Keralam

കെഎസ്ആർടിസി ബസിനെ കണ്ട് വേഗത കൂട്ടി സ്വകാര്യ ബസ്; കൊല്ലത്ത് ബസുകളുടെ മത്സരയോട്ടത്തിൽ മധ്യവയസ്കന് ദാരുണന്ത്യം

കൊല്ലത്ത് ബസുകളുടെ മത്സരയോട്ടം മധ്യവയസ്കന് ദാരുണന്ത്യം. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൽ മുത്തലിഫ് (64) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.13ന്, പടപ്പനാൽ കല്ലുംപുറത്ത് ജംക്‌ഷനിൽ അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. ബസിനടിയിലേക്കു തെറിച്ചുവീണ ബസിന്റെ പിൻചക്രം മുത്തലിഫിന്റെ ദേഹത്ത് കയറിയിറങ്ങി. കൊല്ലം– […]

Keralam

കൊല്ലത്ത് വീണ്ടും സിപിഐയിൽ പൊട്ടിത്തെറി; ദേശീയ നേതാവിന്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസിലേക്ക്

കൊല്ലത്ത് വീണ്ടും സിപിഐയിൽ പൊട്ടിത്തെറി. കൂടുതൽ പേർ പാർട്ടി വിടുന്നു. ദേശീയ നേതാവിന്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസിലേക്ക്. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ. പ്രകാശ് ബാബുവിന്റെ വിശ്വസ്തൻ നാസർ അടക്കമാണ് പാർട്ടി വിടുന്നത്. കുന്നിക്കോട് മണ്ഡലം കമ്മറ്റിയ്ക്ക് കീഴിലുള്ള നേതാക്കളും പ്രവർത്തകരും ആണ് പാർട്ടി […]

Keralam

കൊല്ലത്തെ കൂട്ടരാജിയിൽ ഞെട്ടി സിപിഐ; അടിയന്തര ഇടപെടലിന് സംസ്ഥാന നേതൃത്വം

പ്രവർത്തകരുടെയും നേതാക്കളുടെയും തുടർച്ചയായ രാജിയിൽ ഞെട്ടി സി പി ഐ കൊല്ലം ജില്ലാ നേതൃത്വം.രാജി വെച്ചവരെ തിരിച്ച് കൊണ്ടുവരണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. പിന്നാലെ അടിയന്തര ഇടപെടലിന് ഒരുങ്ങുകയാണ് സംസ്ഥാന നേതൃത്വം. സംസ്ഥാനത്ത് തന്നെ സി പി ഐ യുടെ കരുത്തുറ്റ കോട്ടകളിൽ ഒന്നാണ് കൊല്ലം. പക്ഷേ കഴിഞ്ഞ ഒരു […]

Keralam

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണർ ഇടിഞ്ഞു; ഫയർമാൻ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണർ ഇടിഞ്ഞ് ഫയർമാൻ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കൊട്ടാരക്കര ആനക്കോട്ടൂർ മുണ്ടുപാറയിലാണ് സംഭവം. കൊട്ടാരക്കര ഫയർ സ്റ്റേഷനിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി സോണി എസ് കുമാർ(38), മുണ്ടുപാറ വിഷ്ണു വിലാസം വീട്ടിൽ അർച്ചന (33), കൂടെ താമസിച്ചിരുന്ന ആൺസുഹൃത്ത് ശിവകൃഷ്ണൻ(23) […]

Keralam

6 കിലോ സ്വർണം ഉപയോഗിച്ച് പണിത കൊടിമരം 3 മാസം കൊണ്ട് കറുത്തു; കൊല്ലം ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലും വിവാദം

ശബരിമലയ്ക്ക് പിന്നാലെ കൊല്ലം ശാസ്താംകോട്ട ദേവസ്വം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലും വിവാദം. കൊല്ലം ശാസ്താംകോട്ട ദേവസ്വം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊടിമരം ക്ലാവുപിടിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം എങ്ങും എത്തിയില്ല. പത്തുവർഷമായ പരാതിയിലാണ് നടപടി എടുക്കാതെ ദേവസ്വം ബോർഡിൻ്റെ ഈ ഒളിച്ചുകളി. 6 കിലോ സ്വർണം ഉപയോഗിച്ച് പണിത […]

