
India
ദില്ല ചലോ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം; ഒരു കര്ഷകന് കൊല്ലപ്പെട്ടു, യുദ്ധക്കളമായി ഖനൗരി
കര്‍ഷക സമരത്തില്‍ ഹരിയാന-പഞ്ചാബ് അതിര്‍ത്തിയില്‍ സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മില്‍ വന്‍ സംഘര്‍ഷം. സമരത്തിന് എത്തിയ യുവ കര്ഷകന് കൊല്ലപ്പെട്ടു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ ഖനൗരിയിലാണ് സംഘര്‍ഷമുണ്ടായത്. ഭട്ടിന്‍ഡയില്‍ നിന്നുള്ള ശുഭകരന്‍ സിങ് (21) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും പട്യാലയിലെ […]