Keralam

കൊടും ചൂട് തുടരും, താപനില മൂന്ന് ഡിഗ്രി വരെ ഉയര്‍ന്നേക്കും; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മലയോര മേഖലകളിലൊഴികെ നാളെ വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തെ 11 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പിന്റെ […]

Keralam

ഞെട്ടിക്കുന്ന കണക്കുകൾ; സംസ്ഥാനത്ത് ലഹരിക്ക് അടിമയാകുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവ്

സംസ്ഥാനത്ത് ലഹരിയ്ക്ക് അടിമയാകുന്ന കുട്ടികളുടെ എണ്ണം കുത്തനെ ഉയർന്നു. എക്സൈസിന് കീഴിലുള്ള വിമുക്തിയിൽ കഴിഞ്ഞ വർഷം മാത്രം ചികിത്സയ്ക്ക് എത്തിയ 18 വയസിന് താഴെയുള്ളവർ 2880 പേരാണ്.നാല് വർഷത്തിൽ 6781 കുട്ടികൾ വിമുക്തിയിൽ മാത്രം ചികിത്സ തേടി. 2022 ൽ 1238 ഉം 23 ൽ 1982 കുട്ടികളെയും […]

Keralam

‘മുഖ്യമന്ത്രി ലേഖനം എഴുതിയത് ബിജെപിയെ സുഖിപ്പിക്കാൻ, പിണറായി ബിജെപിയുടെ ബി ടീം’; കെ മുരളീധരൻ

പിണറായി വിജയൻ കോൺഗ്രസിനെ ഉപദേശിക്കാൻ വരെണ്ടെന്ന് കെ മുരളീധരൻ. പിണറായി ബിജെപിയുടെ ബി ടീം. ഡൽഹിയിൽ ബിജെപി ജയിച്ചതിൽ തങ്ങൾക്ക് ഉത്തരവാദിത്വമല്ല. കോൺ​ഗ്രസ് ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും കെ മുരളീധരൻ പ്രതികരിച്ചു. മുഖ്യമന്ത്രി ലേഖനം എഴുതിയത് ബിജെപിയെ സുഖിപ്പിക്കാനാണ്. മൂന്നാം സർക്കാർ എന്നത് വ്യാമോഹം മാത്രം എന്നും മുരളീധരൻ വിമർശിച്ചു. […]

Keralam

”രഞ്ജിയിൽ ചരിത്ര നേട്ടം” കേരള ടീമിന് നാലര കോടി രൂപ പാരിതോഷികം നൽകും;കെസിഎ

രഞ്ജി ട്രോഫി മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് നാലര കോടി രൂപ കെസിഎ പാരിതോഷികമായി നൽകുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, സെക്രട്ടറി വിനോദ് എസ് കുമാറും അറിയിച്ചു. ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ ടീമിനെ ആദരിക്കുന്നതിനായി തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് KCA പാരിതോഷികം പ്രഖ്യാപിച്ചത്. […]

Keralam

ആശാവര്‍ക്കര്‍മാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം നല്‍കണം: യുഡിഎഫ്

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നല്‍കണമെന്ന് യുഡിഎഫ്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി. സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സമാന വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ചെയ്തത് […]

Keralam

രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ കാസ; സ്വാധീന സ്ഥലങ്ങളിൽ സ്ഥാനാർഥികളെ നിർത്തും, മറ്റിടങ്ങളിൽ ബിജെപിക്ക് പിന്തുണ

രാഷ്ട്രീയത്തിലിറങ്ങാൻ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (CASA). പാർട്ടി രൂപീകരണത്തിന്റെ പഠനങ്ങൾ നടത്തിയതായി കാസ ഭാരവാഹികൾ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വാധീനമുള്ള സ്ഥലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തിയേക്കും. മറ്റിടങ്ങളിൽ ബിജെപി സ്ഥാനാർഥികളെ പിന്തുണയ്ക്കാനും ആലോചന. കേരള കോൺഗ്രസിന് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തി നഷ്ടപ്പെട്ടുവെന്നും […]

Keralam

‘ലഹരി പ്രതിരോധിക്കാന്‍ ഡി ഹണ്ട്’, സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന വാദം തെറ്റ്: മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരിക്കെതിരെ ഒന്നും ചെയ്യാത്ത സര്‍ക്കാരാണെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ലഹരിവ്യാപനം തടയാന്‍ കൈക്കൊണ്ട നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. ‘ലഹരി പ്രതിരോധിക്കാന്‍ ഡി ഹണ്ട് നടത്തി. പരിശോധനയില്‍ 2762 കേസ് രജിസ്റ്റര്‍ ചെയ്തു. […]

Keralam

കേരളത്തില്‍ എല്ലാ പോലീസ് ജില്ലകളിലും ട്രാന്‍സ്ജെന്‍ഡര്‍ സംരക്ഷണ സെല്ലുകള്‍ വരുന്നു; സര്‍ക്കാര്‍ അനുമതി

കൊച്ചി: കൊച്ചിയില്‍ അസിസ്റ്റന്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന 33 വയസ്സുള്ള ട്രാന്‍സ് വുമണ്‍ ഏഞ്ചല്‍ ശിവാനിക്ക് ഫെബ്രുവരി 7 ന്, പാലാരിവട്ടം മെട്രോ സ്റ്റേഷന് പുറത്തുവെച്ച് ക്രൂരമര്‍ദ്ദനമേല്‍ക്കുന്നു. പള്ളുരുത്തി സ്വദേശിയായ പുരുഷനാണ്, അവരെ കണ്ടയുടന്‍ യാതൊരു പ്രകോപനവുമില്ലാതെ ഇരുമ്പുവടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നത്. മര്‍ദ്ദനത്തില്‍ ഏഞ്ചല്‍ ശിവാനിക്ക് ഗുരുതരമായി […]

Keralam

കൊടുംചൂടിന് ആശ്വാസമായി വേനല്‍മഴ; വടക്കന്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനല്‍മഴ തുടരുന്നു. കൊല്ലം ജില്ലയില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടത്തരം മഴയ്ക്കും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ഉയര്‍ന്ന താപനില മുന്നറിയിപ്പും തുടരുന്നുണ്ട്. സാധാരണയെക്കാള്‍ രണ്ട് […]

Keralam

ആശാമാരോട് സർക്കാർ ദയ കാണിക്കണമെന്ന് AICC പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി

ആശാമാരോട് സർക്കാർ ദയ കാണിക്കണമെന്ന് AICC പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. പെരുമഴയത്ത് ആശമാർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നു. വലിയ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവരല്ല. കേരള സർക്കാർ കൊടുക്കേണ്ടത് ആദ്യം കൊടുക്ക്. കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ടത് നമുക്ക് ഒരുമിച്ച് പോയി വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി […]