District News

‘മീനച്ചിൽ താലൂക്കിൽ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെൺകുട്ടികളെ, അതിൽ 41 പെൺകുട്ടികളെ തിരിച്ചുകിട്ടി’: പി.സി ജോർജ്

ഈരാറ്റുപേട്ടയിൽ കണ്ടെത്തിയത് കേരളം മുഴുവൻ കത്തിക്കുവാനുള്ള സ്ഫോടക വസ്തുക്കളെന്ന് ബിജെപി നേതാവ് പി.സി ജോർജ്. ലവ് ജിഹാദ് വിവാദത്തിൽ ഒരു പാലാക്കാരനും പാലാ ബിഷപ്പിനെ സംരക്ഷിക്കാൻ വന്നില്ല. മീനച്ചിൽ താലൂക്കിൽ മാത്രം ലവ് ജിഹാദിലൂടെ നഷ്ടമായത് 400 പെൺകുട്ടികളെ.അതിൽ 41 പെൺകുട്ടികളെ തിരിച്ചുകിട്ടിയെന്നും പി.സി ജോർജ് പറയുന്നു. കഴിഞ്ഞ […]

Keralam

‘സെസ് ചുമത്തുകയല്ല ലക്ഷ്യം, പ്രവാസി നിക്ഷേപം വൻ തോതിൽ വർധിപ്പിക്കണം’; തുടര്‍ഭരണം ലക്ഷ്യമെന്ന് മുഖ്യമന്ത്രി

സാധാരണക്കാർക്ക് സെസിൽ ആശങ്ക വേണ്ട. സർക്കാർ സൗജന്യങ്ങൾ എല്ലാവർക്കുമില്ല, അർഹതയുള്ളവർക്ക് മാത്രം. സമ്പന്നർക്ക് എല്ലാം സൗജന്യമായി നൽകേണ്ടതില്ല. വിഭവ സമാഹരണത്തിൽ ചിലർ ആശങ്കയുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഭവ സമാഹരണത്തിൽ ജനദ്രോഹ നിലപാടില്ല. സെസ് ചുമത്തുകയല്ല ലക്‌ഷ്യം. മൂല്യവർധിത ഉത്‌പന്നങ്ങൾ ഉണ്ടാക്കി വരുമാനം കൂട്ടും. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കണം. […]

Keralam

‘തൃണമൂൽ കോൺഗ്രസിലേക്ക് വരാൻ തയ്യാറാകുന്നവർക്ക് ഭീഷണി, ഒരു ബ്രാഞ്ച് സെക്രട്ടറിയെ മുഖ്യമന്ത്രി നേരിട്ടാണ് വിളിച്ചത്’: പിവി അൻവർ

സംസ്ഥാനത്ത് ലഹരിക്ക് എതിരെ തൃണമൂൽ കോൺഗ്രസ് ധർണയും ബോധവത്കരണവും നടത്തുമെന്ന് മുന്‍ എം.എല്‍.എ. പി വി അൻവർ. പൊലീസിലും എക്‌സൈസിലും ലഹരി മാഫിയയുമായി ബന്ധമുള്ളവർ ഉണ്ട്. CPIM തൊഴിലാളിവർഗ പാർട്ടി എന്ന് പറയുന്നു. എന്നാൽ കഴിഞ്ഞ നാല് ദിവസമായി ഒരു തൊഴിലാളി പ്രശ്നം പോലും ചർച്ച ചെയ്തിട്ടില്ല. മുതലാളിത്തം […]

Keralam

10 വയസുള്ള സ്വന്തം മകനെ മറയാക്കി സ്കൂൾ വിദ്യാർത്ഥികൾക്ക് എം.ഡി.എം.എ നൽകും; പത്തനംതിട്ടയിൽ മയക്കുമരുന്ന് മാഫിയ തലവൻ പിടിയിൽ

പത്തനംതിട്ട തിരുവല്ലയിൽ മയക്കുമരുന്ന് മാഫിയ തലവൻ പിടിയിൽ. തിരുവല്ല ദീപ ജംഗ്ഷനിൽ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷെമീർ (39) ആണ് പിടിയിലായത്. പത്ത് വയസുകാരനായ മകനെ മറയാക്കി സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നൽകിയിരുന്നതാണ് ഇയാളുടെ രീതി. ഇയാളിൽ നിന്നും 3.78 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. […]

Keralam

‘എം മുകേഷ് ഇവിടെ തന്നെയുണ്ട്, ജോലി തിരക്ക് കാരണമാണ് വരാഞ്ഞത്’; കൊല്ലം എംഎൽഎ സിപിഐഎം സംസ്ഥാന സമ്മേളന വേദിയിൽ

കൊല്ലത്ത് സിപിഐഎം സംസ്ഥാന സമ്മേളന വേദിയിൽ മൂന്നാം ദിവസം എം മുകേഷ് എംഎൽഎ എത്തി. പാർട്ടി സമ്മേളനത്തിൽ സ്ഥലം എംഎൽഎയുടെ അസാന്നിധ്യം ഏറെ ചർച്ചയായിരുന്നു. എം മുകേഷ് ഇവിടെ തന്നെയുണ്ടെന്നാണ് ചോദ്യങ്ങളോട് എംഎൽഎ പ്രതികരിച്ചത്. ജോലി തിരക്ക് കാരണമാണ് സമ്മേള വേദിയിൽ എത്താൻ കഴിയാതിരുന്നത്. ലോഗോ പ്രകാശനത്തിന് താൻ […]

