Business

സംസ്ഥാനത്ത് സ്വർണവില കൂടി; പവന് 120 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില കൂടി. 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 52,680 രൂപയായി. ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. 6585 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,585 രൂപയാണ് വില. ഒരു ഗ്രാം 18 […]

Keralam

പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു

ന്യൂഡൽഹി: പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു. ശാസ്ത്രി ഭവനിലെ ഓഫീസിലെത്തിയാണ് കേരളത്തിൽ നിന്നുള്ള ഒരേയൊരു ബിജെപി എംപി കൂടിയായ സുരേഷ് ഗോപി ചുമതല ഏറ്റെടുത്തത്. എല്ലാം പഠിക്കണം, ഇപ്പോൾ താൻ യുകെജി വിദ്യാർത്ഥിയെ പോലെയാണ് എന്നും മാധ്യമങ്ങളോട് സുരേഷ് ഗോപി പറഞ്ഞു. കേരളത്തെ […]

Food

ഇന്ത്യയിൽ നോൺവെജ് ഉപഭോഗത്തിൽ കേരളം മുന്നിലെന്ന് പഠനം

ഇന്ത്യയിൽ നോൺവെജ് ഉപഭോഗത്തിൽ കേരളം മുന്നിലെന്ന് പഠനം. 2022-23 ലെ സ്റ്റാറ്റിസ്റ്റിക്‌സ് ആൻ്റ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സാമ്പിൾ സർവേ ഓഫീസ് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആളുകൾ അവരുടെ ഭക്ഷണച്ചെലവിന്റെ 23.5 ശതമാനം മാംസം, മത്സ്യം, മുട്ട തുടങ്ങിയ സസ്യേതര ഭക്ഷണങ്ങൾക്കായി ചെലവഴിക്കുന്നതായി സർവേ […]

Keralam

ഇന്ന് നീണ്ട സൈറൺ കേൾക്കുകയാണെങ്കിൽ പൊതുജനങ്ങൾ പേടിക്കരുത്

തിരുവനന്തപുരം: ഇന്ന് രാവിലെയോ ഉച്ചയ്ക്കോ നീണ്ട സൈറൺ കേൾക്കുകയാണെങ്കിൽ പൊതുജനങ്ങൾ പേടിക്കരുത്. പ്രകൃതിക്ഷോഭങ്ങൾ വരുമ്പോൾ മുന്നറിയിപ്പ് നൽകുന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പദ്ധതിയുടെ പരീക്ഷണം ആണ് ഇന്ന് നടക്കുക. 85 സൈറനുകളാണ് സംസ്ഥാനത്ത് ആകെ സ്ഥാപിച്ചിട്ടുള്ളത്. കവചം എന്നാണ് പദ്ധതിയുടെ പേര്. ശബ്ദത്തിനു പുറമേ ലൈറ്റുകളിലൂടെയും മുന്നറിയിപ്പ് നൽകുന്ന […]

Keralam

ലോക കേരള സഭയിൽ പങ്കെടുക്കില്ല: ക്ഷണം നിരസിച്ച് ഗവര്‍ണര്‍

ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം നിരസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷണിക്കാൻ ചെന്ന ചീഫ് സെക്രട്ടറിയെ ഗവര്‍ണര്‍ മടക്കി അയച്ചു. സംസ്ഥാന സർക്കാർ നടപടികളിലെ കടുത്ത അതൃപ്‌തി ചീഫ് സെക്രട്ടറിയോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എസ്എഫ്ഐക്കാര്‍ തന്റെ കാര്‍ തടഞ്ഞതിലടക്കം സര്‍ക്കാര്‍ […]

Keralam

സര്‍ക്കാര്‍ ജീവനക്കാരുടെ പഠനാനുമതി: ഓഫീസ് സമയത്തില്‍ ഇളവില്ല, മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സായാഹ്ന/പാര്‍ട്ട് ടൈം/വിദൂര വിദ്യാഭ്യാസ/ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജീവനക്കാര്‍ പഠിക്കാന്‍ താല്പര്യപ്പെടുന്ന കോഴ്‌സ് തുടങ്ങുന്നതിന് രണ്ട് മാസം മുന്‍പായി വകുപ്പ് മേധാവിക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളില്‍ അപേക്ഷയിന്മേല്‍ വകുപ്പ് മേധാവി തീരുമാനമെടുക്കണം. കാലതാമസം […]

Keralam

200 കോടിക്കുമേല്‍ വിറ്റുവരവ്, സിഡ്‌കോയ്ക്ക് 1.4 കോടിയുടെ പ്രവര്‍ത്തനലാഭമെന്ന് പി രാജീവ്

സിഡ്‌കോയ്ക്ക് 1.4 കോടിയുടെ പ്രവര്‍ത്തനലാഭമെന്ന് മന്ത്രി പി രാജീവ്. ചന്ദ്രയാൻ മൂന്നിന് ആവശ്യമായ ഉപകരണങ്ങളും മറ്റും നിർമിക്കുന്നതിൽ പങ്കാളിത്തം വഹിച്ച സിഡ്‌കോ കഴിഞ്ഞ സാമ്പത്തിക വർഷം 202 കോടി രൂപയുടെ വിറ്റുവരവും 1.41 കോടി രൂപ പ്രവര്‍ത്തനലാഭവും നേടി. തുടർച്ചയായ രണ്ടാമത്തെ വര്‍ഷമാണ് സിഡ്കോ 200 കോടി രൂപയ്ക്കു […]

No Picture
Keralam

റോഡ് നിർമ്മാണം അശാസ്ത്രീയം; ചെളി നിറഞ്ഞ റോഡിൽ ഉരുണ്ട് നാട്ടുകാരുടെ വേറിട്ട പ്രതിഷേധം

കൊല്ലം: മഴക്കാലമായായതോടെ സംസ്ഥാനത്തെ റോഡുകളെല്ലാം വൃത്തിഹീനമായിരിക്കുകയാണ്. പല റോഡുകളും ഗതാഗത യോഗ്യമല്ലാതെ കിടക്കുന്നു. അശാസ്ത്രീയ നിർമ്മാണവും കൃത്യമായ അഴുക്ക് ചാൽ ഇല്ലാത്തതും അടക്കം നിരവധി കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. സംസ്ഥാനത്ത് ഈ മാസമാദ്യം നടന്ന മേഘ വിസ്ഫോടനത്തിൽ പ്രധാന നഗരങ്ങളും റോഡുകളുമെല്ലാം വെള്ളക്കെട്ടുകൾ കൊണ്ട് നിറഞ്ഞിരുന്നു. നാട്ടുകാരും പ്രാദേശിക […]

Keralam

സംസ്ഥാനത്ത് മൂന്നു ദിവസംകൂടി മഴ; 12 ജില്ലയിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസംകൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ ഏഴ് സെന്‍റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. […]

Keralam

മഴ ശക്തമാകും, ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; മീന്‍പിടിത്തക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്. പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നിലവിലുള്ളത്. ഞായറാഴ്ച കാസറഗോഡ്, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. എറണാകുളം […]