Keralam

ഫോഴ്‌സാ കൊച്ചി എഫ്‌സിയുടെ ലോഗോ പുറത്തുവിട്ട് പൃഥ്വിരാജ്

കൊച്ചി: സൂപ്പര്‍ ലീഗ് കേരളയില്‍ കൊച്ചി ടീമായ ഫോഴ്‌സ കൊച്ചി എഫ്‌സിയുടെ ലോഗോ പുറത്തുവിട്ട് ടീം ഉടമയും നടനുമായ പൃഥ്വിരാജ്. ‘ഇത് നമ്മുടെ കഥ, ഇത് നമ്മുടെ ലോഗോ’ എന്ന ക്യാപ്ഷനോടെ ക്ലബ്ബ് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ലോഗോ പുറത്തുവിട്ടത്. ഇത് പൃഥ്വിരാജും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. കേരളത്തിലെ […]

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ ഇടിഞ്ഞ് പവന് 52000ല്‍ താഴെ എത്തിയ അതേ നിലവാരത്തിലാണ് ഇന്ന് സ്വര്‍ണവില. 51,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6495 രൂപ നല്‍കണം. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഇന്നലെ രണ്ടു തവണകളായി […]

India

അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും വിഫലം; തെരച്ചിൽ അവസാനിപ്പിച്ചു

അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും വിഫലം. ഗാംഗാവതി പുഴയിലെ തെരച്ചിൽ അവസാനിപ്പിച്ചു. ഗം​ഗാവലി പുഴയിൽ സിഗ്നൽ കിട്ടിയ സ്ഥലത്താണ് പരിശോധന നടത്തുന്നത്. രക്ഷാദൗത്യം സൈന്യം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണമാണ് സൈന്യം തത്ക്കാലം കരയിലേക്ക് കയറിയത്. നാവികസേനയുടെ മുങ്ങൽ വിദ​ഗ്ധർക്ക് അടിയൊഴുക്ക് കാരണം വെള്ളത്തിൽ […]

India

ബജറ്റിൽ കേരളത്തോടുള്ള അവഗണന, നിഷേധിച്ച് കേന്ദ്രമന്തി സുരേഷ് ഗോപി

ബജറ്റിൽ കേരളത്തിനോടുള്ള അവഗണന നിഷേധിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേരളത്തിൽ യുവാക്കളും സ്ത്രീകളും ഫിഷറീസിൽ ഇല്ലേ. പിന്നെ എങ്ങനെ അവഗണനയാകും. എയിംസ് വരും,വന്നിരിക്കും. അതിന് കേരളം കൃത്യമായി സ്ഥലം തരട്ടെ. സ്ഥലം എത്ര ഏറ്റെടുത്തിട്ടുണ്ടെന്നും സുരേഷ് ഗോപിയുടെ ചോദ്യം. കോഴിക്കോട് കിനാലൂർ എന്ന് പറഞ്ഞപ്പോൾ പേര് പറയുന്നതാണോ […]

Keralam

കേരളം ആവശ്യപ്പെട്ടിരുന്ന എയിംസ് ബജറ്റിൽ ഇല്ല ; എൻ.കെ പ്രേമചന്ദ്രൻ

കേന്ദ്ര ബജറ്റിന്റെ പൊതു സ്വഭാവം പരിശോധിച്ചാൽ ഇന്ത്യൻ പ്രതിപക്ഷം മുന്നോട്ടുവച്ച പ്രശ്നങ്ങൾ സാധൂകരിക്കുന്നതാണെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. ഈ സർക്കാർ നായിഡുവിനെയും നിതീഷിനെയും ആശ്രയിച്ചു കഴിയുന്നതാണ്. രാജ്യത്തിന്റെ പൊതു ബജറ്റിന്റെ ഘടനയ്ക്ക് വിരുദ്ധമായാണ് ബജറ്റ്. സങ്കുചിത രാഷ്ട്രീയത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ മാത്രം. ആനുകൂല്യങ്ങൾ പരിശോധിച്ചാൽ പുതുതായി […]

India

കേരളത്തിന് നിരാശ: കേന്ദ്ര ബജറ്റിൽ പ്രഖ്യാപനങ്ങൾ ഒന്നുമില്ല

കേന്ദ്ര ബജറ്റിൽ കേരളത്തിന് വീണ്ടും നിരാശ. കേരളത്തിന്റെ ആവശ്യങ്ങളിൽ പ്രഖ്യാപനങ്ങളൊന്നമുണ്ടായില്ല. കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനം 24,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് പുതിയ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല. പ്രളയ ദുരിതം നേരിടാനുള്ള സഹായ പ്രഖ്യാപനങ്ങളിലും കേരളത്തിനെ ഉൾപ്പെടുത്തിയിട്ടില്ല. ബിഹാ‍‍ർ, അസം, ഹിമാചൽ, […]

Health

സംസ്ഥാനത്ത് നിപയുടെ രോഗ വ്യാപനം ഇല്ല എന്ന് ഉറപ്പു വരുത്തുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപയുടെ രോഗ വ്യാപനം ഇല്ല എന്ന് ഉറപ്പു വരുത്തുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണ ജോർജ്. നിപ റിപ്പോർട്ട് ചെയ്ത മലപ്പുറത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്നും സമ്പർക്ക പട്ടികയിലുള്ള ഓരോരുത്തരെയും വിദഗ്ധ പരിശോനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ‘സമ്പർക്ക പട്ടികയിൽ മരിച്ച കുട്ടിയുടെ കുടുംബം […]

Business

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 54,000ല്‍ താഴെ എത്തി. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 54,000ല്‍ താഴെയെത്തിയത്. 53,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞു. 6745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആറുദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്. […]

Keralam

ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിൽ; റെക്കോർഡ് ഇനി എ കെ ശശീന്ദ്രന്

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിസ്ഥാനത്ത് ഇരുന്നതിന്റെ റെക്കോർഡ് ഇനി എ കെ ശശീന്ദ്രന്. തുടർച്ചയായി 2364 ദിവസം (6 വർഷം 5 മാസം 22 ദിവസം) മന്ത്രിയാണ് ശശീന്ദ്രൻ. മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്. രണ്ടാം അച്യുതമേനോൻ സർക്കാരിലെ ബേബി ജോൺ, കെ അവുക്കാദർകുട്ടി നഹ, […]

Health

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യവകുപ്പ്

മലപ്പുറം: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസമാണ് നിപ സ്ഥിരികരിച്ച പതിനാലുകാരന്‍ മരിച്ചത്. ജൂലൈ 11 മുതല്‍ 15 വരെയുള്ള റൂട്ട് മാപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത് ജൂലൈ 11മുതല്‍ 19വരെയുള്ള റൂട്ട് മാപ്പാണ്. പുതിയ മാപ്പില്‍ പറയുന്ന […]