Keralam

‘ഭരണം കഴിയാറായപ്പോള്‍ പൊതുമേഖലയെ സിപിഐഎം വിറ്റുതുലച്ചാല്‍ വമ്പിച്ച ജനകീയ പ്രതിരോധം തീര്‍ക്കും’: കെ.സുധാകരന്‍ എംപി

ഭരണം കഴിയാറായപ്പോള്‍ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കാനുള്ള സിപിഐഎമ്മിന്റെ നീക്കത്തിനെതിരേ വമ്പിച്ച ജനകീയ പ്രതിരോധമുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റപ്പോള്‍ അതിനെതിരേ വന്‍ പ്രചാരണവും സമരങ്ങളും നടത്തിയ പാര്‍ട്ടിയാണിപ്പോള്‍ യുടേണടിച്ചിരിക്കുന്നത്. കേരളത്തിന്റെ പൊതുസ്വത്താണ് പൊതുമേഖലാ സ്ഥാപനങ്ങള്‍. ഭരണം തീരാറാകുമ്പോള്‍ അവ വിറ്റ് […]

Keralam

തമിഴ്നാട് മോഡൽ കേരളത്തിലും? ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് റിട്ട ഐപിഎസ് ഉദ്യോഗസ്ഥനെ പരിഗണിച്ചേക്കും

തമിഴ്നാട് മോഡൽ കേരളത്തിലും? ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് റിട്ട.ഐപിഎസ് ഉദ്യോഗസ്ഥനെ പരിഗണിച്ചേക്കുമെന്ന് സൂചന. കേന്ദ്ര നേതൃത്വത്തിന്റെ പരിഗണന പട്ടികയിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ പേരും ഉണ്ടെന്ന് സൂചന. ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധി എന്ന പേരിലാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്. ജേക്കബ് തോമസ് ഡൽഹിയിൽ […]

Keralam

‘ലഹരി എത്തുന്ന സ്രോതസുകള്‍ കണ്ടെത്തി എന്നെന്നേക്കുമായി അടച്ചില്ലെങ്കില്‍ ഈ കൊച്ചു കേരളം തകര്‍ന്നു പോകും’; ലഹരിക്കെതിരെ ജനകീയ പ്രതിരോധവുമായി പ്രതിപക്ഷ നേതാവ്

ലഹരി മാഫിയകള്‍ക്ക് എതിരായ പോരാട്ടത്തിന്റെ ഭാഗമായുള്ള ജനകീയ പ്രതിരോധത്തില്‍ മത, സാമുദായിക, സാമൂഹിക സംഘടനാ നേതാക്കളുടെയും സാംസ്‌കാരിക, പൊതുപ്രവര്‍ത്തകരുടെയും പിന്തുണ തേടി പ്രതിപക്ഷ നേതാവ്. മത, സാമുദായിക, സാമൂഹിക സംഘടനാ നേതാക്കള്‍ക്കും സാംസ്‌കാരിക, പൊതുപ്രവര്‍ത്തകര്‍ക്കും പ്രതിപക്ഷ നേതാവ് കത്തയയ്ക്കുകയും അവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഇന്നുവരെ കണ്ടിട്ടോ […]

India

‘രാജ്യത്ത് ഒരു വന്യജീവിയെയും വെടിവെച്ച് കൊല്ലരുത്’; കേരളത്തിന്റെ ആവശ്യങ്ങൾ തള്ളി കേന്ദ്ര വൈൽഡ് ലൈഫ് ബോർഡ്

സംസ്ഥാനത്ത് വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങി പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോഴും അവയെ വെടിവെക്കേണ്ട എന്ന നിലപാടാണ് കേന്ദ്ര വന്യജീവി ബോർഡിന്. ജനവാസ മേഖല ഇറങ്ങുന്ന പന്നി ഉൾപ്പെടെയുള്ള ക്ഷുദ്ര ജീവികളെ വെടിവെക്കാൻ സ്ഥിരാനുമതി എന്ന കേരളത്തിന്റെ ആവശ്യം ബോർഡ് തള്ളി. രാജ്യത്ത് ഒരു വന്യജീവിയെയും വെടിവെച്ച് കൊല്ലരുതെന്നും നാട്ടിൽ ഇറങ്ങി […]

Keralam

സംസ്ഥാനത്ത് 7 ജില്ലകളിൽ അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം; ഓറഞ്ച്, യെലോ അലർ‌ട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിൽ 7 ജില്ലകളിൽ അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിൽ അൾട്രാ വയലറ്റ് സൂചികയിൽ ഓറഞ്ച് അലർട്ട് രേഖപ്പെടുത്തി. പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, പാലക്കാട് […]