Keralam

തെക്കന്‍ ജില്ലകളില്‍ തോരാമഴ; എറണാകുളത്തും കൊല്ലത്തും വെള്ളക്കെട്ട് രൂക്ഷം; ആറിടത്ത് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നലെ അർധരാത്രി മുതല്‍ ആരംഭിച്ച മഴ ശക്തമായി തുടരുന്നു. തെക്കന്‍ ജില്ലകളിലാണ് മഴ രൂക്ഷം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയോടെ മധ്യകേരളത്തിലേക്കും മഴ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. എറാണാകുളം, കൊല്ലം ജില്ലകളില്‍ മഴയെത്തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂപ്പപെടുകയും ഗതാഗതം തടസപ്പെടുകയും […]

District News

സംസ്ഥാനത്ത് ഇന്ന് കോട്ടയം ഉൾപ്പടെ നാല് ജില്ലകളിൽ യെല്ലൊ അലർട്ട്‌

കോട്ടയം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലൊ അലർട്ട്‌. നിലവിൽ മറ്റ് ജില്ലകളിൽ മുന്നറിയിപ്പില്ല. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശനിയാഴ്ച ‘റിമാൽ” ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. ഞായർ അർദ്ധ രാത്രിയോടെ ബംഗ്ലാദേശ്- പശ്ചിമ ബംഗാൾ തീരത്ത് സാഗർ […]

Keralam

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം. മിന്നലേറ്റ് കാസര്‍കോട് ബെള്ളൂര്‍ സ്വദേശി ഗംഗാധരനും (76) വെള്ളക്കെട്ടില്‍ വീണ് മത്സ്യത്തൊഴിലാളിയായ പുതുവൈപ്പ് കോടിക്കല്‍ ദിലീപുമാണ് (51) മരിച്ചത്. പുതുവൈപ്പ് ബീച്ചിലെ വെള്ളക്കെട്ടിലാണ് ദിലീപ് വീണത്. വ്യാഴാഴ്ച വരെയുള്ള സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് മഴക്കെടുതിയിലെ ആകെ മരണം 12 […]

Keralam

മോശം കാലാവസ്ഥ; സംസ്ഥാനത്ത് പത്തിലധികം ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം:  മഴയും മോശം കാലാവസ്ഥയും കാരണം സംസ്ഥാനത്ത് പത്തിലധികം ട്രെയിനുകൾ വൈകിയോടുന്നു. തിരുവനന്തപുരം ഭാ​ഗത്തേക്കുള്ള ട്രെയിനുകളാണ് ട്രാക്കിലെ പ്രശ്നങ്ങളടക്കമുള്ള കാരണങ്ങളാൽ വൈകുന്നത്. ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, മലബാർ എക്സ്പ്രസ്, ജയന്തി ജനത ഉൾപ്പടെയുള്ള ട്രെയിനുകൾ ഒരു മണിക്കൂറിൽ അധികമാണ് വൈകുന്നത്. ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, മലബാർ എക്സ്പ്രസ് എന്നിവ […]

Keralam

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റു; അഞ്ചലില്‍ യുവാവിന് ദാരുണാന്ത്യം

കൊല്ലം: അഞ്ചലില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് അഞ്ചല്‍ സ്വദേശി മനോജ് (42) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ഇരുമ്പ് തോട്ടിയാണ് മാങ്ങ പറിക്കുന്നതിനായി മനോജ് ഉപയോഗിച്ചത്. കമ്പി വൈദ്യുതിലൈനില്‍ കുരുങ്ങിയതാണ് അപകട കാരണം. കഴിഞ്ഞ ആഴ്ചകളിലുണ്ടായ ശക്തമായ മഴയുടെ ഭാഗമായുണ്ടായ […]

Keralam

ബാറുടമകളുടെ പണപ്പിരിവ് ; സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ച് എക്‌സൈസ് മന്ത്രി

ബാറുടമകളുടെ പണപ്പിരിവിൽ സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ച് എക്‌സൈസ് മന്ത്രി എംബി രാജേഷ്. പുറത്തുവന്ന ശബ്ദസന്ദേശത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പോലീസ് മേധാവിക്ക് മന്ത്രി കത്തയച്ചത്. കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നിരുന്നത്. ഇതിന് പിന്നാലെ സർക്കാരിന് എതിരെ […]

Keralam

സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധന

സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധന. പലയിനങ്ങൾക്കും വില ഇരട്ടിയിലധികമായി വർധിച്ചു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. ഭൂരിഭാഗം പച്ചക്കറികൾക്കും വിപണയിൽ വില ഇരട്ടിയായി. 100 രൂപയിൽ താഴെയായിരുന്ന പയറിന്റെ വിലയാണ് ഏറ്റവും ഉയർന്നത്. കിലോയക്ക് 200 രൂപവരെയായിട്ടുണ്ട് പലയിടങ്ങളിലും. പച്ചമുളക്, ഇഞ്ചി, […]

Keralam

15-29 വയസ് വരെ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ കേരളത്തില്‍

നഗര പ്രദേശങ്ങളിൽ 15-29 വയസ് വരെ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതല്‍ കേരളത്തിലെന്ന് റിപ്പോര്‍ട്ട്. 31.8 ശതമാനമാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കാണ് പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ (പിഎല്‍എഫ്എസ്) പുറത്തുവിട്ടിരിക്കുന്നത്. 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നടത്തിയ […]

Keralam

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ കൂടി യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ കൂടി യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് പുതുതായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ നേരത്തെ തന്നെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. […]

India

കേരളം പ്രതീക്ഷയുടെ പട്ടികയിൽ, ചുവന്ന ഇടനാഴികള്‍ കാവിയാകും; പ്രധാനമന്ത്രി

തെക്കേയിന്ത്യയിൽ മികച്ച നേട്ടമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ 4 ന് ചരിത്ര വിജയം നേടുമെന്നും സ്റ്റോക്ക് മാർക്കറ്റ് റെക്കോർഡ് ഉയരത്തിലെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തെക്കേയിന്ത്യയും കാവിയണിയും. കേരളം പ്രതീക്ഷയുടെ പട്ടികയിലാണ്. തമിഴ്നാട്, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും മികച്ച മുന്നേറ്റം ഉണ്ടാക്കും. ഹരിയാനയിലും പഞ്ചാബിലെയും പ്രചാരണ പരിപാടികളിൽ പ്രധാനമന്ത്രി […]