Keralam

‘പോലീസ് ഉദ്യോഗസ്ഥര്‍ അഡ്മിന്മാരായ ഗ്രൂപ്പുകളുടെ വിവരങ്ങള്‍ ശേഖരിക്കണം’; കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ് വിവാദത്തില്‍

പോലീസ് ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കുലര്‍. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണനാണ് പോലീസുകാര്‍ അഡ്മിന്‍മാരായ വാട്ട്‌സ്ആപ്പ്, ടെലിഗ്രാം അക്കൗണ്ടുകളുടെ വിവരങ്ങള്‍ തേടിക്കൊണ്ട് ഉത്തരവിറക്കിയത്. ഇത്തരം ഗ്രൂപ്പില്‍ എന്തെല്ലാം ചര്‍ച്ച ചെയ്യുന്നുവെന്ന വിവരങ്ങള്‍ കൂടിയാണ് തേടിയിരിക്കുന്നത്.  തങ്ങളുടെ വ്യക്തിഗത ഉപയോഗത്തിനുള്ള ഫോണില്‍ ഏതെല്ലാം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ടെന്നും […]

Keralam

ലഹരിക്കച്ചവടം നിയന്ത്രിച്ചത് ഒമാനിൽ നിന്ന്, മുത്തശ്ശിയുടെ അക്കൗണ്ട് വഴി ഇടപാടുകൾ നടത്തി; എം.ഡി.എം.എ കേസിൽ മുഖ്യകണ്ണി ഹരിത പിടിയിൽ

കൊല്ലത്ത് 75 ഗ്രാം എം.ഡി.എം.എ.പിടികൂടിയ കേസിൽ മുഖ്യപ്രതി പിടിയിൽ.മങ്ങാട് സ്വദേശി ഹരിതയാണ് പിടിയിലായത്. ഹരിത വിദേശത്തിരുന്നാണ് എം.ഡി.എം.എ കച്ചവടം നിയന്ത്രിച്ചത്. ഫസ്റ്റ് ഓൺ .കഴിഞ്ഞ 2 മാസം മുൻപാണ് കൊല്ലം കുന്തളത്താഴത്തുവെച്ച് അഖിൽ ശശിധരൻ എന്നയാളെ കൊല്ലം സിറ്റി ഡാൻസാഫ് സംഘം പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് […]

Keralam

‘ഞാന്‍ എൻ്റെ ഭാര്യയെ കൊന്നു’; ഫേസ്ബുക്ക് ലൈവുമായി യുവാവ്, സംഭവം കൊല്ലത്ത്

കൊല്ലം പുനലൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. കലയനാട് ചരുവിള പുത്തൻ വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. കൊലപാതക വിവരം ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ച ശേഷം പ്രതിയായ ഭർത്താവ് ഐസക് പോലീസിന് മുന്നിൽ കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഐസക്കിൻ്റെ ഫെയ്സ് ബുക്ക് ലൈവിലൂടെയാണ് ശാലിനിയുടെ കൊലപാതക […]

Keralam

കൊല്ലത്ത് കന്യാസ്ത്രീയെ ആരാധന മഠത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കൊല്ലത്ത് കന്യാസ്ത്രീയെ ആരാധന മഠത്തിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുരൈ സ്വദേശിനിയായ മേരി സ്‌കോളാസ്റ്റിക്ക (33)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം ടൗണിലുള്ള ആരാധന മഠത്തിലാണ് സംഭവം. കന്യാസ്ത്രീയുടെ മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയതാവാം എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ഇന്നലെ […]

Keralam

കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കൊല്ലം കൊട്ടാരക്കരയിൽ മൂന്നു വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു. വിലങ്ങറ സ്വദേശികളായ ബൈജു- ധന്യ ദമ്പതികളുടെ മകൻ ദിലിൻ ആണ് മരിച്ചത്. കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീഴുകയായിരുന്നു. ഫയർഫോഴ്സ് എത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം ഉണ്ടായത്. […]