Keralam

‘എയിംസ്’ ആവശ്യത്തിൽ കേരളവുമായി ചർച്ചയ്ക്ക് കേന്ദ്രം; കെ.വി തോമസ്- കേന്ദ്ര ആരോഗ്യ സെക്രട്ടറി കൂടിക്കാഴ്ച ഇന്ന്

എയിംസ് വേണമെന്ന ആവശ്യത്തിൽ കേരളവുമായി ചർച്ചയ്ക്ക് കേന്ദ്രം സർക്കാർ. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ് ഇന്ന് കൂടിക്കാഴ്ച നടത്തും. കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരമാണ് ചർച്ചയെന്ന് കെ.വി തോമസ് പറഞ്ഞു.കൂടിക്കാഴ്ചയിൽ കെ വി തോമസിനൊപ്പം കേരള ഹൗസ് റസിഡൻറ് കമ്മീഷണറും പങ്കെടുക്കും. രാവിലെ […]

Keralam

ഓപ്പറേഷന്‍ ഡി-ഹണ്ട്: 232 പേരെ അറസ്റ്റ് ചെയ്തു; 0.0253 കിഗ്രാം എം.ഡി.എം.എ, 7.315 കി.ഗ്രാം കഞ്ചാവ് , 159 കഞ്ചാവ് ബീഡി പിടികൂടി

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 22) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2703 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 227 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 232 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക […]

Keralam

കെ.റെയിൽ ഉപേക്ഷിച്ചെന്ന് സർക്കാർ അറിയിച്ചാൽ പുതിയ പാതയ്ക്ക് കേന്ദ്രാനുമതി കിട്ടും’; ഇ ശ്രീധരന്‍

കെ.റെയിലിൽ ഉപേക്ഷിച്ചുവെന്ന് സർക്കാർ പറഞ്ഞാൽ കേന്ദ്രവുമായി ബദൽ പദ്ധതിക്ക് സംസാരിക്കാൻ തയ്യാറെന്ന് മെട്രോമാൻ ഇ ശ്രീധരൻ. കെ റെയിൽ ഒരിക്കലും വരില്ല. പദ്ധതിക്ക് ഒരു കാരണവശാലും കേന്ദ്രസർക്കാർ അനുമതി നൽകില്ല. എന്നാൽ ജാള്യത മൂലമാണ് അങ്ങിനെ കേരളം പറയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേേര്‍ത്തു. ബദൽ പദ്ധതി ജനങ്ങൾക്കും പരിസ്ഥിതിക്കും ഒരു […]

Keralam

‘തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാളാണ് മണ്ഡല പുനർനിർണയം, യോഗം സംഘടിപ്പിച്ചതിന് സ്റ്റാലിന് പ്രത്യേകം നന്ദി’: മുഖ്യമന്ത്രി

മണ്ഡല പുനര്‍ നിര്‍ണയത്തിലുളള കേന്ദ്രനീക്കം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗം സംഘടിപ്പിച്ചതിന് സ്റ്റാലിനോട് പ്രത്യേകം നന്ദി അദ്ദേഹം പറഞ്ഞു. നമ്മുടെയെല്ലാം തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാളാണ് മണ്ഡല പുനർനിർണയം. വടക്കേ ഇന്ത്യയിൽ മുൻതൂക്കം ലഭിക്കുമെന്നതു കൊണ്ടാണ് ബി.ജെ.പി. മണ്ഡല പുനർനിർണയവുമായി മുന്നോട്ടുപോവുന്നത്. കൂടിയാലോചനകളില്ലാതെ ബി.ജെ.പി. അവരുടെ തീരുമാനത്തെ […]

Keralam

‘വീണാ ജോർജ് ഡൽഹിയിൽ പോയി ക്യൂബൻ മന്ത്രിയെ കണ്ടിട്ട് മടങ്ങി, എത്ര ദിവസം കഴിഞ്ഞാലും വിജയിച്ചേ സമരം അവസാനിക്കൂ’: കെ മുരളീധരൻ

ആരോഗ്യമന്ത്രി ഡൽഹിയിൽ പോയിട്ട് ക്യൂബൻ മന്ത്രിയെ മാത്രം കണ്ടിട്ട് മടങ്ങിയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സാധാരണ ഒരു സംസ്ഥാനമന്ത്രി കേന്ദ്രമന്ത്രിയെ കാണാൻ പോകുമ്പോൾ നേരത്തെ അപ്പോയിൻമെന്റ് എടുക്കാറുണ്ട്. പക്ഷേ വീണാ ജോർജ് പോയപ്പോൾ അപ്പോയിൻമെന്റ് എടുത്തില്ല. ആശമാരുടെ സമര വേദിയിൽ എത്തി സംസാരിക്കുകയായിരുന്നു കെ മുരളീധരൻ. അപ്പോയിൻമെന്റ് […]

