ഐ

കോട്ടയത്തെ റാഗിംഗിൽ എസ്എഫ്ഐക്കെതിരായ വടി ആയി ഉപയോഗിച്ചാൽ അതിന് നിന്ന് തരില്ലെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു.റാഗിങ്ങിനെ സാമാന്യവത്ക്കരിക്കുന്ന പ്രവണത നാട്ടിൽ ഉണ്ടായിട്ടുണ്ട്. അത് മാറ്റാൻ ബോധവത്കരണം നടത്തേണ്ടതുണ്ട്. വയലൻസ് സിനിമകൾ ഉൾപ്പടെ കണ്ടാണ് കുട്ടികൾ വളരുന്നത്.ടി.പി ശ്രീനിവാസന് മർദനമേറ്റത്. ചെയ്യാൻ പാടില്ലാത്തതായിരുന്നു. സമരമല്ല മർദനമേൽക്കാൻ കാരണം. […]

Business

ലുലു ഗ്രുപ്പിന്റെ പുതിയ നിക്ഷേപ പദ്ധതികൾ, കേരളം കാത്തിരിക്കുന്ന പ്രഖ്യാപനങ്ങൾ നാളെ; എംഎ യൂസഫലി

ലുലു ഗ്രുപ്പിന്റെ പുതിയ നിക്ഷേപ പദ്ധതികൾ നാളെ പ്രഖ്യാപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടുള്ള ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര തുക നിക്ഷേപിക്കുമെന്നോ, എന്താണ് പദ്ധതികളെന്നോ എംഎ യൂസഫലി വ്യക്തമാക്കിയിട്ടില്ല. ലുലു ഗ്രൂപ്പിന്റെ പുതിയ പദ്ധതികൾ നാളെ […]

Keralam

ചരിത്രം പിറന്നു, സൂപ്പര്‍ ത്രില്ലറില്‍ ലീഡ് നേടി കേരളം; രഞ്ജി ഫൈനലില്‍

അഹമ്മദാബാദ്: രഞ്ജിട്രോഫിയില്‍ കേരളത്തിന് ചരിത്ര നേട്ടം. സെമി ഫൈനലിലെ സൂപ്പര്‍ ക്ലൈമാക്‌സില്‍ ഗുജറാത്തിനെതിരെ ഒന്നാമിന്നിങ്‌സ് നേടിയ കേരളം നടാടെ ഫൈനലില്‍ കടന്നു. ഒന്നാമിന്നിങ്‌സ് ലീഡിന്റെ കരുത്തിലാണ് കേരളത്തിന്റെ മുന്നേറ്റം. അവസാന ദിവസം മൂന്നു വീക്കറ്റുകളും വീഴ്ത്തിയ ആദിത്യ സര്‍വതെയാണ് കേരളത്തെ ചരിത്രനേട്ടത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. രണ്ടു റണ്‍സിന്റെ ലീഡാണ് […]

Keralam

സെക്രട്ടറിയേറ്റിൽ ഫാൻ പൊട്ടിത്തെറിച്ചു, ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

സെക്രട്ടറിയേറ്റിൽ ഫാൻ പൊട്ടിത്തെറിച്ചു. പഴയ നിയമസഭ മന്ദിരത്തിലെ നികുതി വകുപ്പ് ഓഫീസിലാണ് സംഭവം നടന്നത്. ജെ സെക്ഷനിലെ പെഡസ്റ്റൽ ഫാനാണ് പൊട്ടിത്തെറിച്ചത്. ഫാൻ പൊട്ടിത്തെറിച്ച് കമ്പ്യൂട്ടറിൽ പതിച്ചു. അസിസ്റ്റൻ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. നേരത്തെ ഇതേ കെട്ടിടത്തിന് അടുത്തായി പാമ്പിനെ കണ്ടെത്തിയിരുന്നു. സെക്രട്ടറിയേറ്റിൽ സുരക്ഷിതമായി ജോലി ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന് […]

