Keralam

കേന്ദ്രം ഇനിയും അവഗണന തുടർന്നാൽ കേരളത്തിന്‍റെ ‘പ്ലാൻ ബി’; ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സാമ്പത്തിക  ഉപരോധത്തിലേക്ക് തള്ളി നീക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി കേന്ദ്രത്തിനിതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്‍റെ അവഗണ പാര്യമത്തിലാണ്. ഇത് പ്രതിപക്ഷവും അംഗീകരിക്കുന്നുണ്ട്. വികസനത്തിൽ കേരള മാതൃക തകർക്കാൻ ഗുഡാലോചന നടക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. […]

India

കേരളത്തിലേത് അതീവ മോശം ധനമാനേജ്‌മെന്റ്; കടമെടുപ്പ് പരിധി ഉയര്‍ത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡൽഹി: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാനത്തെ ധനമാനേജ്മെന്റിലെ പിടിപ്പു കേടെന്ന് കേന്ദ്രസർക്കാർ. കേരളത്തിലേത് അതീവ മോശം ധനമാനേജ്മെന്റെന്നും കേന്ദ്രം കുറ്റപ്പെടുത്തി. കേരളത്തിന്റെ ധനകാര്യസ്ഥിതി വിശദീകരിക്കുന്ന കുറിപ്പ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്തു. കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം നേരത്തെ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന് മറുപടിയെന്ന […]

Keralam

കേരളത്തിൽ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാൾ ഇരട്ടി; എംപ്ലോയ്‌മെന്റിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് 28.4 ലക്ഷം പേർ

കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയിലധികമായി തുടരുന്നതായി റിപ്പോര്‍ട്ട്. ബജറ്റിന് മുന്നോടിയായി സര്‍ക്കാര്‍ പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. തൊഴിലില്ലായ്മ നിരക്കില്‍ മുന്‍ വര്‍ഷത്തേക്കാള്‍ നേരിയ കുറവ് രേഖപ്പെടുത്തുമ്പോഴും ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയോളം കുടുതലാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പീരിയോഡിക് ലേബര്‍ ഫോഴ്‌സ് […]

Keralam

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി; ഫെബ്രുവരി15ന് അവസാനിക്കും

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15ന് സഭാ സമ്മേളനം അവസാനിക്കും. ബജറ്റ് ചർച്ച 12 മുതൽ 15 വരെ നടക്കും. സംസ്ഥാന ബജറ്റ് അഞ്ചിനു തന്നെ അവതരിപ്പിക്കും. ബജറ്റ് രണ്ടിലേക്ക് മാറ്റണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും തള്ളി. നേരത്തേ മാർച്ച് 20 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. അതേസമയം, കാര്യോപദേശക […]

India

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ; വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്ന് 2 പേർ, സ്തുത്യർഹ സേവനത്തിന് 11 പേർ

ദില്ലി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് വിശിഷ്ട സേവനത്തിന് 2 പേർക്കും സ്തുത്യർഹ സേവനത്തിന് 11 പേർക്കുമാണ് മെഡൽ ലഭിച്ചിരിക്കുന്നത്. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, എഡിജിപി ​ഗോപേഷ് അ​ഗ്രവാൾ എന്നിവർക്കാണ് വിശിഷ്ട സേവനത്തിന് മെ‍ഡൽ നേടിയിരിക്കുന്നത്. ഐജി എ അക്ബർ, എസ്പിമാരായ ആർഡി അജിത്, […]

Keralam

നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകും

നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായി സമിതി രൂപീകരിക്കും. വിവരശേഖരണം, പരിശീലനം, മൂല്യനിര്‍ണയം, മൊബൈല്‍ ആപ്ലിക്കേഷനും വെബ് പോര്‍ട്ടലും വികസിപ്പിക്കല്‍ എന്നിവയ്ക്ക് നടപടികള്‍ ആരംഭിച്ചു. എന്‍സിസി, […]

Keralam

‘ബൂത്തുകള്‍ നേടിയാല്‍ കേരളം പിടിക്കാം’; തിരഞ്ഞെടുപ്പ് വിജയത്തിന് ആഹ്വാനം ചെയ്ത് മോദി

ബൂത്തുതലത്തില്‍ പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കണം. വോട്ടര്‍മാരെ ബോധവത്കരിക്കാന്‍ നമോ ആപ്പ് പരമാവധി ഉപയോഗപ്പെടുത്തണം. സോഷ്യല്‍മീഡിയ ഉള്‍പ്പെടെ എല്ലാം പാര്‍ട്ടിയുടെ പ്രചാരണത്തിനായി ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. കൊച്ചി മറൈന്‍ ഡ്രൈവില്‍ […]

Keralam

24 മണിക്കൂറിനകം അറബിക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും; കേരളത്തില്‍ നാലുദിവസം മഴ

കേരളത്തില്‍ ജനുവരി നാല് വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഭൂമധ്യ രേഖക്ക് സമീപം പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനും തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറു – വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തെക്കന്‍ അറബിക്കടലില്‍ മധ്യഭാഗത്തായി […]

No Picture
Health

കേരളത്തിലെ നഴ്സിങ് പഠനത്തിന് നൂറുവയസ്സ്‌

കൊച്ചി:  കേരളത്തിൽ നഴ്‌സിങ് പഠനം തുടങ്ങിയിട്ട് നൂറുവയസ്സ്‌ തികയുന്നു. ശതാബ്ദി ആഘോഷങ്ങൾക്ക് തയ്യാറെടുക്കുകയാണ് 1924ല്‍ പ്രവര്‍ത്തനമാരംഭിച്ച കേരളത്തിലെ ആദ്യ നഴ്സിങ് സ്കൂളായ എറണാകുളം ​ഗവ. നഴ്സിങ് സ്കൂള്‍. ‘ശതസ്‌മൃതി 2024’ എന്ന പേരില്‍ ജനുവരി രണ്ടിന് സംഘടിപ്പിക്കുന്ന ആഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യും.  […]

Health

കോവിഡ് കേസുകളില്‍ വര്‍ധന; രാജ്യത്ത് ഇന്നലെ 752 രോഗികള്‍; ആറ് മാസത്തെ ഉയര്‍ന്ന നിരക്ക്

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്നു. ഇന്നലെ 752 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നാലു പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ വർഷം മെയ് 21ന് ശേഷമുള്ള ഏറ്റവും ഉയർന്ന കേസുകളാണിത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം 3420 ആയി. 325 […]