District News

കോട്ടയം വൈക്കത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

കോട്ടയം വൈക്കത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. വൈക്കം ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാർ ടി കെ ആണ് വിജിലൻസ് പിടിയിലായത്. പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്. ഇദ്ദേഹം പ്രവാസിയിൽ നിന്ന് 60,000 രൂപ ആവശ്യപ്പെട്ടെങ്കിലും വൈക്കം എസ്ബി.ഐ എടിഎമ്മിൽ […]

District News

കോട്ടയത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോട്ടയം പനച്ചിക്കാട് വാഹനാപകടം. ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചാന്നാനിക്കാട് സ്വദേശി മധുസൂദനൻ നായർ (60) ആണ് മരിച്ചത്. പാറയ്ക്കൽക്കടവിനു സമീപം കല്ലുങ്കൽക്കടവിൽ ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പനച്ചിക്കാട് പഞ്ചായത്ത് അംഗം പ്രിയ ഭാര്യയാണ്. […]

District News

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കുമായി സംയുക്ത സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കുമായി സംയുക്ത സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളേജ് ഓഫ് നേഴ്‌സിംഗുമായും കുട്ടിക്കാനം മരിയന്‍ കോളേജ് സ്‌കുള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് […]

District News

കോട്ടയം റെയിൽവേ സ്റ്റേഷനിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് പോലീസ് പിടിയിൽ

കോട്ടയം: റെയിൽവേ സ്റ്റേഷനിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവിനെ റെയിൽവേ പോലീസ് പിടികൂടി. കൊല്ലം മാക്കത്തല സന്തോഷ് ഭവനിൽ സന്തോഷ് കുമാർ (43) നെയാണ് സ്റ്റേഷൻ എസ് എച്ച് ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിൽ കോട്ടയം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ […]

District News

കോട്ടയം താഴത്തങ്ങാടി വള്ളംകളി ; നാളെ ഉച്ചകഴിഞ്ഞ്‌ കോട്ടയം ടൗണിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

കോട്ടയം: താഴത്തങ്ങാടി മത്സര വള്ളംകളിയുമായി ബന്ധപ്പെട്ട് നാളെ ഉച്ചയ്ക്ക് 2 മുതൽ കോട്ടയം ടൗണിൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി. കോട്ടയം ടൗണിൽ നിന്നും കുമരകം ഭാഗത്തേക്കുള്ള വാഹനങ്ങൾ ബേക്കർ ജംഗ്ഷനിൽ എത്തി ചാലുകുന്ന്, അറുത്തൂട്ടി, കുരിശുപള്ളി ജംഗ്ഷൻ, തിരുവാതുക്കൽ, ഇല്ലിക്കൽ വഴി പോകേണ്ടതാണ്. കുമരകം ഭാഗത്ത് നിന്നും കോട്ടയം ടൗണിലേക്ക് […]

Keralam

ഇനി ശരണമന്ത്രങ്ങളുടെ നാളുകള്‍; മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു

പത്തനംതിട്ട: ഇനി ശരണമന്ത്രധ്വനികളുടെ കാലം. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി […]

District News

വൺ ഇന്ത്യ വൺ പെൻഷൻ ( ഒ ഐ ഒ പി ) മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തും

കോട്ടയം; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വൺ ഇന്ത്യ വൺ പെൻഷൻ ( ഒ ഐ ഒ പി ) മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തും. മുതിർന്ന പൗരന്മാരുടെ യാത്രാ കൺസഷൻ പുനഃസ്ഥാപിക്കുക,60 വയസ്സ് കഴിഞ്ഞ മുഴുവൻ ആളുകൾക്കും പ്രതിമാസ പെൻഷൻ കുറഞ്ഞത് 10,000 രൂപയെങ്കിലും നൽകുക,മുതിർന്ന പൗരന്മാരുടെ ആരോഗ്യ […]

District News

ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു

കോട്ടയം: ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, പ്രിൻസിപ്പൽ ഡോ. വർഗീസ് പി പുന്നൂസ്, തഹസിൽദാർ എസ് എൻ അനിൽകുമാർ, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് […]

District News

കോട്ടയം റയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടം ഉദ്ഘാടനം ചെയ്തു

കോട്ടയം:കോട്ടയം റയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടം  കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്‌തു റയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച രണ്ടാം കവാടത്തിലെ ബുക്കിംഗ് കൗണ്ടർ എസ്കലേറ്റർ എന്നിവയുടെ ഉദ്ഘാടനവും കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നിർവ്വഹിച്ചു.

District News

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം കൈമാറി

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ വഞ്ചിനാട് എക്സ്പ്രസ്സ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, ലിഫ്റ്റ് ഏർപ്പെടുത്തുക, ഗുഡ്സ് സ്റ്റേഷൻ സ്ഥാപിക്കുകഎന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഉള്ള നിവേദനം കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി  അഡ്വക്കേറ്റ് ജോർജ് കുര്യന് ജനകീയ വികസന സമിതിക്ക് വേണ്ടി പ്രസിഡന്റ്  ബി രാജീവ് സമർപ്പിച്ചു. അഡ്വക്കേറ്റ് ഫ്രാൻസിസ് […]