കേരളീയം: സ്‌പോണ്‍സര്‍ഷിപ്പ് വഴി കിട്ടിയത് 11 കോടി 47 ലക്ഷം, ന്യൂയോര്‍ക്കില്‍ വീഡിയോ പോസ്റ്ററിന് ചെലവിട്ടത് 8.29 ലക്ഷം, കണക്ക് പറഞ്ഞ് സര്‍ക്കാര്‍
കേരളീയം പരിപാടിയുടെ നടത്തിപ്പിനായി 11.47കോടി രൂപ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയതായി സര്‍ക്കാര്‍. പരിപാടിയുടെ പ്രചാരണത്തിന് ന്യൂയോര്‍ക്കിലെ ടൈംസ്‌ക്വയറില്‍ വീഡിയോ പോസ്റ്ററിന് 8.29 ലക്ഷം രൂപ ചെലവഴിച്ചതായും സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. പരിപാടി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ചെലവായ തുക സംബന്ധിച്ച് മുഖ്യമന്ത്രി കണക്കുകള്‍ വിശദീകരിക്കുന്നത്. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ […]
