Keralam

കോര്‍പ്പറേഷനുകളില്‍ പുതിയ ഭരണനേതൃത്വം; പുതിയ മേയര്‍മാര്‍ ആരൊക്കെയെന്ന് അറിയാം

കോര്‍പ്പറേഷനുകളിലും നഗരസഭകളിലും പുതിയ ഭരണനേതൃത്വം. വി വി രാജേഷ് തിരുവനന്തപുരം മേയര്‍. സംസ്ഥാനത്തെ ആദ്യ ബിജെപിമേയറുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തകരും നേതാക്കളും ആഘോഷമാക്കി. കൊല്ലത്ത് എ കെ ഹഫീസും കൊച്ചിയില്‍ വി കെ മിനിമോളും മേയര്‍മാരായി ചുമതലയേറ്റു. തൃശൂരില്‍ ഡോ നിജി ജസ്റ്റിനും കണ്ണൂരില്‍ പി ഇന്ദിരയും സത്യപ്രതിജ്ഞ ചെയ്തു. […]

Keralam

കൊച്ചി കോര്‍പ്പറേഷൻ : കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; ദീപ്തി മേരി വര്‍ഗീസ് സ്റ്റേഡിയം വാര്‍ഡില്‍

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലേക്കുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 40 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. സ്റ്റേഡിയം വാര്‍ഡില്‍ ദീപ്തി മേരി വര്‍ഗീസ് മത്സരിക്കും. ജനറല്‍ സീറ്റില്‍ കൂടി വനിതകളെ പരിഗണിക്കുന്നുണ്ടെന്നും, സംവരണത്തിനും അപ്പുറത്ത് വനിതകള്‍ക്ക് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രാതിനിധ്യം ഉണ്ടാകുമെന്നും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. എറണാകുളം […]

Keralam

‘നാട്ടുകാരെ പറ്റിച്ചു’; കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ‘മെസി’യെ പ്രചാരണ വിഷയമാക്കാൻ കോൺഗ്രസ്

മെസിയെ പ്രചാരണ വിഷയമാക്കാൻ കോൺഗ്രസ്. കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മെസിയും പ്രചരണ വിഷയമാകും. മെസിയെ കൊണ്ടുവരാമെന്ന് പറഞ്ഞ് സർക്കാർ നാട്ടുകാരെ പറ്റിച്ചെന്ന് പറഞ്ഞ് പ്രചരണം നടത്തും. കൊച്ചിയുടെ സ്വന്തമായ സ്റ്റേഡിയം വളഞ്ഞ വഴിയിൽ കൈമാറാൻ ശ്രമിച്ചു എന്നതും പ്രചരണ വിഷയമാക്കും. കോൺഗ്രസ് പ്രതിഷേധത്തിനെതിരെ കേസ് എടുത്തതിന് പിന്നാലെയാണ് […]

Keralam

ഭൂമിയുടെ പേര് മാറ്റുന്നതിന് കൈക്കൂലി; കൊച്ചിൻ കോർപ്പറേഷനിലെ രണ്ടു ഉദ്യോഗസ്ഥർ പിടിയിൽ

കൈക്കൂലിയുമായി കൊച്ചിൻ കോർപ്പറേഷനിലെ രണ്ടു ഉദ്യോഗസ്ഥർ പിടിയിൽ. ഇടപ്പള്ളി സോണൽ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചൻ, ഇൻസ്പെക്ടർ മണികണ്ഠൻ എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്.ഒരാളുടെ പക്കൽ നിന്ന് 5000 രൂപയും മറ്റൊരാളുടെ പക്കൽ നിന്ന് 2000 രൂപയും പിടിച്ചെടുത്തു. ഭൂമിയുടെ പേര് മാറ്റുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കഴിഞ്ഞ മെയ് മാസമാണ് എളമക്കര […]

Keralam

സ്വപ്ന അഴിമതിക്കാരുടെ പട്ടികയിലുള്ളയാള്‍, ഏറെക്കാലമായി വിജിലന്‍സ് നിരീക്ഷണത്തില്‍, ഓഫീസിലും പരിശോധന

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഓഫീസര്‍ സ്വപ്നയുടെ ഓഫീസില്‍ വിജിലന്‍സ് പരിശോധന. വൈറ്റില സോണല്‍ ഓഫീസില്‍ ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണ്ണവിവരം ശേഖരിക്കുകയാണ് വിജിലന്‍സ് സംഘത്തിന്റെ ലക്ഷ്യം. അഴിമതിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് […]

