Keralam

സംസ്ഥാനതല ഓട്ടോ പെർമിറ്റ് : എസ്ടിഎ തീരുമാനം ഉടന്‍

തിരുവനന്തപുരം : ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്തെവിടെയും ഓടാൻ കഴിയും വിധം ‘സംസ്ഥാനതല’ പെർമിറ്റ് അനുവദിക്കുന്ന കാര്യം സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (എസ്ടിഎ) ഇന്നു (ജൂലൈ 10) ചേരുന്ന യോഗം പരിഗണിക്കും. സിഐടിയുവിന്‍റെ അപേക്ഷ പരിഗണിച്ചാണ് എസ്ടിഎ യോഗ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയത്. നിലവിൽ അതത് ജില്ലകളിൽ മാത്രമാണ് ഓട്ടോറിക്ഷകൾ ഓടാൻ പെർമിറ്റ് […]

No Picture
Keralam

‘രാജ്യത്ത് തന്നെ മാതൃകാപരമായ റിക്രൂട്ട്മെൻറ് ഏജൻസിയാണ് പിഎസ്‌സി’; മുഖ്യമന്ത്രി

പിഎസ്‌സി അംഗത്തിന്റെ നിയമനത്തിന് കോഴയെന്ന പ്രതിപക്ഷ ആരോപണത്തിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി. രാജ്യത്ത് തന്നെ മാതൃകാപരമായ റിക്രൂട്ട്മെൻറ് ഏജൻസിയാണ് പിഎസ്‌സി. അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ദൗർഭാഗ്യകരമാണ്. ഏതു തരത്തിലുള്ള അന്വേഷണത്തിനും സർക്കാർ തയ്യാറെന്നും, ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അതേസമയം പിഎസ്‍സി അംഗത്വം കിട്ടാന്‍ ലക്ഷങ്ങള്‍ […]

Keralam

എയ്ഡഡ് സ്‌കൂളിലെ ഉച്ചക്കഞ്ഞി അഴിമതി ;അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

എയ്ഡഡ് സ്‌കൂളിലെ ഉച്ചക്കഞ്ഞി അഴിമതിയില്‍  വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് പ്രത്യേക കോടതി. പാറശ്ശാല കൂതാളി ഈശ്വര വിലാസം അപ്പര്‍ പ്രൈമറി സ്‌കൂളിനെതിരെയാണ് വിജിലന്‍സ് അന്വേഷണം.  വ്യാജ അറ്റന്റന്‍സ് ഉണ്ടാക്കി സര്‍ക്കാരിനെ കബളിപ്പിച്ച് ആനുകൂല്യങ്ങള്‍    നേടിയതിനാണ് പ്രത്യേക കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഗ്രാന്റുകളും, ഉച്ചക്കഞ്ഞി, കൊവിഡ്  അലവന്‍സുകളും അനധികൃതമായി […]

Keralam

കർശന നിർദ്ദേശവുമായി ഹൈക്കോടതി; ഗതാഗത ലംഘനം നടത്തിയ സർക്കാർ വാഹനത്തിനെതിരെ നടപടിയെടുത്തു

കൊല്ലം: ഗതാഗത നിയമലംഘനത്തിന് സര്‍ക്കാര്‍ വാഹനത്തിനെതിരെ നടപടി. ചവറ കെഎംഎംഎല്‍ എംഡിയുടെ വാഹനത്തിനെതിരെ ഹൈക്കോടതിയാണ് നടപടിയെടുക്കാൻ നിർദേശം നൽകിയത്. ചവറ കെഎംഎംഎല്‍ എംഡി കാറിൽ ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചതിനാണ് ഹൈക്കോടതിയുടെ നടപടി. വാഹനം ഇന്നുതന്നെ കസ്റ്റഡിയിലെടുക്കാനും ഡിവിഷന്‍ ബെഞ്ച് നിർദേശം നൽകി. വാഹനത്തിന് മുകളിൽ സർക്കാർ ബോർഡ് വെച്ചതും […]

Keralam

ട്രയൽ റണ്ണിന് സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; ആദ്യ മദര്‍ഷിപ്പ് വെള്ളിയാഴ്ചയെത്തും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിലേക്ക് ഒരു പടി കൂടി അടുക്കുകയാണ്. ട്രയൽ റണ്ണിനായി വിഴിഞ്ഞം സജ്ജമായി കഴിഞ്ഞു. ആദ്യ മദർഷിപ്പ് വെള്ളിയാഴ്ച വിഴിഞ്ഞം തീരത്ത് നങ്കൂരമിടുമ്പോൾ യാഥാർത്ഥ്യമാകുന്നത് മലയാളികളുടെ ചിരകാല സ്വപ്നം കൂടിയാണ്. വിഴിഞ്ഞം തുറമുഖം സ്വപ്നസാക്ഷാത്കാരത്തിലേക്കാണെന്നും, ആദ്യ മദര്‍ഷിപ്പ് വെള്ളിയാഴ്ചയെത്തുമെന്നും മന്ത്രി കെഎൻ ബാല​ഗോപാൽ. രാജ്യത്തെ ആദ്യത്തെ […]

Business

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,680 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവില കഴിഞ്ഞ രണ്ടുദിവസത്തിനിടെ […]

Keralam

കെസിബിസി ജീവസംരക്ഷണ സന്ദേശയാത്രക്ക് കോട്ടപ്പുറം രൂപത സ്വീകരണം നല്‍കി

കോട്ടപ്പുറം: കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജീവസംരക്ഷണ സന്ദേശ യാത്രയ്ക്കു കോട്ടപ്പുറം രൂപതയില്‍ പറവൂര്‍ ഡോണ്‍ ബോസ്‌കോ നഴ്‌സിംഗ് സ്‌കൂളിലും കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലിലും സ്വീകരണം നല്‍കി. കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോ-ലൈഫ് സമിതിയുടെയും ഡയറക്ടര്‍ റവ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍, പറവൂര്‍ ഡോണ്‍ ബോസ്‌കോ […]

No Picture
Keralam

പോലീസ് സേനയുടെ ശോഭ കെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി; മുഖ്യമന്ത്രി

നാട്ടിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഉദ്യോഗസ്ഥർ പോലീസ് സേനയുടെ ശോഭ കെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും അത്തരക്കാർക്കെതിരെ കർശന നടപടി എടുത്തിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റാന്വേഷണ മികവുള്ള സംസ്ഥാനമായാണ് കേരളം അടയാളപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല ഘട്ടങ്ങളിലായി 108 പോലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ട്. ആരോപണ […]

Keralam

മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി കയറിയതിന് പിന്നാലെ ഡോർ ലോക്ക് ആവുകയായിരുന്നു.  വീട്ടിൽ കളിക്കുന്നതിനിടെ കാർപോർച്ചിൽ ഉണ്ടായിരുന്ന കാറിൽ കാറിന്റെ തന്നെ താക്കോലുമായി കയറുകയായിരുന്നു. തുടർന്ന് കാറിനുള്ളിൽ കുട്ടി കയറിയതോടെ കാർ ലോക്ക് […]

Keralam

ഹേമ കമ്മീഷന്‍ റിപ്പോർട്ട് പുറത്ത് വിടണം; ഉത്തരവുമായി വിവരാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണണെന്ന ഉത്തരവുമായി സംസ്ഥാന വിവരാവകാശ കമ്മീഷന്‍. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റൊന്നും മറച്ചുവെക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. സിനിമാ മേഖലയില്‍ വനിതകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്ന് മുതല്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. വിമന്‍ ഇന്‍ […]