Keralam

കൊച്ചി മെട്രോയില്‍ ജോലി ഒഴിവ്? ആ പരസ്യങ്ങള്‍ വ്യാജം; പണം കൊടുത്ത് വഞ്ചിതരാകരുത്

കൊച്ചി: മെട്രോ റെയില്‍ കോര്‍പറേഷനില്‍ വന്‍തോതില്‍ ജോലി ഒഴിവുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ പരസ്യങ്ങളെന്നു മുന്നറിയിപ്പ്. ഇത്തരം പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നു കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. മെട്രോയില്‍ ജോലി ഒഴിവുണ്ടെന്ന തരത്തില്‍ പല തരത്തിലുള്ള പരസ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനാലാണ് അറിയിപ്പ്. ടിക്കറ്റിങ് സൂപ്പര്‍വൈസര്‍മാരുടെ 4500 ഒഴിവുകളുണ്ടെന്നും 290 രൂപ […]

Business

‘ഹൈ സ്പിരിറ്റ്– എ ബെവ്കോ ബ്യുട്ടീക്’; കൊച്ചി മെട്രോ സ്റ്റേഷനിലെ ആദ്യ സൂപ്പർ പ്രീമിയം വിൽ‌പ്പനശാല ഇന്നുമുതൽ

കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനിൽ സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ആരംഭിക്കുന്ന ആദ്യ സൂപ്പർ പ്രീമിയം വിൽ‌പ്പനശാല ഇന്ന് ഉദ്ഘാടനം ചെയ്യും. ‘ഹൈ സ്പിരിറ്റ്– എ ബവ്കോ ബ്യുട്ടീക്’ എന്നു പേരിട്ടിരിക്കുന്ന പ്രീമിയം ഔട്ട്ലെറ്റ് മെട്രോ വൈറ്റില സ്റ്റേഷനിലാണ് പ്രവർത്തനം തുടങ്ങുന്നത്. കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റയാണ് ഉദ്ഘാടനം […]

Keralam

സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ; രാത്രി 11 മണിവരെ

കൊച്ചി: യാത്രക്കാരുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധനവും ഉയര്‍ന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് രാത്രി 11 മണിവരെ ദീര്‍ഘിപ്പിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും. ഇതിനനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് അവസാന സര്‍വീസ് രാത്രി 11:00 […]

Keralam

പൊതുപണിമുടക്ക്; കൊച്ചി മെട്രോ സര്‍വീസ് നടത്തും

നാളത്തെ ദേശീയ പണിമുടക്കില്‍ സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ. ഫീഡര്‍ ബസുകള്‍ വിമാനത്താവളത്തിലേക്ക് മാത്രമായിരിക്കും സര്‍വീസ് നടത്തുകയെന്നും വാട്ടര്‍ മെട്രോ സര്‍വീസ് മുടങ്ങില്ലെന്നും കെഎംആര്‍എല്‍ അറിയിച്ചു. രാവിലെ 6.30 മുതല്‍ രാത്രി പത്തരവരെയാകും സര്‍വീസ് നടത്തുക. തൊഴില്‍ കോഡുകളുള്‍പ്പെടെയുള്ള മോദി സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ, കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ക്കെതിരായ അഖിലേന്ത്യ […]

Keralam

മെട്രോ അങ്കമാലിയിലേക്ക്; വിശദ പദ്ധതി രേഖ മാര്‍ച്ചില്‍; രണ്ടാം ഘട്ടം ഇന്‍ഫോപാര്‍ക്കും കടന്ന് സ്മാര്‍ട്ട് സിറ്റിയിലേക്ക്

കൊച്ചി: അങ്കമാലിയിലേക്കുള്ള മെട്രോ മൂന്നാം ഘട്ടത്തിന്റെ വിശദ പദ്ധതി രേഖ മാര്‍ച്ച് പകുതിയോടെ തയാറാവുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ലോക്‌നാഥ് ബെഹറ. കൊച്ചി മെട്രോ രണ്ടാം ഘട്ടം ഇന്‍ഫോപാര്‍ക്കും കടന്ന് സ്മാര്‍ട് സിറ്റിയിലേക്ക് നീട്ടുന്നതിന് അംഗീകാരമായെന്ന് ബെഹ്റ അറിയിച്ചു.കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മാണം […]

