വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം; നിർത്താതെ പോയ കാറിലെ യാത്രക്കാരൻ കോട്ടയം മെഡി. കോളേജിലെ ഡോക്ടർ
മലപ്പുറം കുറ്റിപ്പുറത്ത് യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. അപകടമുണ്ടാക്കി നിർത്താതെ പോയ കാറിലെ യാത്രക്കാരൻ കോട്ടയം മെഡി. കോളേജിലെ ഡോക്ടറാണെന്ന് കണ്ടെത്തി. അപകട ശേഷം ആക്രിവിലയ്ക്ക് വിറ്റ കാർ തൃശ്ശൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം 27ന് നടന്ന അപകടത്തിലാണ് ട്വിസ്റ്റ്. കുറ്റിപ്പുറം പാലത്തിന് മുകളിൽവെച്ചുണ്ടായ […]