Keralam

തൊഴിൽ നിയമങ്ങളിൽ മാറ്റം വരണം, ആശമാരുടെ വേതനം ഉയർത്തണം എന്നാണ് നിലപാട്: വീണാ ജോർജ്

ആശമാരുടെ വേതനം ഉയർത്തണം എന്നാണ് നിലപാട്. തൊഴിൽ നിയമങ്ങളിൽ മാറ്റം വരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് .കേന്ദ്ര പദ്ധതികളിലാണ് ആശമാരും അംഗൻവാടി ജീവനക്കാരും ഉൾപ്പെടുന്നത്. ജെ. പി നദ്ദയെ ആറു മാസം മുമ്പ് കണ്ടപ്പോൾ ആശമാരുടെ കാര്യം പറഞ്ഞു. എയിംസിന്റെ കാര്യവും സൂചിപ്പിച്ചു. ഓണറേറിയം ഇത് വരെ വർധിപ്പിച്ചത് […]

District News

കോട്ടയം മരങ്ങാട്ടുപിള്ളിയിൽ പോലീസിന് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം; 3 പോലീസുകാർക്ക് പരുക്ക്

കോട്ടയത്ത് പോലീസിന് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം. മരങ്ങാട്ടുപിള്ളി സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്കാണ് പരുക്കേറ്റത്. ലഹരി സംഘത്തിന്റെ ആക്രമണത്തിൽ മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെ സിപിഒ മാരായ മഹേഷ്,ശരത്,ശ്യാംകുമാർ എന്നിവർക്കാണ് പരുക്കേറ്റത്. കടപ്ലാമറ്റം വയലായിൽ ഇന്നലെ രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. ലഹരി സംഘത്തിലെ 6 പേരെ മരങ്ങാട്ടുപിള്ളി […]

Keralam

ബിജെപിയുടെ പുതിയ അധ്യക്ഷൻ തിങ്കളാഴ്ച ചുമതല ഏൽക്കും

ബി ജെ പി സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക ഞായറാഴ്ച സമർപ്പിക്കും. തിങ്കളാഴ്ച പുതിയ അധ്യക്ഷൻ ചുമതല ഏൽക്കും.കേന്ദ്ര ഭരണാധികാരി പ്രഹ്ലാദ് ജോഷി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. കേന്ദ്ര നേതൃത്വത്തിന് മാത്രം അറിയാവുന്ന രഹസ്യമായി അതുതുടരുകയാണ്.ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുകയും വിവിധ തലത്തിലുള്ള കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്ത […]

Keralam

കേരളത്തിലെ ഡ്രൈവിങ്ങ് സ്കൂളുകളുടെ വിജയശതമാനം 52% ആയി കുറഞ്ഞു, ക്വാളിറ്റി ഓഫ് എഡ്യൂക്കേഷനാണ് ലക്ഷ്യമിടുന്നത്: കെ ബി ഗണേഷ് കുമാർ

കേരളത്തിലെ ഡ്രൈവിങ്ങ് സ്കൂളുകളുടെ വിജയശതമാനം 52% ആയി കുറഞ്ഞുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നേരത്തെ വിജയം 78% 80 ശതമാനം വന്നതാണ് ഇപ്പോൾ കുറഞ്ഞത്. ക്വാളിറ്റി ഓഫ് എഡ്യൂക്കേഷൻ ആണ് മോട്ടോർ വാഹന വകുപ്പ് ലക്ഷ്യമിടുന്നത് നല്ല ഡ്രൈവിങ്ങ് സംസ്കാരം ഉണ്ടാക്കിയെടുക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം. […]

Keralam

പത്തനംതിട്ടയിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് എം.ഡി.എം.എ പിടികൂടി

പത്തനംതിട്ടയിൽ നിന്ന്  എം.ഡി.എം.എ പിടികൂടി. പത്തനംതിട്ട പന്തളം കുരമ്പാലയിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് എം.ഡി.എം.എ  പിടികൂടി. നാല് ഗ്രാംഎം.ഡി.എം.എ യുമായി കടയിലെ ജീവനക്കാരൻ അനി ആണ് പോലീസ് പിടിയിൽ ആയത്. തൃക്കുന്നപ്പുഴ പല്ലന സ്വദേശിയാണ് അനി. പോലീസ് ഇതുമായി ബന്ധപ്പെട്ട തുടർ അന്വേഷണം ആരംഭിച്ചു. അതേസമയം […]