Keralam

പുതുവര്‍ഷത്തില്‍ കിടിലന്‍ തുടക്കം; പ്രതിദിന കളക്ഷനില്‍ റെക്കോര്‍ഡിട്ട് കൊച്ചി മെട്രോ

കൊച്ചി: പ്രതിദിന വരുമാനത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കി കൊച്ചി മെട്രോയുടെ പുതുവര്‍ഷം. നഗരത്തിലെ ന്യൂഇയര്‍ ആഘോഷങ്ങളില്‍ മെട്രോയും ഭാഗമായതോടെയാണ് യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് വലിയ മുന്നേറ്റം കാഴ്ചവച്ചത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ ഇന്നലെ പുലര്‍ച്ചെ രണ്ട് വരെ നീട്ടിയിരുന്നു. […]

Keralam

ആലപ്പുഴയിലും വാട്ടര്‍ മെട്രോ; സാധ്യതാ പഠനം ഡിസംബറില്‍ പൂര്‍ത്തിയാക്കും

ആലപ്പുഴ: ആലപ്പുഴ വാട്ടര്‍ മെട്രോ പദ്ധതിയുടെ സാധ്യതാ പഠനം ഡിസംബറില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ് (കെഎംആര്‍എല്‍) പദ്ധതി ചുമതല. കൊച്ചി വാട്ടര്‍ മെട്രോയുടെ മാതൃകയിലാണ് പദ്ധതി. കൊല്ലത്തും വാട്ടര്‍ മെട്രോ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ഗതാഗത സംവിധാനത്തിനൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും ഗുണം ലഭിക്കുന്ന രീതിയിലായിരിക്കും […]

Uncategorized

ഓണത്തിരക്ക്: അധിക സര്‍വീസുകളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും

കൊച്ചി: ഓണത്തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസുകളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും. സെപ്റ്റംബര്‍ രണ്ടുമുതല്‍ നാലുവരെ ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും അവസാന സര്‍വീസ് രാത്രി 10.45നായിരിക്കും. തിരക്കുള്ള സമയങ്ങളില്‍ ആറു സര്‍വീസുകള്‍ അധികമായി നടത്തും. വാട്ടര്‍ മെട്രോയും തിരക്കുള്ള സമയങ്ങളില്‍ അധിക സര്‍വീസുകള്‍ നടത്തും. 10 മിനിറ്റ് […]

Keralam

33.34 കോടിയുടെ പ്രവര്‍ത്തന ലാഭം; തുടർച്ചയായ മൂന്നാം വര്‍ഷവും നേട്ടത്തിലേക്ക് കുതിച്ച്‌ കൊച്ചി മെട്രോ

കൊച്ചി: കൊച്ചി മെട്രോ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും പ്രവര്‍ത്തന ലാഭത്തില്‍. കഴിഞ്ഞ 2024- 25 സാമ്പത്തിക വര്‍ഷം 33.34 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് മെട്രോ നേടിയത്. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 10.4 കോടി രൂപയുടെ വര്‍ധനയാണിത്. കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങിയ 2017-18 കാലയളവില്‍ 24.19 കോടി രൂപ പ്രവര്‍ത്തന നഷ്ടമായിരുന്നു […]

Keralam

യാത്രയ്ക്ക് പുറമേ ഇനി സാധനങ്ങളും കൊണ്ടുപോകും; ചരക്ക് ഗതാഗതം കൂടി ആരംഭിക്കാന്‍ ഒരുങ്ങി കൊച്ചി മെട്രോ

കൊച്ചി: നിലവിലുള്ള യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ലഘു ചരക്ക് ഗതാഗതം കൂടി ആരംഭിച്ച് വരുമാനം കൂട്ടാന്‍ ആലോചിച്ച്  കൊച്ചി മെട്രോ. സമ്മിശ്ര ഗതാഗത പ്രവര്‍ത്തനം കൈവരിക്കുന്നതിനായി സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കാന്‍ കൊച്ചി മെട്രോ നീക്കം ആരംഭിച്ചിട്ടുണ്ട്. കൊച്ചി മെട്രോ ലഘു ചരക്ക് ഗതാഗതം ആരംഭിച്ചാല്‍ നഗരത്തിലുള്ള ചെറുകിട […]