Keralam

അ​വ​ധി​ക്കാ​ലം ക​ഴി​ഞ്ഞു; കു​രു​ന്നു​ക​ള്‍ ഇ​ന്ന് അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക്

മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേക്ക്. മൂ​ന്നേ​കാ​ല്‍ ല​ക്ഷ​ത്തി​ലേ​റെ കു​ട്ടി​ക​ള്‍ ഒ​ന്നാം ക്ലാ​സി​ലേ​ക്കെ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. ഒ​ന്നു മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ല്‍ 38 ല​ക്ഷം കു​ട്ടി​ക​ളെ​ത്തും. ര​ണ്ടാം വ​ര്‍ഷ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി, വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ളും ഉ​ള്‍പ്പ​ടെ ഈ ​അ​ധ്യ​യ​ന വ​ര്‍ഷം ആ​കെ 42 ല​ക്ഷ​ത്തി​ലേ​റെ കു​ട്ടി​ക​ള്‍ സ്കൂ​ളി​ലെ​ത്തും. അ​റി​വി​ന്‍റെ […]

Keralam

വായ്പാ പരിധി വെട്ടിക്കുറയ്ക്കൽ: കേന്ദ്രത്തിന് സംസ്ഥാന സർക്കാർ കത്തയച്ചു

വായ്പാ പരിധി വെട്ടിക്കുറച്ച നടപടിയിൽ സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. വായ്പാ കണക്കുകൾ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. പൊതുവിപണിയിൽ നിന്നും ഈ സാമ്പത്തിക വർഷം സർക്കാരിന് കടം എടുക്കാനുളള വായ്പ പരിധി പകുതിയായാണ് കേന്ദ്രം വെട്ടിക്കുറച്ചിരുന്നത്. ഇത്തരത്തിലൊരു വെട്ടിക്കുറയ്ക്കൽ ചരിത്രത്തിലാദ്യമായാണ് എന്നായിരുന്നു സർക്കാരിന്റെ വിലയിരുത്തൽ. […]

Keralam

കേരളത്തില്‍ എന്‍ജിൻ കപ്പാസിറ്റി കൂടിയ ബൈക്കുകളെ നിയന്ത്രിക്കണം; മനുഷ്യാവകാശ കമ്മീഷൻ

കേരളത്തിന്റെ റോഡുകള്‍ക്ക് അനുയോജ്യമല്ലാത്ത എന്‍ജിൻ കപ്പാസിറ്റി കൂടിയ ബൈക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യത്തിൽ ഉടന്‍ അനന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആൻറണി ഡൊമിനിക് ട്രാൻസ്പോർട്ട് കമ്മീഷണര്‍ക്ക് കത്തയച്ചു. കേരളത്തിലെ നിരത്തുകളില്‍ ഇത്തരത്തിലുള്ള ബൈക്കുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.ജനുവരി […]

Keralam

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കായുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കായുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷൻസിലാണ് 2.8 കോടി പുസ്തകങ്ങൾ അച്ചടിച്ചത്. ഇവ ജില്ലാ കേന്ദ്രങ്ങളിലേക്ക് അയച്ചു തുടങ്ങിയെന്ന് കെബിപിഎസ് എംഡി പറഞ്ഞു.  കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷൻസിലാണ് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലേക്കും വേണ്ട പുസ്തകങ്ങൾ അച്ചടിക്കുന്നത്. മൂന്നു വാല്യങ്ങളിലായി 4.8 […]

Keralam

കുടിവെള്ളം ശുദ്ധമെന്നുറപ്പിക്കാൻ 85 ലാബുകൾ; ഇതുവരെ പരിശോധിച്ചത് 13 ലക്ഷം സാമ്പിളുകൾ

കുടിക്കുന്ന വെള്ളം 100 ശതമാനം ശുദ്ധമെന്നുറപ്പിക്കാനുള്ള പരിശോധനയ്ക്കു സംസ്ഥാനത്തു പ്രവർത്തിക്കുന്നത് 85 ലാബുകൾ. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഈ പരിശോധനാ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്തിയത് 10 ലക്ഷത്തിലധികം പേരാണ്. കൃത്യമായ കണക്കു പ്രകാരം 13,80,400 ജല സാമ്പിളുകൾ ഇക്കാലയളവിൽ പരിശോധിച്ചു. കൈയെത്തും ദൂരത്തു ജലപരിശോധനാ ലാബുകളെത്തിയതോടെ ശുദ്ധജലത്തെക്കുറിച്ചുള്ള ആശങ്കകകളും ഇല്ലാതായിരിക്കുന്നു. കിണറുകളിലും കുളങ്ങളിലുമുള്ള വെള്ളവും പൈപ്പ് വെള്ളവുമൊക്കെ ശുദ്ധമെന്നു പരിശോധിച്ച് […]

Keralam

കേരളത്തിൽ ഇത്തവണ കാലവർഷം ജൂൺ 4 ന്

ഇത്തവണ കാലവർഷം കേരളത്തിൽ ജൂൺ 4 ന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടായേക്കാം. അതേസമയം മെയ് 20 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം മെയിൽ […]

Keralam

സംസ്ഥാന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യത്തിലേക്ക്; രാജ്യത്ത് ആദ്യം

സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൈത്താങ്ങാകാൻ പ്രഖ്യാപിച്ച തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യത്തിലേക്ക്. രാജ്യത്തു തന്നെ ആദ്യമായി തൊഴിലുറപ്പ് തൊഴിലാളുകളുടെ ക്ഷേമത്തിനായി രൂപീകരിക്കുന്ന ക്ഷേമനിധിയാണ് സംസ്ഥാനത്തിന്റേത്. പെൻഷൻ, വിവാഹ ധനസഹായം, പഠന സഹായം ഉൾപ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് ക്ഷേമനിധി.  41 ലക്ഷം കുടുംബങ്ങളും […]

Health

മരുന്നുകളുടെ ഗുണനിലവാരം; കേരളത്തെ കാത്തിരിക്കുന്നത് ഒരു വലിയ ദുരന്തം

ഇന്നു വരെ കേട്ടിട്ടില്ലാത്ത വിവിധ തരം പനികൾ, ജീവിതശൈലീ രോഗങ്ങൾ, യുവാക്കളുടെയും കുട്ടികളുടെയും പോലും ജീവനെടുക്കുന്ന മാരക രോഗങ്ങൾ ഇവയിലൂടെയാണ് ഇന്ന് കേരളീയർ ജീവിക്കുന്നത്. ഈ സാഹചര്യത്തിലാണ് യാതൊരു ഗുണനിലവാരവുമില്ലാത്ത അലോപ്പതി മരുന്നുകൾ വൻ തോതിൽ വിറ്റഴിയുന്നത്. ജീവൻ രക്ഷാ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ പോലും കേരളം വൻ […]

Keralam

സംസ്ഥാനത്ത് കനത്ത മ‍ഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാകും മഴ കനക്കുക. തെക്ക് […]

Keralam

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കൊടും വേനലിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ വ്യാപകമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ഏഴോളം ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഇന്ന് 64.5 മില്ലിമീറ്ററില്‍ മുതല്‍ […]