District News

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേ അടിപ്പാത; ഭിന്നശേഷിക്കാർ വലയുന്നു

ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ബസ് സ്റ്റാന്റിൽ നിന്നും അടിപ്പാത പണിതത് രോഗികൾക്കും ജനങ്ങൾക്കും ഏറെ ഗുണകരമാണെങ്കിലും ഭിന്നശേഷിക്കാരായ ആളുകൾ പ്രതിസന്ധി നേരിടുന്നു. അടിപ്പാതയിൽ 40 ഓളം പടി കളാണുള്ളത്. ഈ പടികൾ കയറിയിറങ്ങുന്നതിന് ഭിന്നശേഷിക്കാരും , ശ്വാസം മുട്ടൽ അടക്കം നേരിടുന്ന ഗുരുതര രോഗികൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. […]

Health

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു മാസത്തിനകം ത്വക്ക്‌ ബാങ്ക്‌ ; രണ്ടാംഘട്ടമായി കോട്ടയം മെഡിക്കൽ കോളേജിലും

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ത്വക്ക്‌ ബാങ്ക്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ആരംഭിക്കും. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭിക്കാൻ കെ സോട്ടോയുടെ അനുമതി നേടിയശേഷം മറ്റ് നടപടിക്രമംപാലിച്ച് ഒരു മാസത്തിനകം കമീഷൻ ചെയ്യും. രണ്ടാംഘട്ടം കോട്ടയം മെഡിക്കൽ കോളേജിലും […]

District News

കോട്ടയം മെഡിക്കൽ കോളജിൽ ആംബുലൻസ് ഇടിച്ച് 79കാരൻ മരിച്ചു

കോട്ടയം: ഡോക്ടറെ കണ്ട് മടങ്ങിയ 79കാരൻ ആംബുലൻസ് ഇടിച്ച് മരിച്ചു. കോട്ടയം മാഞ്ഞൂർ മേമുറി കുറ്റിപറിച്ചതിൽ വീട്ടിൽ തങ്കപ്പൻ (79) ആണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവേശന കവാടത്തിൽ വെച്ചായിരുന്നു അപകടം.  ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് മരുന്നുവാങ്ങിയ ശേഷം പുറത്തേക്കിറങ്ങുകയായിരുന്നു തങ്കപ്പൻ. അതിനിടെ ആശുപത്രിയിലേക്കെത്തിയ ആംബുലൻസ് ഇദ്ദേഹത്തെ ഇടിച്ച് […]

District News

ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു

കോട്ടയം: ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, പ്രിൻസിപ്പൽ ഡോ. വർഗീസ് പി പുന്നൂസ്, തഹസിൽദാർ എസ് എൻ അനിൽകുമാർ, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് […]

District News

മെഡിക്കൽ കോളജ് ഭൂഗർഭ പാത ഉദ്ഘാടനം ചെയ്തു

 കോട്ടയം: മെഡിക്കൽ കോളജ് ബസ് സ്‌റ്റാൻഡിൽ നിന്ന് ആശുപത്രിയിലേക്ക് റോഡ് മുറിച്ചു കടക്കാതെ യാത്ര ചെയ്യാൻ നിർമ്മിച്ച ഭൂഗർഭ നടപ്പാത  ഉദ്ഘാടനം ചെയ്തു.മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു അഡ്വ.ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി . ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ബിന്ദു, ജില്ലാ […]

Local

കോട്ടയം മെഡിക്കൽ കോളജിൽ ആധുനിക പൊതുശശ്മാനം നിർമ്മിക്കുമെന്ന് മന്ത്രി വാസവൻ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ആധുനിക പൊതുശശ്മാനം നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽപ്പെടുന്ന കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ ആധുനിക രീതിയിലുള്ള ഗ്യാസ് ക്രിമറ്റോറിയം നിർമ്മിക്കുന്നതിന് ഒന്നര കോടി രൂപ 2023-24 വർഷത്തെ നിയോജകമണ്ഡല ആസ്തി […]

Health

നിപ സംശയം; കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരാള്‍ നിരീക്ഷണത്തില്‍

കോട്ടയം: നിപ സംശയത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളെ പ്രവേശിപ്പിച്ചു. സമീപജില്ലയില്‍ നിന്നാണ് ഇന്നലെ രോഗിയെ എത്തിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക നിരീക്ഷണമേഖലയിലാണു രോഗിയുള്ളത്. രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകള്‍ അയച്ചിട്ടുണ്ട്. ഇന്നു ഫലം ലഭിക്കുമെന്നാണു പ്രതീക്ഷ. രണ്ടാഴ്ച മുന്‍പു നിപ, മങ്കിപോക്‌സ് സംശയത്തില്‍ രണ്ടുപേരെ മെഡിക്കല്‍ […]

District News

കോട്ടയം മെഡിക്കൽ കോളേജിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചൊവ്വാഴ്ച മന്ത്രി വീണാ ജോർജ്‌ നിർവഹിക്കും

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായ 7.40 കോടി രൂപയുടെ പദ്ധതികൾചൊവ്വാഴ്ച മൂന്നിന്‌ മന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനം ചെയ്യും. ആശുപത്രി അങ്കണത്തിൽ നടക്കുന്നചടങ്ങിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. എംപിമാരായ ജോൺ ബ്രിട്ടാസ്‌, ഫ്രാൻസിസ്‌ജോർജ്‌ എന്നിവർ മുഖ്യാതിഥികളാകും. അടിസ്ഥാനസൗകര്യ വികസനത്തിനും ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായ 10 പദ്ധതികളാണ്‌ […]

District News

കോട്ടയം മെഡിക്കൽ കോളേജ് ജോർജ് ജോസഫ് പൊടിപാറ സ്മാരകമായി പ്രഖ്യാപിക്കണം: കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പ്രതിഷേധ സമരം സെപ്റ്റംബർ 28ന്

ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളേജ് ജോർജ് ജോസഫ് പൊടിപാറ സ്മാരകമായി പ്രഖ്യാപിക്കുക, മെഡിക്കൽ കോളേജിലെ ചികിത്സാ സംവിധാനങ്ങൾ സാധാരണക്കാർക്ക് പ്രാപ്തമാക്കുക, ആശുപത്രി വികസന സമിതിയുടെ നിയമനങ്ങൾ സുതാര്യമാക്കുക, ചികിത്സക്കെത്തുന്ന എല്ലാവർക്കും സൗജന്യമായി മരുന്ന് വിതരണം ചെയ്യുക, കെ.എം മാണി വിഭാവനം ചെയ്ത കാരുണ്യ ചികിത്സാ പദ്ധതി മുൻകാല പ്രാബല്യത്തോടുകൂടി […]

Local

കോട്ടയം മെഡിക്കൽ കോളേജിലെ ഫീസ് വർധന നടപടി; കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധമാർച്ചും കൂട്ട ധർണയും നടത്തി

ഗാന്ധിനഗർ: സാധാരണക്കാരായ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധത്തിൽ അന്യായമായി ഫീസ് വർധനയിലൂടെ ചികിത്സച്ചെലവുകൾ വർദ്ധിപ്പിക്കാൻ പുതിയതായി നടപ്പിലാക്കിയിട്ടുള്ള നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് ജനകീയ പ്രതിഷേധമാർച്ചും കൂട്ട ധർണയും നടത്തി. കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് അഡ്വ. […]