Keralam

വയനാടിന് രാഹുൽ ഗാന്ധി 100 വീടുകൾ നിർമിച്ച് നൽകും

മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുൾപൊട്ടലിൽ നഷ്ടമായ വീടുകള്‍ക്കു പകരം പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ നിരവധിപേർ രംഗത്ത്. രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കും. പ്രതിപക്ഷ നേതാവ് വി.ഡി.‌സതീശന്‍ അറിയിച്ചതായി മുഖ്യമന്ത്രി പറ‍ഞ്ഞു. വി.ഡി.സതീശന്‍ നേരിട്ടു ചുമതല വഹിക്കുന്ന 25 വീടുകളും ഇതില്‍ ഉള്‍പ്പെടും. വ്യാഴാഴ്‌ച വയനാട്ടിലെത്തിയ ലോക്‌സഭ […]

Keralam

‘കേരളത്തിന് നീറ്റ് പിജി എക്സാം സെൻ്റർ, നരേന്ദ്രമോദി സർക്കാരിന് നന്ദി’: കെ.സുരേന്ദ്രൻ

കേരളത്തിന് നീറ്റ് പിജി എക്സാം സെൻ്റർ അനുവദിക്കാൻ തീരുമാനിച്ച നരേന്ദ്രമോദി സർക്കാരിന് നന്ദി അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തെ എം. ബി. ബി. എസ് ഡോക്ടർമാരുടെ നിരന്തരമായ ആവശ്യമായിരുന്നു ഇവിടെ നീറ്റ് പിജി എക്സാം സെന്റർ വേണമെന്നത്. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി […]

Keralam

ഇന്ന് കര്‍ക്കിടക വാവ് ; പിതൃസ്മരണയില്‍ പുണ്യ ബലിതര്‍പ്പണം

കൊച്ചി : പിതൃസ്മരണയിൽ പ്രാര്‍ത്ഥനയോടെ ജനലക്ഷങ്ങൾ ഇന്ന് കര്‍ക്കിടക വാവ് ആചരിക്കുന്നു. പിതൃക്കളുടെ ആത്മാവിന് ശാന്തി ലഭിക്കുന്നിതനായി പുണ്യതീര്‍ത്ഥങ്ങളാലും പഞ്ചദ്രവ്യങ്ങളാലും ബലിയര്‍പ്പിക്കുന്ന ദിവസമാണ് കര്‍ക്കിടക വാവ്. കര്‍ക്കിടക വാവ് ദിനത്തില്‍ പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടിയാല്‍ പിന്നീട് എല്ലാ മാസവും ബലിയിടുന്ന ചടങ്ങ് നിര്‍ബന്ധമില്ലെന്നാണ് വിശ്വാസം. ക്ഷേത്രങ്ങളിലും ബലിതർപ്പണ കേന്ദ്രങ്ങളിലും ജനങ്ങളുടെ […]

Keralam

‘വയനാട്ടിൽ 150 വീടുകൾ നാഷണൽ സർവീസ് സ്‌കീം നിർമിച്ച് നൽകും’ : മന്ത്രി ആർ ബിന്ദു

വയനാട്ടിൽ 150 വീടുകൾ നാഷണൽ സർവീസ് സ്‌കീം നിർമിച്ച് നൽകുമെന്ന് മന്ത്രി ആർ ബിന്ദു. പദ്ധതി സർവകലാശാലകളിലെയും സ്‌കൂളുകളിലെയും സെല്ലുകളെ ഏകോപിച്ചാണ് നടത്തുക. വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ ദുരന്ത പ്രദേശത്തേക്ക് ഒമ്പത് മൊബൈല്‍ ആംബുലന്‍സുകള്‍, ആരോഗ്യ സംവിധാനങ്ങള്‍ എന്നിവ തൃശൂരില്‍ നിന്നും അയച്ചിട്ടുണ്ട്. ആറ് ട്രക്കുകളിലായി സാധനങ്ങള്‍ കയറ്റി […]

