India

‘രാജ്യത്തെ 312 ആർ.എം.എസ് ഓഫിസുകൾ അടച്ചുപൂട്ടുന്നു, 12 ഓഫിസുകൾ കേരളത്തിൽ’:തപാൽ സംവിധാനത്തെ ബാധിക്കുമെന്ന് സർക്കാർ

റെയിൽവേ മെയിൽ സർവീസ് ( ആർ.എം. എസ്) ഓഫീസുകൾ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ആർ.എം.എസ് ഓഫീസുകളെ സ്പീഡ് പോസ്റ്റ് പ്രോസസ്സിംഗ് ഹബുകളുമായി സംയോജിപ്പിക്കാനും രജിസ്റ്റേഡ് പോസ്റ്റ് സേവനങ്ങൾ സ്പീഡ് പോസ്റ്റ് സേവനങ്ങളുമായി ഏകോപിപ്പിക്കാനും […]

Keralam

മതേതരത്വ മൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന പ്രതിഭാശാലി, ഡോ. മന്‍മോഹന്‍ സിങിനെ അനുസ്മരിച്ച് നിയമസഭ

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഡോ. മന്‍മോഹന്‍സിങ് അല്ലാതെ, ഇന്ത്യയുടെ സാമ്പത്തിക നയ രൂപീകരണത്തില്‍ കാതലായ പങ്കുവഹിക്കുന്ന എല്ലാ പദവിയും വഹിച്ച മറ്റൊരു വ്യക്തി ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അനുസ്മരിച്ചു. സാധാരണ ഗ്രാമീണ കുടുംബത്തില്‍ ജനിച്ച […]

Keralam

ആണുങ്ങളെ കുടുക്കാൻ വളരെ എളുപ്പം, പുരുഷ കമ്മീഷൻ വേണമെന്ന് രാഹുൽ ഈശ്വർ

ആണുങ്ങളെ കുടുക്കാൻ വളരെ എളുപ്പം, പുരുഷ കമ്മീഷൻ വേണമെന്ന് രാഹുൽ ഈശ്വർ. ഹണി റോസിന് അവരുടെ പരാതിയുടെ സത്യമില്ലായ്മ ബോധ്യപ്പെട്ടു എന്ന് വിശ്വസിക്കുന്നു. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം. ഹണി റോസിനോട് പെറ്റമ്മ നയവും രാഹുൽ ഈശ്വറിനോട് ചിറ്റമ്മ നയവുമാണ്. ഭരണ ഘടന പദവികളായ വനിതാ കമ്മീഷനും യുവജന കമ്മീഷനും […]

Keralam

ഗ്രീഷ്മയുടെ മനസിൽ ചെകുത്താൻ ചിന്തയെന്ന് പ്രോസിക്യുഷൻ; പഠനം തുടരണമെന്ന് ഗ്രീഷ്‌മ, ശിക്ഷാവിധി തിങ്കളാഴ്ച

പാറശ്ശാല ഷാരോണ്‍ വധക്കേസിൽ കോടതിയിൽ വാദപ്രതിവാദങ്ങൾ തുടങ്ങി. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ​ഗ്രീഷ്മ കോടതിയിൽ കത്ത് നൽകി. കോടതി ഗ്രീഷ്‌മയുടെ രേഖകൾ പരിശോധിച്ചു. ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടു. കത്തിനൊപ്പം ബിരുദ സർട്ടിഫിക്കറ്റുകളും ​ഗ്രീഷ്മ കോടതിക്ക് കൈമാറിയിട്ടുണ്ട്. തുടർപഠന ആവശ്യം ജഡ്ജിന് […]

Keralam

‘അന്യ പുരുഷന്മാർക്കിടയിൽ സ്ത്രീകൾ ഇടകലർന്ന് അഭ്യാസം നടത്തുന്നത് അനുവദനീയമല്ല’; സുന്നി വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് കാന്തപുരം

മെക് 7നെതിരെ പരോക്ഷ വിമർശനവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ.  മതത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വ്യായാമ പരിപാടികൾക്കെതിരെ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. അന്യ പുരുഷന്മാർക്കിടയിൽ സ്ത്രീകൾ ഇടകലർന്ന് അഭ്യാസം നടത്തുന്നത് അനുവദനീയമല്ല. മതവിശ്വാസത്തിന് ഹാനികരമാകുന്ന ഗാനങ്ങളും പ്രചാരണങ്ങളും ക്ലാസുകളും […]

Keralam

കഞ്ചിക്കോട് ബ്രൂവറിക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്

കഞ്ചിക്കോട് ബ്രൂവറിക്കെതിരെ പ്രക്ഷോഭത്തിന് കോൺഗ്രസ്. എലപ്പള്ളി പഞ്ചായത്തിൽ ബ്രുവറിക്കെതിരെ പ്രതിഷേധധം നടത്തും. കൂടാതെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. കഴിഞ്ഞ LDF സർക്കാരിൻ്റെ കാലത്തെ ഏറ്റവും വലിയ അഴിമതി ആയിരുന്നു ബ്രൂവറിയെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. 1999 ലെ തീരുമാനം അട്ടിമറിച്ചാണ് കഞ്ചിക്കോട്ട് പുതിയ […]

Keralam

ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ, വിപുലമായ സമാധി ചടങ്ങുകൾ

ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകൾ നാളെ നടക്കും. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിലേക്ക് മൃതദേഹം ഇന്ന് കൊണ്ട് പോകും. നാളെ വൈകീട്ട് 3 നും നാലിനും ഇടയിൽ ചടങ്ങ് നടക്കും.ഗോപന്‍സ്വാമിയുടെ മകന്‍ സനന്ദനും വി.എച്ച്.പി. […]

Keralam

മൃതദേഹം ഇരുത്തിയ നിലയിൽ, ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണം, പോസ്റ്റുമോര്‍ട്ടം പൂർത്തിയായി

നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം പൂർത്തിയായി. ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ വിലയിരുത്തി. പ്രാഥമിക പരിശോധനയിലാണ് സ്വാഭാവിക മരണമെന്ന് വിലയിരുത്തിയത്. മരിച്ച ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കൽ കോളജിൽ നിന്നും ലഭിക്കുന്ന വിവരം. നിലവിൽ ശരീരത്തിൽ മുറിവുകളില്ല, വിഷം ഉള്ളിൽ ചെന്നിട്ടില്ലെന്നുമാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. […]

Keralam

”മുഖ്യമന്ത്രിക്കായുള്ള വാഴ്ത്ത്പാട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പാടില്ല”; സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ

മുഖ്യമന്ത്രിക്കായുള്ള വാഴ്ത്ത്പാട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പാടില്ലെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ. എംപ്ലോയീസ് അസോസിയേഷന്റെ സിൽവർ ജൂബിലി കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിന് അകലെ സെൻട്രൽ സ്റ്റേഡിയത്തിൽ പാട്ട് പാടും. മുഖ്യമന്ത്രി കെട്ടിടത്തിൻ്റെ നാട മുറിക്കുമ്പോൾ നൂറു വനിതകൾ ചേർന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ ഗാനം ആലപിക്കുമെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രതികരിച്ചു. […]

Keralam

‘പ്രവാസികൾക്കായി കേരളത്തിൽ വ്യവസായ പാർക്ക് തുടങ്ങും’; പി. രാജീവ്

പ്രവാസികൾക്കായി കേരളത്തിൽ വ്യവസായ പാർക്ക് തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കണ്ണൂരിലായിരിക്കും പാർക്ക്. കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി ദുബായിൽ സംഘടിപ്പിച്ച റോഡ് ഷോയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ സംഭാവന ചെയ്യുന്ന പ്രവാസികൾക്കായി നിക്ഷേപവാതിൽ തുറന്നിടുകയാണ് സംസ്ഥാനസർക്കാർ. കണ്ണൂരിൽ […]