Keralam

കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ പുനര്‍നിര്‍മ്മിച്ചില്ല; വെള്ളം വീടുകളുടെ മുറ്റത്തേക്ക്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന് സമീപത്തെ കനാൽ നിറഞ്ഞ് വീടുകളുടെ മുറ്റത്ത് വെള്ളം കയറി. വിമാനത്താവളത്തിൻ്റെ വളപ്പിലെ വെള്ളമാണ് കനാലിൽ എത്തുന്നത്. വിമാനത്താളത്തിൻ്റെ ചുറ്റുമതിൽ കഴിഞ്ഞ ഒക്ടോബറിൽ തകർന്നിരുന്നു. മതിൽ പുനഃസ്ഥാപിക്കാത്തതിനാൽ വലിയ തോതിലാണ് വെള്ളം ഒഴുകി വരുന്നത്. അതേസമയം പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ നിന്നും വിവിധയിടങ്ങളിലേക്ക് തിരിച്ചുവിട്ട […]

Schools

CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.98%

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. കഴിഞ്ഞതവണത്തേക്കാൾ വിജയ ശതമാനത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞതവണ 87.33 ശതമാനമായിരുന്നു വിജയം. ഇത്തവണ 0.65 ശതമാനമാണ് വർധനവ്. 16,33,730 വിദ്യാർത്ഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്. 16,21,224 പേരാണ് പരീക്ഷ എഴുതിയത്. മേഖലകളിൽ മികച്ച വിജയം കൈവരിച്ചിരിക്കുന്നത് തിരുവനന്തപുരമാണ്. […]

Keralam

കേരളത്തിലെ ഏറ്റവും നീളം കൂടിയ ആകാശപ്പാത ജൂണിൽ തുറക്കും

തൃശൂർ: ഹൈടെക് ആകാനൊരുങ്ങുകയാണ് തൃശൂരിലെ ആകാശപ്പാത. ശീതീകരിക്കുന്നതിനൊപ്പം കോഫി പാർലറുകളും സ്ഥാപിക്കുന്നതോടെ ആകാശപാതയുടെ മുഖച്ഛായ തന്നെ മാറും. സംസ്ഥാനത്തെ തന്നെ നീളം കൂടിയ ആകാശപാതയാണ് തൃശൂരിലേത്- 360 മീറ്റർ. ഏറെ തിരക്കേറിയ ശക്തൻ നഗറിലെ നാല് റോഡുകളെ ബന്ധിപ്പിച്ചാണ് സ്കൈ വാക്കിന്റെ നിർമ്മാണം. നഗരത്തിലെ ഏറ്റവും അപകടം പിടിച്ച […]

Keralam

കേരളത്തില്‍ വരുന്നു ലൈറ്റ് ട്രാം; ആലോചനയുമായി കെഎംആര്‍എല്‍

കൊച്ചി: സംസ്ഥാനത്ത് രണ്ട് റൂട്ടുകളില്‍ ലൈറ്റ് ട്രാം പദ്ധതി ആലോചിച്ച് കെഎംആര്‍എല്‍. തിരുവനന്തപുരത്തും കോഴിക്കോടും പദ്ധതി നടപ്പിലാക്കാനാണ് കെഎംആര്‍എല്‍ ആലോചന. ഈ രണ്ട് രണ്ട് റൂട്ടുകളിലും അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനി ലിമിറ്റഡ് ഫീസിബിലിറ്റി പഠനം നടത്തി കഴിഞ്ഞിട്ടുണ്ട്. ലൈറ്റ് ട്രാം പദ്ധതികളില്‍ പ്രശസ്തമായ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ മാതൃകയില്‍ […]

Keralam

സസ്പെൻഷനിലായിരുന്ന പി വിജയന് പോലീസ് അക്കാദമി ഡയറക്ടറായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാരോപിച്ച് സസ്പെൻഷൻ നേരിട്ട ഐജി പി വിജയൻ ഐപിഎസിന് എഡിജിപിയായി സ്ഥാനക്കയറ്റം. വിജയനെ പോലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. അഞ്ചു മാസം നീണ്ട സസ്പെൻഷൻ കഴിഞ്ഞ വർഷം നവംബറിൽ റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിറക്കിയിരുന്നു. […]

India

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും സാധാരണനിലയില്‍ നടക്കില്ല

ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ മുടങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്നുള്ള അഞ്ച് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഷാര്‍ജ, ദുബായ്, ദമ്മാം, റിയാദ്, അബുദാബി സര്‍വീസുകളാണ് റദ്ദാക്കിയത്. ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും പൂര്‍ണതോതില്‍ സര്‍വീസുകള്‍ ഉടനടി […]

Business

സ്വർണവിലയിൽ ഇന്നും കുറവ് ; ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 52,920 രൂപയായി

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 52,920 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6615 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഇന്നലെയും സ്വർണത്തിന് 80 രൂപ കുറവുണ്ടായിരുന്നു. 53,000 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. കേരളത്തിൽ […]

Keralam

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിജയ ശതമാനം 99.69. കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫ് മേഖലകളിലുമായി 2970 സെന്ററുകളിലായി 427153 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. എന്നാല്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കുറി 71,831 വിദ്യാര്‍ഥികളാണ് […]

Keralam

മൂന്ന് ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്; അതിതീവ്രമായ ചൂട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയത്. 08, 09 തീയതികളിൽ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിലും കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന […]

Health

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട […]