District News

കോട്ടയം നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ കാണാനില്ലെന്ന് ആരോപണം; 211.89 കോടി രൂപ എവിടെപ്പോയെന്ന് പ്രതിപക്ഷം

കോട്ടയം നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ കാണാനില്ലെന്ന ആരോപണവുമായി പ്രതിപക്ഷം. 211.89 കോടി രൂപ കാണാനില്ലെന്നാണ് ആരോപണം. തനത് ഫണ്ട് കൈകാര്യം ചെയ്തതില്‍ പൊരുത്തക്കേട് ഉണ്ടെന്നും ആക്ഷേപമുണ്ട്. നഗരസഭയില്‍ രേഖപ്പെടുത്തിയ ചെക്കുകള്‍ ബാങ്ക് അക്കൗണ്ടില്‍ എത്തിയില്ലെന്നാണ് ആരോപണം. പണം എവിടെ പോയി എന്ന് പറയാന്‍ ബന്ധപ്പെട്ട സെക്രട്ടറിക്കോ ചെയര്‍പേഴ്‌സണോ […]

District News

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയതായി ഏർപ്പെടുത്തുന്ന അത്യാധുനിക സ്കാനിങ്ങ് മെഷീൻ

കോട്ടയം :കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ അത്യാധുനിക സി ടി സ്കാൻ സംവിധാനം ഏർപ്പെടുത്തുന്നു. കാൻസർ വിഭാഗത്തോട് ചേർന്നാണ് പുതിയ സി ടി സ്കാൻ സംവിധാനം തയാറാകുന്നത്. നിലവിൽ ആശുപത്രിയുടെതായി അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന സി ടി സ്കാൻ സംവിധാനം മാത്രമാണുള്ളത്. രണ്ടാമതായി സിമെൻസ് കമ്പനിയുടെ 32 […]

District News

കോട്ടയത്ത് പുതിയ ബൈപ്പാസ് ;ചർച്ച നാളെ : അഡ്വ. കെ ഫ്രാൻസിസ് ജോർജ് എംപി

കോട്ടയം: കോട്ടയം നഗരത്തിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായി കൊല്ലം ഡിണ്ടിഗൽ ദേശീയപാതയിൽ (എൻ എച്ച് 183) കോട്ടയം നഗരത്തിൽ പുതീയ ബൈപാസ് നിർമ്മിക്കുന്നത് സംബന്ധിച്ചുള്ള പ്രാഥമിക യോഗം നാളെ രാവിലെ 10.30 ന് കോട്ടയം കളക്ട്രേറ്റിൽ ചേരുമെന്ന് അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി അറിയിച്ചു. […]

District News

കോട്ടയം ചൈതന്യ കാര്‍ഷികമേള 2025 ലോഗോ പ്രകാശനം ചെയ്തു

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷിക മേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ലോഗോ പ്രകാശനം ചെയ്തു. ലോഗോയുടെ പ്രകാശന കര്‍മ്മം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് […]

District News

കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ തുടർ വിദ്യാഭ്യസ പദ്ധതിക്കായ് നവീകരിച്ച ആത്യാധുനിക ഹാളിന്റെ ഉദ്ഘാടനം നടന്നു

ഗാന്ധിനഗർ:കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലെ തുടർ വിദ്യാഭ്യാസ പദ്ധതിക്കായി കോട്ടയം മെഡിക്കൽ കോളജിലെ 1979 എം ബി ബി എസ് ബാച്ച് നവീകരിച്ച് നൽകിയ ആത്യാധുനിക ഹാളിന്റെ സമർപ്പണം നടന്നു. കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ തുടർ വിദ്യാഭ്യസ പദ്ധതിക്കായ് ആത്യാധുനിക ഹാൾ ഒരുക്കി. ഇന്ററാക്ടീവ് […]

District News

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേ അടിപ്പാത; ഭിന്നശേഷിക്കാർ വലയുന്നു

ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ബസ് സ്റ്റാന്റിൽ നിന്നും അടിപ്പാത പണിതത് രോഗികൾക്കും ജനങ്ങൾക്കും ഏറെ ഗുണകരമാണെങ്കിലും ഭിന്നശേഷിക്കാരായ ആളുകൾ പ്രതിസന്ധി നേരിടുന്നു. അടിപ്പാതയിൽ 40 ഓളം പടി കളാണുള്ളത്. ഈ പടികൾ കയറിയിറങ്ങുന്നതിന് ഭിന്നശേഷിക്കാരും , ശ്വാസം മുട്ടൽ അടക്കം നേരിടുന്ന ഗുരുതര രോഗികൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. […]

District News

കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം ഫെബ്രുവരി 26 ന് കോട്ടയത്ത്

കോട്ടയം: കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും കെസിബിസി മദ്യവിരുദ്ധ കമ്മീഷന്റെയും സംയുക്ത സംസ്ഥാന സമ്മേളനം ഫെബ്രുവരി 26 ന് കോട്ടയത്ത് ലൂര്‍ദ്ദ് ഫൊറോന ഓഡിറ്റോറിയത്തില്‍ വടക്കും. സംയുക്ത സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ മാത്യു […]

District News

കോട്ടയത്ത് ഇന്നോവ വാഹനത്തിന്റെ പേരിൽ തട്ടിപ്പ് ; കീഴ്കോടതി ശിക്ഷ ശരിവച്ച് സെഷൻസ് കോടതി

കോട്ടയം: ഇന്നോവ വാഹനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുകയും വണ്ടിചെക്ക് നൽകി കബളിപ്പിക്കുകയും ചെയ്ത കേസിൽ കീഴ്കോടതി ശിക്ഷ ശരിവച്ച് സെഷൻസ് കോടതി. കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മൂന്നാം കോടതി ശിക്ഷിച്ച പള്ളിക്കത്തോട് ആനിക്കാട് പള്ളിത്താഴെ വീട്ടിൽ ആലീസ് ചാക്കോയുടെ പിഴ ശിക്ഷയാണ് സെഷൻസ് കോടതി ശരിവച്ചത്. കോട്ടയം […]

District News

‘പാര്‍ട്ടി വിടുമെന്നത് വ്യാജ പ്രചാരണം; കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കും’: സിപിഐഎം നേതാവ് സുരേഷ് കുറുപ്പ്

കോട്ടയം: അതൃപ്തി അറിയിച്ച കോട്ടയത്തെ മുതിര്‍ന്ന സി പി ഐ എം നേതാവ് സുരേഷ് കുറുപ്പ് പാര്‍ട്ടി വിടില്ല. പാര്‍ട്ടി വിടുമെന്നത് വ്യാജ പ്രചാരണമാണെന്നാണ് സുരേഷ് കുറുപ്പ് പറയുന്നത്. അതേസമയം ആവശ്യപ്പെടുന്ന ഘടകത്തില്‍ കുറുപ്പിനെ ഉള്‍പ്പെടുത്തണമെന്നാണ് സിപിഐഎം നിലപാട്. തന്നെക്കാള്‍ ജൂനിയര്‍ ആയവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയതോടെയാണ് സുരേഷ് […]

District News

ജൂബിലി പ്രത്യാശയുടെ ഗായകരാകാനുള്ള ആഹ്വാനം: കര്‍ദിനാള്‍ മാര്‍ കൂവക്കാട്

ചങ്ങനാശേരി: ഈശോയുടെ മനുഷ്യാവതാരത്തിന്റെ 2025 ജൂബിലി വര്‍ഷത്തില്‍ പ്രത്യാശയുടെ ഗായകരാകാനാണ് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി ക്ഷണിക്കുന്നതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. ചങ്ങനാശേരി അതിരൂപതയുടെ ജൂബിലി വര്‍ഷാചരണ ഉദ്ഘാടനം മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളും വേദനകളും യുദ്ധങ്ങളും നഷ്ടങ്ങളും നിരാശപ്പെടുത്തുന്ന അനുഭവങ്ങളും […]