Keralam

ഗാന്ധിസത്തെ തമസ്ക്കരിച്ച് ഗോഡ്സേയിസത്തെ വളർത്താൻ മോദി ഭരണകൂടം ശ്രമിക്കുന്നു: വി.എം.സുധീരൻ

രാഷ്ട്രപിതാവായ മഹാത്മജിയേയും ഗാന്ധിസത്തേയും തമസ്ക്കരിച്ചു കൊണ്ട് ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സേയെയും ഗോഡ്സേയിസത്തേയും ജനമനസുകളിൽ വളർത്തിയെടുക്കാൻ മോദി ഭരണകൂടം ശ്രമിക്കുന്നുവെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം സുധീരൻ. ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ദണ്ഡിയാത്രയോടനുബന്ധിച്ച് മഹാത്മജി ദണ്ഡി കടപ്പുറത്ത് ഉപ്പു കുറുക്കിയതിൻ്റെ 95-ാം വാർഷിക ദിനത്തിൽ ശംഖുമുഖം കടപ്പുറത്ത് നടന്ന […]

Keralam

ആശമാർ നമ്മുടെ സഹോദരിമാർ, സുരേഷ് ഗോപി കുറച്ച് കുട വാങ്ങി കൊടുത്തു, അല്ലാതെ ഒന്നും ചെയ്‌തില്ല: വി ശിവൻകുട്ടി

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര മന്ത്രിയുടെ നിലവാരത്തിൽ അല്ല പെരുമാറുന്നത്. അദ്ദേഹം കമ്മീഷണർ സിനിമയിലെ പോലെ ആണ് ജീവിക്കുന്നത്. അഹങ്കാരവും ഹുങ്കും നിറഞ്ഞ പ്രവർത്തനമെന്നും ശിവൻകുട്ടി വിമർശിച്ചു. ആശ സമരത്തിൽ രണ്ടു കേന്ദ്ര മന്ത്രിമാർ ഉണ്ട് ഒന്നും ചെയ്‌തില്ല. സുരേഷ് ഗോപി കുറച്ചു കുട […]

Keralam

ക്യൂ നിൽക്കണ്ട, ഒ പി ടിക്കറ്റ് വീട്ടിലിരുന്നെടുക്കാം, സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി;മന്ത്രി വീണാ ജോര്‍ജ് പണമടയ്ക്കാം

വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 313 ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ കഴിയുന്ന സംവിധാനം സജ്ജമാണ്. ബാക്കിയുള്ള ആശുപത്രികളില്‍ കൂടി ഈ സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സംസ്ഥാനത്തെ ആരോഗ്യ […]

Keralam

കത്തോലിക്കാ സഭയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ബിജെപി നീക്കം തുടങ്ങി: കെ സുധാകരന്‍ എംപി

വക്കഫ് ബില്‍ പാസാക്കി മുസ്ലീംകളുടെ സ്വത്തില്‍ ലക്ഷ്യമിട്ടതിനു പിന്നാലെ കത്തോലിക്കാ സഭയുടെ സ്വത്തുക്കളും പിടിച്ചെടുക്കാന്‍ ബിജെപി നീക്കം ആരംഭിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആര്‍എസ്എസ് മുഖപത്രമായ ‘ഓര്‍ഗനൈസറി’ല്‍ പ്രസിദ്ധീകരിച്ച ലേഖന പ്രകാരം കത്തോലിക്കാ സഭയുടെ പക്കല്‍ 20,000 കോടി രൂപയുടെ സ്വത്തും 17.29 കോടി ഏക്കര്‍ […]

Keralam

‘ധാർമികതയോ സത്യസന്ധതയോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വീണ്ടും ആവശ്യപ്പെടുന്നു’; രാജീവ് ചന്ദ്രശേഖർ

എസ്എഫ്ഐഒ കുറ്റപത്രത്തിൽ മകൾ പ്രതിയായ സാഹചര്യത്തിൽ ധാർമികതയോ സത്യസന്ധതയോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറി എന്ന പരാതി താൻ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹവുമായി ആശയവിനിമയം നടത്താമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജബൽപൂർ വിഷയത്തെ കുറിച്ച് തനിക്ക് വിശദാംശങ്ങൾ […]