Keralam

കലൂരിലെ വിവാദ നൃത്ത പരിപാടി; മൃദംഗ വിഷൻ അനുമതി തേടി സമർപ്പിച്ചത് ഒപ്പില്ലാത്ത അപേക്ഷ

കലൂരിലെ വിവാദ നൃത്ത പരിപാടിക്ക് അനുമതി തേടി മൃദംഗ വിഷൻ കൊച്ചി കോർപ്പറേഷനിൽ നൽകിയ അപേക്ഷയിൽ ഒപ്പ് ഇല്ല. ഒപ്പില്ലാത്ത അപേക്ഷയാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ ലൈസൻസിന് വേണ്ടി പരിഗണിച്ചത്. അപേക്ഷ നൽകിയ തീയതിയും അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടില്ല. അടിസ്ഥാനപരമായ വിവിരങ്ങൾപോലും ഇല്ലാത്ത അപേക്ഷയാണ് കോർപ്പറേഷൻ ലൈസൻസിനായി പരിഗണിച്ചത്. ഇന്ന് കോർപ്പറേഷന്റെ […]

Keralam

കൊച്ചിയിലെ കാനശുചീകരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ കാനശുചീകരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഒരു മഴ പെയ്താല്‍ തന്നെ ജനം ദുരിതത്തിലാണെന്നും സര്‍ക്കാരിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞ് മടുത്തുവെന്നും കോടതി അഭിപ്രായപ്പെട്ടു. നാളെ വോട്ടെണ്ണല്‍ ആണെന്ന് കരുതി കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ മാറ്റി വയ്ക്കരുതെന്നും കോടതി വ്യക്തമാക്കി. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ […]

Keralam

കൊച്ചിയിലെ വെള്ളക്കെട്ട് ; കോർപ്പറേഷന് മുന്നിൽ പ്രതിപക്ഷത്തിൻ്റെ കരിങ്കൊടി പ്രതിഷേധം

കൊച്ചി: കൊച്ചി നഗരത്തിൽ ഉണ്ടാകുന്ന വെള്ളക്കെട്ടിനെ ചൊല്ലി കൊച്ചി കോർപ്പറേഷന് മുന്നിൽ പ്രതിപക്ഷത്തിൻ്റെ കരിങ്കൊടി പ്രതിഷേധം‌. കോർപ്പറേഷന് മുന്നിൽ രാവിലെ നടന്ന ധർണക്കിടെ കോർപ്പറേഷൻ മതിൽ ചാടിക്കടന്നാണ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. തുടർന്ന് പോലീസും യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നഗരത്തിലെ വെള്ളകെട്ടിന് […]

Keralam

കൊച്ചിയിലെ മാലിന്യ നീക്കം സ്മാർട്ട് ട്രക്കുകളിലേക്ക്

കൊച്ചി: നഗരം മുഴുവൻ നാറ്റിച്ചുള്ള കൊച്ചി നഗരസഭയുടെ മാലിന്യ നീക്കത്തിൽ പ്രതിഷേധിച്ച് മാലിന്യ ലോറികൾ തടഞ്ഞ് പ്രതിഷേധിച്ചത് രണ്ടു ദിവസം മുൻപാണ്. രാവിലെ നടക്കാനിറങ്ങുന്നവരും ഓഫിസിലേക്കും സ്‌കൂളുകളിലേക്കും പോകാൻ ഇറങ്ങുന്നവരും അസഹനീയമായ ദുർഗന്ധം മൂലം പൊറുതി മുട്ടാൻ തുടങ്ങിയിട്ട് കാലമേറെയായി. ഈ ദുരിതത്തിന് ആശ്വാസമാവുകയാണ് കൊച്ചിൻ സ്മാർട്ട് മിഷൻ […]

Keralam

ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം; ഫയർഫോഴ്സ് സംഘം തീയണച്ചു

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടിത്തം.  1,6,7 സെക്ടറുകളിലാണ് തീ പിടിച്ചത്.  നാല് ഫയർഫോഴ്സ് യൂണിറ്റ് പ്ലാന്റിലെത്തി തീയണച്ചു. കഴിഞ്ഞവർഷം ഏകദേശം ഇതേസമയത്താണ് ബ്രഹ്മപുരം പ്ലാന്റിന് തീപിടിച്ചത്.  ബ്രഹ്മപുരത്ത് നിന്ന് ഉയർന്ന പുക ജില്ലയെ വിഴുങ്ങി.  ശ്വാസ തടസ്സവും തലകറക്കവും അനുഭവപ്പെട്ടവർ ചികിത്സ തേടി.  ബ്രഹ്മപുരത്തുനിന്ന് ഉയർന്ന […]