Uncategorized

താഴ്ന്നുകിടന്ന ലൈന്‍ മാറ്റണമെന്ന നിര്‍ദേശം KSEB അവഗണിച്ചു; മിഥുന്റെ ജീവനെടുത്തത് കടുത്ത അനാസ്ഥ

എട്ടാം ക്ലാസുകാരന്റെ മരണത്തിന് ഇടയാക്കിയ ദുരന്തം നടക്കുന്നതിന് ഏറെ മുമ്പ് തന്നെ വൈദ്യുതി ലൈനിന്റെ അപകടാവസ്ഥ കെഎസ്ഇബിയെ അറിയിച്ചിരുന്നതായി കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂള്‍ അധികൃതര്‍. വൈദ്യുതി ലൈനിനെക്കുറിച്ച് നാട്ടുകാര്‍ ഉള്‍പ്പെടെ സ്‌കൂള്‍ അധികൃതരോട് ആശങ്ക പ്രകടിപ്പിച്ചിട്ടും കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് പറഞ്ഞ് അധികൃതര്‍ കൈയൊഴിയുകയായിരുന്നു. കഴിഞ്ഞ […]

Keralam

കൊല്ലത്ത് സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബി വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി

കൊല്ലം തേവലക്കരയിൽ സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികരിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. കെഎസ്ഇബി വിശദമായ അന്വേഷണം നടത്തും. മൂന്ന് മണിയോടെ റിപ്പോർട്ട് ലഭിക്കുമെന്നും റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം രണ്ട് ഏജൻസികൾ അന്വേഷിക്കും. വിശദമായ അന്വേഷണം നടത്തി അടിയന്തരമായി […]

Keralam

കൊല്ലത്ത് SIB ബാങ്കിൽ തട്ടിപ്പ്; നിക്ഷേപകന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ

കൊല്ലത്ത് നിക്ഷേപകന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. കൊല്ലം ഏരൂർ സൗത്ത് ഇന്ത്യൻ ബാങ്കിലെ താത്കാലിക ജീവനക്കാരൻ കരവാളൂർ മാത്ര സ്വദേശി ലിബിൻ ടൈറ്റസ് ആണ് പിടിയിലായത്. ഇയാൾ ബാങ്കിന്റെ മൊബൈൽ ആപ്പ് വഴി തട്ടിയെടുത്തത് 7,21,000 രൂപയാണ്. കഴിഞ്ഞ അഞ്ച് വർഷമായി ബിസിനസ് […]

Keralam

കൊല്ലത്ത് നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ് . എസ്എഫ്ഐ കലാലയങ്ങളിൽ നടപ്പാക്കുന്ന അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് എഐഎസ്എഫ് ബന്ദ്. കേരള സർവകലാശാലകൾക്ക് കീഴിലുള്ള ക്യാമ്പസുകളിൽ ഒന്നാംവർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ക്യാമ്പസുകൾക്ക് മുന്നിൽ എഐഎസ്എഫ് സ്ഥാപിച്ച കൊടി തോരണങ്ങളും ബോർഡുകളും ചുവരെഴുത്തുകളും വ്യാപകമായി നശിപ്പിക്കുന്ന നിലപാടാണ് എസ്എഫ്ഐ […]

Keralam

കൊല്ലത്ത് റെയിൽവേ ട്രാക്കിന് മുകളിൽ മരം വീണ് തീപടർന്നു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കൊല്ലത്ത് റെയിൽവേ ട്രാക്കിന് മുകളിൽ മരം വീണ് തീപടർന്നു. കൊല്ലത്തിനും ഇരവിപുരത്തിനുമിടയിലാണ് മരം വീണത്. കന്യാകുമാരി പുനലൂർ പാസഞ്ചർ കടന്നുപോകുന്നതിന് തൊട്ടുമുമ്പാണ് അപകടം. വൈദ്യുത ബന്ധം തകരാറിലായതോടെ തിരുവനന്തപുരം -കൊല്ലം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മരം റെയിൽവേ ട്രാക്കിന് മുകളിലുള്ള വൈദ്യുത ലൈനിലേക്ക് വീണതോടെ തീ പടരുകയായിരുന്നു. […]

Keralam

ടേബിളിലെ ഗ്ലാസ്‌ പൊട്ടി കാലിൽ കൊണ്ടു; കുണ്ടറയിൽ രക്തം വാർന്ന് എൽ.കെ.ജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

രക്തം വാർന്ന് എൽ.കെ.ജി. വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥി എയ്ദൻ സുനീഷ് ആണ് മരിച്ചത്. ടേബിളിലെ ഗ്ലാസ്‌ പൊട്ടി കുട്ടിയുടെ കാലിൽ കൊണ്ട് രക്തം പോവുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഏറെ നേരം രക്തം വാർന്ന് പോയ […]

Keralam

ഹൈദരാബാദില്‍ നിന്ന് കൊല്ലത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; കോട്ടയം വഴി സർവീസ്

കൊല്ലം: അവധിക്കാലത്തെ തിരക്കും ദീർഘദൂര യാത്രക്കാരുടെ ആവശ്യവും പരിഗണിച്ച് ഹൈദരാബാദിൽ നിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ചകളിൽ ഹൈദരാബാദിൽ നിന്നും രാത്രി 11.10ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 7.10ന് കൊല്ലത്ത് എത്തിച്ചേരും. തിങ്കളാഴ്ച രാവിലെ […]

Keralam

ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല; കൊല്ലത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്

ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല എന്നതിനെ ചൊല്ലി കൊല്ലത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്. കാറ്ററിങ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഇന്നലെ തട്ടാമലയ്ക്ക് സമീപമാണ് സംഭവം. വിവാഹത്തിനെത്തിയ പലര്‍ക്കും ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ലെന്ന് ആരോപിച്ചാണ് കാറ്ററിങ് തൊഴിലാളികളും പാചകം ചെയ്തവരും തമ്മില്‍ തര്‍ക്കമുണ്ടായത്. പാത്രങ്ങള്‍ കൊണ്ടാണ് തലയ്ക്ക് […]

Keralam

പെൻഷൻ തുക മറ്റൊരാൾക്ക് നൽകി; കൊല്ലത്ത് 76കാരിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

കൊട്ടാരക്കരയിൽ വയോധികയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വെട്ടിക്കവല ചിരട്ടക്കോണം സ്വദേശിനി 76കാരിയായ ഓമനയെയാണ് ഭർത്താവ് കുട്ടപ്പൻ കൊലപ്പെടുത്തിയത്. കുട്ടപ്പനെ പോലിസ് അറസ്റ്റ് ചെയ്തു. കുട്ടപ്പൻ കൊലപാതക വിവരം മൂത്ത് മകളെ വിളിച്ചറിയിറിയിക്കുകയായിരുന്നു. കശുവണ്ടി ഫാക്ടറിയിലെ മുൻ ജീവനക്കാരിയാണ് കൊലപ്പെട്ട ഓമന,. ഇളയ മകൾക്കൊപ്പമായിരുന്നു ഓമനയും കുട്ടപ്പനും താമസിച്ചിരുന്നത്. ഇന്ന് […]

Keralam

കൊല്ലത്ത് വീട്ടിലെ ബെഡ് റൂമിൽ വളർത്തിയ കഞ്ചാവ് പിടികൂടി

കൊല്ലത്ത് കിടപ്പ് മുറിയിൽ വളർത്തിയ കഞ്ചാവ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളിയിൽ വീട്ടിലെ ബെഡ് റൂമിൽ വളർത്തിയ കഞ്ചാവ് പിടികൂടി.കരുനാഗപ്പള്ളി അയണിവേലികുളങ്ങര സ്വദേശി മുഹമ്മദ് മുഹ്സിൻ്റെ റൂമിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 21 കഞ്ചാവ് ചെടികളാണ് പിടികൂടിയത്. 5 ഗ്രാo കഞ്ചാവും, ആംപ്യൂളുമാണ് പിടികൂടിയത്. കരുനാഗപ്പള്ളി എക്സൈസ് നടത്തിയ പരിശോധനയിലാണ് […]