Keralam

മധ്യകേരളത്തിൽ ഏറ്റവും ജനപ്രിയനായ നേതാവാണ് വി കെ ഇബ്രാഹിംകുഞ്ഞ്; അനുശോചിച്ച് എ കെ ആന്റണി

മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. മധ്യകേരളത്തിൽ ഏറ്റവും ജനപ്രിയനായ നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആവശ്യങ്ങളുമായി എത്തുന്ന ആർക്കും ഇബ്രാഹിംകുഞ്ഞിനെ സമീപിക്കാൻ സാധിക്കുമായിരുന്നു. ജനങ്ങൾക്ക് വേണ്ടി എപ്പോഴും ഓടിയെത്തുന്ന നേതാവായിരുന്നു ഇബ്രാഹിംകുഞ്ഞ് […]

Keralam

വൻ കവർച്ചയ്ക്ക് പദ്ധതിയിട്ടു, ശബരിമല സ്വർണ്ണക്കൊള്ളയിൽ ഗൂഢാലോചന നടത്തിയത് മൂന്ന് പേർ, മറ്റ് ഉരുപ്പടികളും കവരാൻ ആസൂത്രണം

ശബരിമല സ്വർണ്ണകൊള്ളയിൽ ഗൂഢാലോചന നടത്തിയത് ഉണ്ണികൃഷ്ണൻ പോറ്റിയും, പങ്കജ് ഭണ്ഡാരി, ഗോവർദ്ധനും ചേർന്നെന്ന് എസ്.ഐ.ടി. സ്വർണ്ണ വ്യാപാരി ഗോവർധന് കവർച്ചയിൽ മുഖ്യ പങ്കെന്ന് എസ്.ഐ.ടി. എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിലാണ് ഗോവർധൻ പണം കൈമാറിയതെന്നും എസ്.ഐ.ടി. പകരം പണം നൽകിയത് കവർച്ചയെന്ന് അറിഞ്ഞു കൊണ്ടു തന്നെ. ഗോവർദ്ധന്റെ ജാമ്യാപേക്ഷയെ എതിർത്ത് […]

Keralam

‘മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് യുഡിഎഫിന് ഗുണം ചെയ്യും, നിയമസഭ തിരഞ്ഞെടുപ്പിൽ സീനിയർ നേതാക്കളും മത്സരിക്കണം’; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരഞ്ഞെടുപ്പിൽ സീനിയർ നേതാക്കളും മത്സരിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ചെറുപ്പക്കാർക്ക് പരിഗണന നൽകണം. തന്റെ സ്ഥാനാർഥിത്വത്തിന് പാർട്ടി ഒരിക്കലും തടസ്സം നിന്നിട്ടില്ല. മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് ഗുണം ചെയ്യും. തന്‍റെ സ്ഥാനാർഥിത്വത്തിന് പാർട്ടി ഒരിക്കലും തടസം നിന്നിട്ടില്ല. കഴിഞ്ഞതവണ മത്സരിക്കാതിരുന്നത് കെപിസിസി അധ്യക്ഷനായത് കൊണ്ടാണ്. ലോക്സഭയിലേക്ക് […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള, അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യും; അന്വേഷണത്തിന്റെ ദിശ തിരിച്ചുവിടാൻ ഇല്ലാത്ത കാര്യങ്ങൾ ചേർക്കുന്നുവെന്ന് കെ സി വേണുഗോപാൽ

ശബരിമല സ്വർണ്ണക്കൊള്ള, അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനുള്ള SIT നീക്കത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ. സോണിയ ഗാന്ധി അല്ല ദേവസ്വം ബോർഡിന്റെ പ്രസിഡന്റ്. അന്വേഷണത്തിന്റെ ദിശ തിരിച്ചുവിടാനാണ് ഇല്ലാത്ത കാര്യങ്ങൾ ചേർക്കുന്നത്. യഥാർത്ഥ പ്രതികളിലേക്ക് എത്തുന്നതുവരെ കണ്ണിലെണ്ണ […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള, എസ്.ഐ.ടിയില്‍ സി.പി.എം ബന്ധമുള്ള രണ്ട് സിഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാൻ; വിഡി സതീശൻ

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ ഹൈക്കോടതി നിയോഗിച്ച എസ്.ഐ.ടിയില്‍ സി.പി.എം നേതൃത്വവുമായി ബന്ധമുള്ള രണ്ട് സി.ഐമാരെ നിയോഗിച്ചത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതെന്ന് വി ഡി സതീശൻ. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം ഫ്രാക്ഷനില്‍ ഉള്‍പ്പെട്ടവരെ എസ്.ഐ.ടിയില്‍ നിയോഗിച്ചത്? ഹൈക്കോടതിയുടെ മുന്നില്‍ വന്ന രണ്ട് പേരുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് മനസിലാക്കുന്നു. ഈ […]