District News

കേരളം കണ്ടതിൽ വെച്ച് ഏറ്റവും അഴിമതിക്കാരനായ നേതാവാണ് പിണറായി, രാജിവെക്കത്തെ മുന്നോട്ട് പോകാൻ കഴിയില്ല: ഷോൺ ജോർജ്

കോട്ടയം : മാസപ്പടി കേസിൽ വീണാ വിജയനെ പ്രതിചേർത്ത് എസ്എഫ്ഐഒ കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നടന്നത്. മുഖ്യമന്ത്രിയും പ്രതിയായി വരും, ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ പാടില്ല. […]

Keralam

ഓപ്പറേഷന്‍ ഡി-ഹണ്ട്: ഇന്നലെ 69 പേരെ അറസ്റ്റ് ചെയ്തു; 1.63 ഗ്രാം MDMA, 709.03 ഗ്രാം കഞ്ചാവ്, 44 കഞ്ചാവ് ബീഡി പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ ഒന്ന്) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2036 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 64 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 69 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക […]

Keralam

സംസ്ഥാന ബിജെപിയുടെ മീഡിയ-സോഷ്യൽ മീഡിയ പ്രഭാരിയായി അനൂപ് ആന്റണിയെ നിയമിച്ചു

സംസ്ഥാന ബിജെപിയുടെ മീഡിയ- സോഷ്യൽ മീഡിയ പ്രഭാരിയായി യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയെ നിയമിച്ചു. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ നിയമനമാണിത്.രാജീവിന്റെ നിര്‍ദേശപ്രകാരം വാര്‍ത്താക്കുറുപ്പ് ഇറക്കിയത് പി സുധീറാണ്. അനൂപ് ആന്റണിക്ക് ഇരുവിഭാഗത്തിന്റയും ചുമതലയാണ് നല്‍കിയിരിക്കുന്നത്. നിലവിൽ ബിജെപി സംസ്ഥാന സമിതിയം​ഗമാണ്. […]

Keralam

കേരളത്തിന് ലഭിക്കേണ്ട പണത്തിൻ്റെ വലിയൊരു ഭാഗം ലഭിക്കുന്നില്ല; ബിജെപി ഇതര സംസ്ഥാനമായതാണ് കാരണം: മന്ത്രി കെ എൻ ബാലഗോപാൽ

കേരളത്തിന് ലഭിക്കേണ്ട പണത്തിൻ്റെ വലിയൊരു ഭാഗം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.  ബിജെപി ഇതര സംസ്ഥാനമായതാണ് കാരണമെന്ന് മന്ത്രി ആരോപിച്ചു. വിഴിഞ്ഞം തുറമുഖത്തിൻ്റെ കാര്യത്തിൽ കേന്ദ്രത്തിൻ്റേത് നയംമാറ്റമാണ്. സഹായം ഗ്രാൻ്റായി തന്നെ ലഭിക്കണമെന്നാണ് സംസ്ഥാനത്തിൻ്റെ ആവശ്യമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നു. […]

Keralam

‘കൊടകരയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് സംസ്ഥാന പോലീസ് പോലും കേസ് എടുത്തിട്ടില്ല, പിന്നെ എങ്ങനെ ഇ.ഡി കേസ് എടുക്കും’: കെ സുരേന്ദ്രൻ

കൊടകര കുഴൽപ്പണക്കേസിലെ ക്ലീൻ ചിറ്റിൽ മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. കൊടകരയിൽ താൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് സംസ്ഥാന പോലീസ് പോലും കേസ് എടുത്തിട്ടില്ല. പിന്നെ ഇ.ഡി കേസ് എടുക്കണം എന്ന് പറയുന്നത് എന്തിന്. കൊടകര ഇതുവരെ അവസാനിപ്പിച്ചിട്ടില്ലേ. എനിക്കെതിരെ ബത്തേരിയിലും മഞ്ചേശ്വരത്തും ഉണ്ടായ ആരോപണം തെറ്റാണ് […]