Keralam

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മത്സരിക്കാന്‍ 84 പുതുമുഖ സംവിധായകരുടെ ചിത്രങ്ങൾ ; നടനുള്ള പോരാട്ടം മമ്മൂട്ടിയും പൃഥ്വിരാജും തമ്മില്‍

കഴിഞ്ഞ വര്‍ഷത്തെ മികച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മത്സരിക്കുന്ന 160 സിനിമകളില്‍ 84 എണ്ണം പുതുമുഖ സംവിധായകരുടെത്. മികച്ച നടനുള്ള അവാര്‍ഡ് നേടാന്‍ മമ്മൂട്ടിയും പൃഥ്വിരാജും ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ ഭീഷണിയുമായി നിരവധി പുതുമുഖ നടന്‍മാരും രംഗത്തുണ്ട്. ഈ മാസം 20 നുള്ളില്‍ അവാര്‍ഡ് പ്രഖ്യാപിക്കാനാണ് ചലച്ചിത്ര അക്കാദമി തീരുമാനം. […]

Keralam

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ അഞ്ച് താരങ്ങൾക്ക് സ്പോർട്‌സ് ഓർഗനൈസർമാരായി നിയമനം

തിരുവനന്തപുരം : 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കുവേണ്ടി മെഡൽ നേടിയ അഞ്ച് മലയാളി കായികതാരങ്ങൾക്ക് അസിസ്റ്റൻ്റ് സ്പോർട്‌സ് ഓർഗനൈസർ തസ്തികയിൽ നിയമനം നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ (AEO) തസ്തികയ്ക്ക് സമാനമായി അസിസ്റ്റൻ്റ് സ്പോർട്‌സ് ഓർഗനൈസർ തസ്തിക സൃഷ്ടിച്ച് നിയമനം നൽകും. വിദ്യാഭ്യാസ […]

Keralam

സംസ്ഥാനത്ത് കനത്ത മഴ തുടരും; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിൽ അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. നാലു ജില്ലകളില്‍ യെലോ അലര്‍ട്ടുമുണ്ട്. പാലക്കാട്, തൃശൂര്‍, ഇടുക്കി, […]

Keralam

‘വയനാട്ടിൽ പള്ളിയിലും മദ്രസയിലും താത്കാലിക ആശുപത്രി സംവിധാനം ഒരുക്കും’: വീണാ ജോർജ്

വയനാട്ടിൽ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 83ആയി. വയനാട് ചൂരൽമലയിൽ പള്ളിയിലും മദ്രസിലും താല്‍കാലിക ആശുപത്രി സംവിധാനം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൂടാതെ ഉരുള്‍പ്പൊട്ടലിന്റെ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പ്തല ക്രമീകരണങ്ങള്‍ വിലയിരുത്തി. പൊതുവിലെ സാഹചര്യം മന്ത്രി വിശദീകരിച്ചു. […]

Keralam

ജൂലൈ മാസത്തെ റേഷന്‍ വിതരണം ആഗസ്റ്റ് 2 വരെ നീട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ജൂലായ് മാസത്തെ റേഷന്‍ വിതരണം ഓഗസ്റ്റ് 2 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഒരാഴ്ചക്കാലമായി കാലവര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വാങ്ങുന്നതിന് തടസ്സം നേരിടുന്നതായി സര്‍ക്കാര്‍ മനസിലാക്കിയ […]

Keralam

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപ്പൊട്ടലിൽ സൈന്യത്തിൻ്റെ സേവനം ആവശ്യമാണ് ; വി ഡി സതീശൻ

കൊച്ചി : വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപ്പൊട്ടലിൽ സൈന്യത്തിൻ്റെ നേതൃത്വത്തില്‍, ആവശ്യമായ തരത്തിലുള്ള രക്ഷാപ്രവർത്തനമാണ് ആവശ്യമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ റിപ്പോർട്ടറോട് പറഞ്ഞു. എൻഡിആർഎഫിൻ്റെ അറുപത് അം​ഗ സംഘം എത്തിയിട്ടുണ്ട്. അവർ രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സമീപ ​ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള പൊതുപ്രവർത്തകരായ ആളുകളും വളണ്ടിയർമാരായവരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അവരുടെ പരിധിയിൽ […]