Keralam

ട്രെയിൻ സമയത്തിൽ ഇന്നു മുതൽ മാറ്റം; പുതുക്കിയ സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, ചെന്നൈ-മംഗലൂരു വെസ്റ്റ് കോസ്റ്റ് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയതായി റെയിൽ വേ അറിയിച്ചു. കന്യാകുമാരി-ബെംഗളൂരു ഐലൻ‌ഡ് എക്സ്പ്രസിന്‍റെ സമയം കൊല്ലത്തിനും വടക്കാഞ്ചേരിക്കും ഇടയിൽ മാറും. ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ 15-30 മിനിറ്റ് നേരത്തെ എത്തും. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകളും […]

Keralam

ഇരട്ട ന്യൂനമര്‍ദം; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മഴ ശക്തി പ്രാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ജില്ലകളിൽ തീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ നേരത്തെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യുനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചു ദിവസം കേരളത്തിൽ […]

No Picture
Health

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; ലക്ഷണങ്ങളും പ്രതിരോധമാര്‍ഗങ്ങളും അറിയാം

കേരളത്തില്‍ ഡെങ്കിപ്പനി വ്യാപിക്കുകയാണ്. ഇന്നലെ മാത്രം 71 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മരണവും ഉണ്ടായി. അതിനാല്‍ തന്നെ ഡെങ്കിപ്പനിയെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും അറിയേണ്ടത് അനിവാര്യമാണ്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതാണ് ഡെങ്കിപ്പനി കൂടുതല്‍ ഗുരുതരമാക്കുന്നത്. ഡെങ്കിപ്പനിയെ ‘ബ്രേക്ക് ബോണ്‍ ഫീവര്‍’ എന്നും വിളിക്കാറുണ്ട്. കാരണം ഈ പനി […]

No Picture
Keralam

പ്രവാചക പിറവിയുടെ പുണ്യസ്മരണകള്‍ ഉയര്‍ത്തി ഇന്ന് നബിദിനം

ഹിജ്‌റ വര്‍ഷപ്രകാരം റബ്ബിഉല്‍ അവ്വല്‍ മാസം പന്ത്രണ്ടിനാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം. സംസ്ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് വിപുലമായ ആഘോഷത്തോടെയാണ്  വിശ്വാസികള്‍ നബിദിനത്തെ വരവേല്‍ക്കുന്നത്. മഹല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പള്ളികളില്‍ മൗലീദ് പാരായണ സദസ്സുകളും അന്നദാനവും ഉള്‍പ്പെടെ നടക്കും. മദ്രസ വിദ്യാര്‍ഥികളുടെ നബിദിന റാലികളും കലാപരിപാടികളും വിവിധ […]

No Picture
Travel and Tourism

കേരളത്തിൽ ടൂറിസം യൂണിവേഴ്സിറ്റി സ്ഥാപിക്കും; മന്ത്രി പി.എ മുഹമ്മദ് റിയസ്

ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച്  ടൂറിസം യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ വകുപ്പ് ആലോചിക്കുന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം തൈക്കാടുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസി (കിറ്റ്സ്) ലെ വിദ്യാർത്ഥികളെ അനുമോദിക്കുന്ന  ‘ടേക്ക് ഓഫ് ’23’ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായായിരുന്നു മന്ത്രി. ആഗോളതലത്തിൽ […]

Keralam

കോടതിയലക്ഷ്യം ഒഴിവാക്കാൻ കേരളം ജാതി സെൻസസിലേക്ക്; ഉടൻ തീരുമാനമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

ഹൈക്കോടതിയിൽനിന്നും സുപ്രീം കോടതിയിൽനിന്നും കോടതിയലക്ഷ്യ നടപടികൾ ഒഴിവാക്കാൻ ജാതി സെൻസസ് നടത്താൻ ഒരുങ്ങി കേരളം. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഒബിസി പട്ടിക പുതുക്കുന്നതിന് വേണ്ടിയാണ് ജാതി സെൻസസ് നടത്തുന്നത്. രാജ്യത്തെമ്പാടും ജാതി സെൻസസ് നടത്തണമെന്ന് ബിജെപി ഒഴികെയുള്ള ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്. […]

Keralam

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലേർട്ട്

സംസ്ഥാനത്ത്  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാസ്ഥവകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ ജാർഖണ്ഡിന് മുകളിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. കോമോറിൻ തീരത്തായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് […]

Travel and Tourism

കേരളത്തിൽ ഒരു വർഷം എത്തുന്നത് 30000 കനേഡിയന്‍ സഞ്ചാരികള്‍; ടൂറിസം മേഖല ആശങ്കയില്‍

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം പ്രതിസന്ധിയിലായതോടെ ആശങ്കയിലാണ് കേരളത്തിലെ ടൂറിസം മേഖല. സംസ്ഥാനത്തേക്ക് ഏറ്റവുമധികം വിദേശസഞ്ചാരികള്‍ എത്തുന്ന 15 രാജ്യങ്ങളില്‍ ഒന്നാണ് കാനഡ. ടൂറിസംവകുപ്പിന്റെ കണക്കനുസരിച്ച് വര്‍ഷം ഏതാണ്ട് 30,000 സഞ്ചാരികളാണ് കാനഡയില്‍നിന്ന് എത്തുന്നത്. ഇവിടെ എത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ ഒരാഴ്ച മുതല്‍ മൂന്നാഴ്ച വരെയാണ് കേരളത്തില്‍ താങ്ങുന്നത്. […]

Keralam

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; കേരളത്തിൽ 5 ദിവസം കൂടി മഴ

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ – ഒഡീഷ തീരത്തിന് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. അടുത്ത 2 ദിവസം പടിഞ്ഞാറ് വടക്ക് – പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വടക്കൻ ഒഡിഷ – തെക്കൻ ജാർഖണ്ഡ് മുകളിലൂടെ നീങ്ങാനാണ് സാധ്യത. കേരളത്തിൽ […]

Keralam

വേനല്‍ ചൂടില്‍ കേരളം കുടിച്ചത് 100 കോടിയുടെ കുപ്പിവെള്ളം

ഇത്തവണത്തെ വേനല്‍ചൂടില്‍ കേരളം കുടിച്ചത് 100 കോടിയുടെ കുപ്പിവെള്ളം. 2023 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള എട്ട് മാസത്തെ കണക്കാണിത്. ഇത്തവണ താരതമ്യേന ചൂട് കൂടുതലായതിനാലാണ് കുടിവെള്ള വില്‍പ്പന തകൃതിയായി നടന്നത്. ഓണത്തിന് മാത്രം 20 ശതമാനം അധിക വില്‍പ്പന നടന്നു. കേരളത്തില്‍ ഒരു ലിറ്ററിന്റെ കുപ്പിവെള്ളത്തിനാണ് ആവശ്യക്കാര്‍ […]