Keralam

അന്ന് കറുത്ത സ്റ്റിക്കര്‍, ഇന്ന് വീടിന് മുന്നിലെ തൂണുകളില്‍ ചുവപ്പ് അടയാളം; സിസിടിവി ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി നാട്ടുകാര്‍, ഒടുവില്‍ ട്വസ്റ്റ്

പുലര്‍ച്ചെ വീടിനുമുന്നിലുളള തൂണുകളില്‍ ചുവപ്പ് നിറത്തിലുള്ള അടയാളം കണ്ട് പരിഭ്രാന്തരായി നാട്ടുകാര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടിന് മുന്നില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ച് മോഷണം നടത്തിയ സംഭവം ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ മോഷണ സംഘം വല്ലതുമാണോ ഇതിന് പിന്നില്‍ എന്ന സംശയമാണ് നാട്ടുകാരുടെ ആശങ്ക വര്‍ധിപ്പിച്ചത്. എന്നാല്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ […]

Keralam

‘പുതുവത്സരത്തിൽ 10 ലക്ഷം പേർ വ്യായാമത്തിലേക്ക്, അങ്കണവാടി മുതൽ ഐ ടി പാർക്ക് വരെ പരിശീലനം’; മന്ത്രി വീണാ ജോർജ്

‘ആരോഗ്യം ആനന്ദം – വൈബ് 4 വെൽനസ്’എന്ന പേരിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പയിൻ 2026 ജനുവരി ഒന്നിന് രാവിലെ 11.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആർദ്രം മിഷൻ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലാണ്. താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് സംവിധാനങ്ങൾ […]

Keralam

രോഗിയായ യുവതിയെ വഴിയിൽ ഇറക്കിവിട്ട സംഭവം; കെ.എസ്.ആർ.ടി.സി കണ്ടക്ടറെ ജോലിയിൽ നിന്ന് മാറ്റിനിർത്തി

തിരുവനന്തപുരം വെള്ളറടയിൽ രോഗിയായ യുവതിയെ വഴിയിൽ ഇറക്കിവിട്ട കെ.എസ്.ആർ.ടി.സി. കണ്ടക്ടർക്കെതിരെ നടപടി. എംപാനൽ ജീവനക്കാരനായ സി അനിൽകുമാറിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി.ഗൂഗിൾ പേ വഴി പണം നൽകിയത് പരാജയപ്പെട്ടതിനെ തുടർന്നാണ് ഇറക്കിവിട്ടത്. വെള്ളറട സ്വദേശി ദിവ്യയാണ് പരാതിക്കാരി. കഴിഞ്ഞ 26 ന് രാത്രി ആയിരുന്നു വെള്ളറട സ്വദേശിയായ ദിവ്യയെ […]

Keralam

പക്ഷിപ്പനി: തിരുവല്ലയിൽ പക്ഷികളുടെ മുട്ട – ഇറച്ചി വില്പന നിരോധിച്ചു

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ നിരണം – കടപ്ര – പെരിങ്ങര – പഞ്ചായത്തുകളിൽ വളർത്തു പക്ഷികളുടെ മുട്ട – ഇറച്ചി വിൽപ്പന നിരോധിച്ചു. ഇന്നുമുതൽ ഏഴു ദിവസത്തേക്കാണ് നിരോധനം. താറാവ് – കോഴി – കാട – മറ്റ് വളർത്തു പക്ഷികളുടെ ഇറച്ചി – […]

Keralam

വാതിലിന് സമീപം സ്റ്റീല്‍ ബോംബ്, വടകരയില്‍ വോട്ട് മാറി ചെയ്ത എല്‍ഡിഎഫ് അംഗത്തിന്റെ വീടിന് നേരെ ആക്രമണം; ഒഴിവായത് വലിയ അത്യാഹിതം

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ വോട്ട് മാറി യുഡിഎഫിന് ചെയ്ത എല്‍ഡിഎഫ് അംഗത്തിന്റെ വീടിന് നേരെ ആക്രമണം. ആര്‍ജെഡി അംഗമായ രജനിയുടെ ചോമ്പാലയിലെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ വാതിലിന് അരികെ സ്റ്റീല്‍ ബോംബുവെച്ചെങ്കിലും പൊട്ടാത്തത് കാരണം വലിയ അത്യാഹിതം ഒഴിവായി. എന്നാല്‍ വീടിന്റെ ജനല്‍ […]