Movies

‘പാസ്റ്റ് നെവർ സ്റ്റേ സൈലൻ്റ്’, ജോര്‍ജ് കുട്ടിയുടെ കഥ തീര്‍ന്നിട്ടില്ല, ദൃശ്യം 3 വരുന്നു: മോഹൻലാൽ

ദൃശ്യം 3 സിനിമ സ്ഥിരീകരിച്ച് നടൻ മോഹൻലാൽ. ‘പാസ്റ്റ് നെവർ സ്റ്റേ സൈലൻ്റ്’ എന്ന ക്യാപ്‌ഷനോടെ നടൻ മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ദൃശ്യം ആദ്യ ഭാഗവും രണ്ടാം ഭാഗവും വലിയ ബോക്സോഫീസ് ഹിറ്റുകളായിരുന്നു. മലയാളത്തിന് പുറമെ തമിഴ് , തെലുങ് , കന്നഡ, ഹിന്ദി തുടങ്ങിയ […]

Keralam

‘നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളില്‍ നിന്നും ലൈസന്‍സ് ലഭിക്കും, കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസിൽ 60%വരെ കുറവ്’: മന്ത്രി എം ബി രാജേഷ്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്കരിക്കുന്ന വിവരം സർക്കാർ പ്രഖ്യാപിച്ചതാണെന്ന് മന്ത്രി എം ബി രാജേഷ്. കെട്ടിട നിർമ്മാണ ചട്ടത്തിലുൾപ്പെടെ ജനോപകാരപ്രദമായ നിരവധി മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കാലോചിതമായ പരിഷ്കാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ശ്രദ്ധ സർക്കാർ നൽകിയത് വ്യവസായ-വാണിജ്യ മേഖലയുമായി ബന്ധപ്പെട്ടാണ്. 2024ൽ […]

Keralam

എറണാകുളം- കായംകുളം റെയില്‍പാതയില്‍ വേഗം 100 കിലോമീറ്ററായി ഉയര്‍ത്തി

തിരുവനന്തപുരം: എറണാകുളം -കായംകുളം(കോട്ടയം വഴി) റെയില്‍ പാതയിലെ പരമാവധി വേഗം 90 ല്‍ നിന്ന് 100 കിലോമീറ്ററായി ഉയര്‍ത്തി. അതേസമയം ഇരുദിശകളിലുമായി 23 സ്ഥലങ്ങളില്‍ 90 കിലോമീറ്റര്‍ വേഗ നിയന്ത്രണം തുടരും. വന്ദേഭാരത്,ഹംസഫര്‍ ഉഹപ്പെടെ സ്‌റ്റോപ്പ് കുറവുള്ള ട്രെയിനുകള്‍ക്ക് വേഗം കൂട്ടിയതിന്റെ ഗുണം ലഭിക്കും. വിവിധ സെക്ഷനുകളില്‍ വേഗം […]

Keralam

‘ആശാ വർക്കർമാർക്ക് രണ്ട് മാസത്തെ വേതനം അനുവദിച്ചു’; 52.85 കോടി അനുവദിച്ച് സർക്കാർ

ആശാ വർക്കർമാർക്ക് വേതനം അനുവദിച്ചു. രണ്ട് മാസത്തെ വേതനം അനുവദിച്ചു. 52.85 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ആശാ വർക്കർമാർക്ക് 13,200 രൂപ ലഭിക്കുന്നുണ്ടെന്ന് ധനവകുപ്പ് അറിയിച്ചു. ടെലഫോൺ അലവൻസ് ഉൾപ്പെടെയാണ് 13,200 രൂപ നൽകുന്നത്. 7000 എന്നത് തെറ്റിദ്ധരിപ്പിക്കുന്നതെന്നും ധനവകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ആശാ വര്‍ക്കര്‍മാര്‍ക്ക് […]