Keralam

ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു

കൊച്ചി: ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി. ഇന്ന് തുറന്ന രണ്ടു ഷട്ടറുകള്‍ 50 സെന്റി മീറ്റര്‍ വീതവും നേരത്തെ തുറന്നവ 20 സെന്റിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇതേത്തുടര്‍ന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ആവശ്യമെങ്കില്‍ […]

Business

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു ; ഇന്ന് ​പവന് കുറഞ്ഞത് 800 രൂപ

സ്വർണ്ണവില ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു 6730 രൂപയും, പവന് 800 രൂപ കുറഞ്ഞ് 53840 രൂപയിലുമായി. 18 കാരറ്റിന്റെ സ്വർണവും 90 രൂപ കുറഞ്ഞ് 5600 രൂപയിൽ എത്തി. 24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര സ്വർണ്ണവില 2370 […]

Keralam

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ; വിവിധയിടങ്ങളിൽ വെള്ളക്കെട്ട്

സംസ്ഥാനത്ത് കനത്ത മഴയിൽ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം. പല ജില്ലകളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മണിക്കൂറുകളോളം തുടർച്ചയായി പെയ്ത മഴയിൽ കൊച്ചിയും കോഴിക്കോടും തൃശൂരും വെള്ളത്തിൽ മുങ്ങി. ഇതിനിടെ കോട്ടയത്ത് മീൻ പിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കോട്ടയം ഓണംതുരുത്ത്  മങ്ങാട്ടുകുഴി സ്വദേശി വിമോദ് […]

Keralam

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. രണ്ട് ജില്ലകളിൽ റെഡ് അലർട്ടും 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, […]

Keralam

അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചു; ധനവകുപ്പിന്റെ വിചിത്ര ഉത്തരവ്

കണ്ണൂര്‍: അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചുകൊണ്ടുള്ള വിചിത്ര ഉത്തരവുമായി ധനവകുപ്പ്. സംസ്ഥാന വിഹിതം ഇനിയൊരു നിര്‍ദേശം ലഭിക്കുന്നത് വരെ നല്‍കേണ്ടെന്നാണ് ഉത്തരവ്. കാരണം എന്താണെന്ന് വ്യക്തമാക്കാതെയാണ് ട്രഷറി ഡയറക്ടറുടെ ഉത്തരവ്. എല്ലാ ജില്ലാ, സബ് ട്രഷറി ഓഫീസര്‍മാര്‍ക്കുമായി നല്‍കിയ ഉത്തരവിലാണ് വിചിത്ര നടപടി. എല്ലാ ട്രഷറി ഓഫീസര്‍മാരും നിര്‍ദേശം […]

Keralam

‘ഹൈക്കോടതി അവസാന കോടതിയല്ല, സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ സുപ്രിം കോടതിയെ സമീപിക്കും’: ഇ പി ജയരാജൻ

കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ നിയമ നടപടി തുടരുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. സുപ്രിം കോടതിയിയെ സമീപിക്കും. അപ്പീൽ ഫയൽ ചെയ്യാനുള്ള നടപടി സ്വീകരിക്കും. അപ്പീൽ നൽകാൻ സർക്കാരിനോടും ആവശ്യപ്പെടും. ഹൈക്കോടതി അവസാനത്തെ കോടതിയല്ല. തെളിവുകൾ ഹാജരാക്കുന്നതിൽ വിജയിച്ചില്ല എന്ന് വേണം മനസ്സിലാക്കാൻ. പ്രതികൾക്ക് തന്നോട് നേരിട്ട് വിരോധമില്ല. […]

Keralam

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു. റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് […]

Keralam

തോരാമഴയിൽ കൊച്ചിയിലും തിരുവനന്തപുരത്തും വെള്ളക്കെട്ട് ; പെരുവഴിയിലായി ജനം

തിരുവനന്തപുരം: തോരാമഴയിൽ സംസ്ഥാനത്ത് മിക്ക നഗരങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടായത്. തിരുവനന്തപുരത്ത് നിരവധി വീടുകളിൽ വെള്ളം കയറി. മുക്കോലയ്ക്കൽ, അട്ടക്കുളങ്ങര, കുളത്തൂർ, ഉള്ളൂർ എന്നീ പ്രദേശങ്ങളിലാണ് വീടുകളിൽ വെള്ളം കയറിയത്. ആലപ്പുഴയിൽ റോഡുകളിൽ പലയിടങ്ങിളിലും വെളളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.  തകഴി അഗ്നിരക്ഷസേന ഓഫിസിൽ വെള്ളം […]

Business

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; 55,000 കടന്ന് സ്വർണവില; ഇന്ന് വർധിച്ചത് 400 രൂപ

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 […]

No Picture
Keralam

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

തിരുവനന്തപുരം: സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എറണാകുളം എളമക്കര സ്‌കൂളിൽ മുഖ്യമന്ത്രി പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്യും. അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കുമെന്നും മന്ത്രി അറിയിച്ചു. ഭിന്നശേഷി കുട്ടികളെ പ്രവേശിപ്പിക്കാൻ സ്‌കൂൾ അധികൃതർ വിമുഖത കാണിക്കുന്ന രീതി ഉണ്ടെന്ന് ചില പരാതികൾ […]