Keralam

മസാല ബോണ്ടിൽ കിഫ്ബിക്ക് ആശ്വാസം; ഇ ഡി നോട്ടീസ് സ്റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കിഫ്ബി മസാല ബോണ്ട് കേസിലെ ഇ ഡി നോട്ടീസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. കിഫ്ബിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇ ഡിക്ക് ഹൈക്കോടതി നോട്ടീസ് നൽകി.3 മാസത്തേക്കാണ് ഹൈക്കോടതിയുടെ സ്റ്റേ. മസാല ബോണ്ട് ഇടപാടിലെ ഇ.ഡി നോട്ടീസിനെതിരെ കിഫ്ബി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ തീരുമാനമാവും […]

Keralam

‘കിഫ്ബിയെ തകർക്കുക എന്ന നിലപാട് കേന്ദ്രം തുടർച്ചയായി നടപ്പാക്കുന്നു; ഇഡി വേട്ടയാടുന്നു’; ടി പി രാമകൃഷ്ണൻ

കിഫ്ബിയെ തകർക്കുക എന്ന നിലപാട് കേന്ദ്രം തുടർച്ചയായി നടപ്പാക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. മുഖ്യമന്ത്രിക്കെതിരെയുള്ള ഇഡി നോട്ടീസ് ഇതാണ് വ്യക്തമാക്കുന്നത്. തെരഞ്ഞടുപ്പ് ഘട്ടത്തിൽ ഇത് ഉയർത്തി കൊണ്ടു വരാറുണ്ട്. സർക്കാരും മുന്നണിയും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. വലിയ വികസന പ്രവർത്തനങ്ങൾ […]

Keralam

‘മസാല ബോണ്ടിൽ കടം എടുത്തത് തെറ്റ്; ഗുരുതരമായ അഴിമതി നടന്നു, മണിയടിക്കാൻ മാത്രം മുഖ്യമന്ത്രി പോയി’; വിഡി സതീശൻ

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ ഗുരുതരമായ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ‌. സംസ്ഥാനത്തിന് വലിയ ധനനഷ്ടം ഉണ്ടായി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് നോട്ടീസ് അയക്കുന്നത്. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മുൻപും നോട്ടീസ് അയച്ചിട്ടും എന്തായെന്നും വിഡി സതീശൻ ചോദിച്ചു. മസാല ബോണ്ടിൽ കടം എടുത്തത് […]

Keralam

‘എല്ലാ തിരഞ്ഞെടുപ്പ് അടക്കുമ്പോളും ഇഡി നോട്ടീസ് വരും; എല്ലാം രാഷ്ട്രീയകളിയാണ്’: എംവി ​ഗോവിന്ദൻ

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിയ്ക്ക് ‍ഇഡി നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. എല്ലാ തിരഞ്ഞെടുപ്പ് അടക്കുമ്പോളും ഇഡി നോട്ടീസ് വരും. ഇതെല്ലാം രാഷ്ട്രീയ കളിയാണ്. കിഫ്ബിയെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. യുഡിഎഫ് ആണ് പദ്ധതി തുടങ്ങിയതെങ്കിലും […]

Keralam

‘ഇ.ഡിയുടേത് തിരഞ്ഞെടുപ്പ് പ്രവർത്തനം, സ്ഥിരം കലാപരിപാടി; വെറും രാഷ്ട്രീയ കളി’; തോമസ് ഐസക്

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ വീണ്ടും നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി മുൻ ധനമന്ത്രി ടിഎം തോമസ് ഐസക്. തിരഞ്ഞെടുപ്പ് ആയപ്പോൾ ഇ.ഡി അവരുടെ സ്ഥിരം കലാപരിപാടിയുമായി ഇറങ്ങിയിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് , ഇത്തവണ അടുത്ത തെരഞ്ഞെടുപ്പ്. വീണ്ടും നോട്ടീസുമായി വരുന്നു. ഇത് വെറും രാഷ്ട്രീയ […]

Keralam

കിഫ്ബി മസാലബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്, നടപടി ഫെമ ചട്ട ലംഘനം ചൂണ്ടിക്കാട്ടി

കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ്. ഫെമ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇഡി നടപടി. മുൻ മന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും നോട്ടീസയച്ചു. കിഫ്‌ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്. അഡ്ജഡിക്കേറ്റീവ് അതോറിറ്റിയാണ് നോട്ടീസ് നൽകിയത്. ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് […]