Keralam

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്ന് എബിപി സര്‍വേ

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്ന് എബിപി- സീ വോട്ടര്‍ അഭിപ്രായ സര്‍വേഫലം. കേരളത്തിലെ 16 സീറ്റിലും കോണ്‍ഗ്രസ് വിജയിക്കും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് 44.5 ശതമാനം വോട്ടു വിഹിതത്തോടെയാണ് സമ്പൂര്‍ണ […]

India

കടമെടുപ്പില്‍ കേരളത്തിന് സുപ്രീം കോടതിയുടെ പിന്തുണ

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ അനുഭാവപൂര്‍ണമായ ഇടപെടലുമായി സുപ്രീം കോടതി. കേരളത്തിന് പ്രത്യേക ഇളവ് നല്‍കുന്നതില്‍ തടസമെന്താണെന്നും ചോദിച്ച കോടതി കേന്ദ്രം വിശാല മനസോടെ പ്രവര്‍ത്തിക്കണമെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിനായി ഒറ്റത്തവണ പ്രത്യേക പാക്കേജ് പരിഗണിക്കുന്നതില്‍ തടസമെന്ത്, ഇളവുകള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം കൂടുതല്‍ […]

Keralam

വ്രതശുദ്ധിയുടെ നാളുകൾക്ക് തുടക്കമായി; കേരളത്തിൽ ഇന്ന് റമദാൻ വ്രതാരംഭം

വ്രതശുദ്ധിയുടെ നാളുകൾക്ക് കേരളത്തിൽ തുടക്കമായി. അനുഗ്രഹങ്ങളുടേയും പാപമോചനങ്ങളുടേയും മാസമായ റംസാനെ വരവേൽക്കുന്നതിൻ്റെ തിരക്കിലാണ് ഇസ്ലാം മതവിശ്വാസികൾ. പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനെ തുടർന്നാണ് കേരളത്തിൽ ഇന്ന് മുതൽ റംസാൻ ഒന്നായിരിക്കുമെന്ന് വിവിധ മത നേതാക്കമാരും ഖാസിമാരും അറിയിച്ചത്. പകൽ മുഴുവൻ ആഹാര പാനിയങ്ങൾ വെടിഞ്ഞുള്ള കടുത്ത വത്രാനുഷ്ടം, രാത്രി വൈകി […]

India

സ്‌കില്‍ ഇന്ത്യ ഇന്‍റര്‍നാഷണലിന് കേരളത്തില്‍ നിന്നും 25 യുവതികള്‍ ജര്‍മനിക്ക്

തിരുവനന്തപുരം: സ്‌കില്‍ ഇന്ത്യ ഇന്‍റര്‍നാഷണല്‍ സംരംഭത്തിന്‍റെ ഭാഗമായി കേരളത്തില്‍ നിന്നും 25 യുവതികള്‍ ജര്‍മ്മനിയിലേക്ക് പറക്കാനൊരുങ്ങുന്നു. എന്‍എസ്ഡിസിയുമായി സഹകരിച്ച് കേരളത്തില്‍ നിന്നുള്ള വനിത ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നടപ്പിലാക്കിയ പരിശീലനത്തിലൂടെയാണ് ഇവര്‍ ജര്‍മ്മനിയിലേക്ക് പോകാന്‍ തയാറെടുക്കുന്നത്. ആഗോളതലത്തില്‍ തൊഴില്‍ക്ഷമത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പരിശീലന പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ ആരോഗ്യപ്രവര്‍ത്തകരെ […]

India

കേരളത്തിന് 13600 കോടി രൂപ കടമെടുക്കാൻ അനുമതി നൽകി സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിന് 13600 കോടി രൂപ കടമെടുക്കാൻ അനുമതി നൽകി സുപ്രീം കോടതി. കടമെടുപ്പ് അനുവദിക്കണമെങ്കിൽ ഹർജി പിൻവലിക്കണമെന്ന വ്യവസ്ഥ വച്ച കേന്ദ്ര സർക്കാർ നടപടിയെ സുപ്രീം കോടതി വിമർശിച്ചു.  കേസുമായി സുപ്രീം കോടതിയെ സമീപിക്കാനുള്ള അധികാരം കേരളത്തിനുണ്ടെന്നും വ്യക്തമാക്കി.  സംസ്ഥാനത്തിൻ്റെ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി.  പ്രശ്ന […]

Sports

കേരളത്തിൽ പുതിയ ഫുട്ബോൾ ലീഗിന് തുടക്കമാകുന്നു

കൊച്ചി:  ഇതിഹാസതാരങ്ങളെ അണിനിരത്തിക്കൊണ്ട് കേരളത്തിൽ പുതിയ ഫുട്ബോൾ ലീഗിന് തുടക്കമാകുന്നു.  കേരള സൂപ്പർ ലീഗിൻ്റെ പ്രഥമ സീസൺ ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യവാരമോ ആരംഭിക്കും.  ഹൾക്ക്, കഫു, കക്ക, ഇബ്രാഹിമോവിച്ച് തുടങ്ങിയ ലോകോത്തര താരങ്ങൾ ലീഗിൻ്റെ ഭാഗമായേക്കും.  കേരളത്തിലേതുൾപ്പെടെ ഇന്ത്യയിലെ വിവിധ ടൂർണമെന്റുകളിൽ കളിക്കുന്ന താരങ്ങൾക്ക് സൂപ്പർ ലീഗിൽ […]

Keralam

സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ […]

Keralam

ചുട്ടുപൊള്ളി കേരളം; എട്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി […]

India

അടിയന്തര കടമെടുപ്പിന് അവകാശമില്ല, കേരളത്തിന്റെ ആവശ്യം തള്ളണം; കേന്ദ്രം സുപ്രീംകോടതിയിൽ

ദില്ലി:  അടിയന്തരമായി 26226 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. ഇടക്കാല ഉത്തരവ് തേടി കേരളം സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രമറുപടി. അടിയന്തര കടമെടുപ്പിന് സംസ്ഥാനത്തിന് അവകാശമില്ലെന്നും പതിനഞ്ചാം ധനകാര്യകമ്മീഷൻ സംസ്ഥാനത്തെ ഉയർന്ന കടബാധ്യതയുള്ള സംസ്ഥാനമായി വിലയിരുത്തുവെന്നും കേന്ദ്രം വ്യക്തമാക്കുന്നു.  സംസ്ഥാനം അപേക്ഷയിൽ ഉന്നയിക്കുന്ന […]

Keralam

സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ 57 എണ്ണം ലാഭത്തില്‍; ലാഭത്തില്‍ മുന്നില്‍ കെഎസ്എഫ്ഇ, ബെവ്‌കോ എട്ടാമത്

തിരുവനന്തപുരം: സംസ്ഥാനത്ത 131 പൊതുമേഖല സ്ഥാപനങ്ങളിൽ 57 എണ്ണം ലാഭത്തിലെന്ന് ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് റിപ്പോർട്ട്. ബജറ്റ് രേഖകൾക്കൊപ്പം നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് ഉള്ളത്. സംസ്ഥാനത്ത പൊതുമേഖല സ്ഥാപനങ്ങളിൽ 59 എണ്ണം നഷ്ടത്തിലാണെന്നും റിപ്പോർട്ട് പറയുന്നു. കെഎസ്എഫ്ഇയാണ് കൂടുതൽ ലാഭമുണ്ടാക്കിയത്. 2021-22ൽ 105.49 കോടിയാണ് ലാഭമെങ്കിൽ […]