Keralam

‘എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു’; കെ രാധാകൃഷ്ണൻ എംപിയുടെ മാതാവ് അന്തരിച്ചു

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ ചിന്ന (84) അന്തരിച്ചു. ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു എന്നാണ് രാധാകൃഷ്ണൻ എംപി സമൂഹ മാധ്യമത്തിൽ കുറിച്ചത്. പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിലായിരുന്ന എംപി നാട്ടിലേക്ക് തിരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം […]

Keralam

പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി, അതീവ ഗുരുതര അവസ്ഥ; കൃത്യമായ ഇടപെടലിലൂടെ ജീവന്‍ രക്ഷിച്ച് വയനാട്ടിലെ ആരോഗ്യ പ്രവര്‍ത്തകര്‍

ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെ രക്ഷിച്ചെടുത്ത് വയനാട് നൂല്‍പുഴ കുടുബോരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍. സ്‌കൂള്‍ ഹെല്‍ത്ത് പരിപാടിയുടെ ഭാഗമായി നടത്തിയ ആരോഗ്യ പരിശോധനയിലാണ് ഉയര്‍ന്ന ബിപി കണ്ടെത്തിയത്. കുട്ടിയുടെ ജീവന് തന്നെ ഭീഷണിയായി അതീവ ഗുരുതരമായ അവസ്ഥയിലേക്ക് പോകുമായിരുന്ന സാഹചര്യത്തെ തക്ക സമയത്ത് കണ്ടെത്തി […]

Keralam

‘വിശ്വാസ്യതയാണ് കേരള ബംബർ ലോട്ടറിയുടെ പ്രത്യേകത, ഒരു കൂട്ടം ഭാഗ്യവാൻമാരെ ഇന്ന് തിരഞ്ഞെടുത്തു’: കെ.എൻ.ബാലഗോപാൽ

ജനങ്ങളുടെ വലിയ പിന്തുണ ക്രിസ്തുമസ് ന്യൂ ഇയർ ബംബറിന് ലഭിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. വിശ്വാസ്യതയാണ് കേരള ബംബർ ലോട്ടറിയുടെ പ്രത്യേകത. ഒരു കൂട്ടം ഭാഗ്യവാൻമാരെയാണ് ഇന്ന് തിരഞ്ഞെടുക്കുന്നത്. ഇത്രയും വലിയൊരു സമ്മാന ഘടന സംസ്ഥാനത്ത് ഇത് ആദ്യമാണ്. നാടിൻറെ പുരോഗതിക്ക് ലോട്ടറി നൽകുന്നത് വലിയ കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. […]

Keralam

താപനില 3 ഡിഗ്രി വരെ ഉയരാം; കേരളത്തിൽ 2 ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത […]

Uncategorized

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് സ്പീക്കർ എ എൻ ഷംസീർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് സ്പീക്കർ എ എൻ ഷംസീർ. എ ഐ എല്ലാ മേഖലകളിലും ഇടപെടുന്നു. എല്ലാത്തിൻ്റെയും നല്ല വശങ്ങൾ സ്വീകരിക്കാം. നല്ല വശങ്ങൾ വരുമ്പോൾ ചീത്ത വശങ്ങളും വരുമെന്ന് ഓർക്കണമെന്നും സ്പീക്കർ വ്യക്തമാക്കി. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൺവെൻഷനിലാണ് എഐക്കെതിരായ സ്പീക്കറുടെ പരാമർശം. […]

Keralam

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുലി ഇറങ്ങി എങ്കിൽ കേരളം രക്ഷപ്പെട്ടു പോയേനെയെന്ന് സന്ദീപ് വാര്യർ വിമർശിച്ചു. നിയമങ്ങളുടെ പേരിൽ സർക്കാർ ജനങ്ങളെ ദ്രോഹിക്കുന്നു. തെരുവ് പട്ടിയെപ്പോലും പിടിക്കാൻ പാടില്ല. എൻ്റെ പഴയ പാർട്ടിക്കാർക്ക് ആണെങ്കിൽ പശുവിനെ […]

Keralam

തോമസ് ഐസക് കേരളത്തിൻ്റെ അന്തകൻ: ചെറിയാൻ ഫിലിപ്പ്

കിഫ്ബി എന്ന ബകനെ തീറ്റിപ്പോറ്റാൻ അമിത ചുങ്കം ചുമത്തി യാത്രക്കാരെ കൊള്ളയടിക്കേണ്ട ദുരവസ്ഥ ക്ഷണിച്ചു വരുത്തിയത് ധനമന്ത്രിയായിരുന്ന തോമസ് ഐസക് ആണെന്ന് ചെറിയാൻ ഫിലിപ്പ്. വികലമായ ധനകാര്യ മാനേജ്മെൻ്റിലൂടെ കേരളത്തെ ഭീമമായ കടക്കെണിയിലാഴ്ത്തി സമ്പദ്ഘടന തകർത്ത തോമസ് ഐസക്ക് കേരളത്തിൻ്റെ അന്തകനാണ്. അക്കാദമിക് ബുദ്ധിജീവി മാത്രയായ തോമസ് ഐസക്കിന് […]

India

ഏഷ്യ- പസഫിക് പാഡൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടിം ചാമ്പ്യൻമാർ

ബാങ്കോക്ക്: ഏഷ്യ – പസഫിക് പാഡൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടിം ചാമ്പ്യൻമാരായി .തായ്ലാൻഡിലെ ബാങ്കോക്കിൽ നടന്ന ഏഷ്യ – പസഫിക് പാഡൽ ചാമ്പ്യൻഷിപ്പ് ബാങ്കോക് ഓപ്പൺ 2025 ലെ കൺസോലേഷൻ കപ്പ് ചാമ്പ്യൻമാരായാണ് മലയാളികളായ ഫമാസ് ഷാനവാസും നിഥിൻ ഡേവീസും ആണ് ഇന്ത്യയ്ക്കു വേണ്ടി ഈ നേട്ടം കൈവരിച്ചത്. […]

Keralam

കേന്ദ്ര ബജറ്റിൽ കേരളത്തിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും മുന്തിയ പരിഗണന: കെ.സുരേന്ദ്രൻ

നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും മുന്തിയ പരിഗണനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. യുപിഎ സർക്കാർ ഭരിച്ച 10 വർഷത്തിൽ നൽകിയതിനേക്കാൾ മൂന്നിരട്ടിയിലധികം തുക മോദി സർക്കാർ കേരളത്തിന് നൽകി. എന്നാൽ കേരളത്തിനോട് കേന്ദ്ര അവഗണനയാണെന്നാണ് യുഡിഎഫും എൽഡിഎഫും വ്യാജപ്രചരണം നടത്തുന്നത്. […]

Keralam

ന്യായമായ പ്രതീക്ഷ കേരളത്തിനുണ്ടായിരുന്നു; ബജറ്റ് നിരാശാജനകമെന്ന് കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം: 2025ലെ കേന്ദ്ര ബജറ്റില്‍ കേരളത്തിനോടുള്ള സമീപനം അങ്ങേയറ്റം നിരാശാജനകമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രാഷ്ട്രീയമായി താല്‍പര്യമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ അനുവദിച്ചുവെന്നതാണ് ബജറ്റില്‍ പൊതുവെ കാണുന്നത്. എല്ലാവരോടും തുല്യസമീപനമല്ല ഉണ്ടായത്. കേരളത്തിന് ന്യായമായ ചില ആവശ്യങ്ങളുണ്ടായിരുന്നു. കേരളത്തിന് നല്ലതോതില്‍ സാമ്പത്തികമായി വെട്ടിക്കുറവ് ഉണ്ടായെന്നും ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ […]