District News

കോട്ടയത്ത് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

കോട്ടയം: ജില്ലാശുപത്രി കോംപൗണ്ടിലെ അമ്മത്തൊട്ടിലിൽ  പുതിയ അതിഥിയെത്തി. ഇന്ന് പുലർച്ചെ 3 ഓടെയാണ് അമ്മതൊട്ടിലിൽ ദിവസങ്ങൾ മാത്രം പ്രായമായ ആൺകുട്ടിയെ കിട്ടിയത്. പൂർണ്ണ ആരോഗ്യവാനായ കുട്ടി ആശുപത്രി ജീവനക്കാരുടെ സംരംക്ഷണയിലാണുള്ളത്. വൈദ്യപരിശോധനകളിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറും.

District News

കേരള ഗവൺമെൻ്റ് നേഴ്സസ് അസോസിയേഷൻ 67-ാം സംസ്ഥാന സമ്മേളനം നാളെ മുതൽ കോട്ടയത്ത് നടക്കും

കോട്ടയം: കേരള ഗവൺമെൻ്റ് നേഴ്സസ് അസോസിയേഷൻ 67-ാം സംസ്ഥാന സമ്മേളനം നാളെ മുതൽ കോട്ടയത്ത് നടക്കും.സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന സംസ്ഥാന കൗൺസിൽ നാളെ രാവിലെ 9.30ന് പി കൃഷ്ണപിള്ള ഹാളിൽ നടക്കും. മഹിള അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡൻ്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. വ്യാഴം രാവിലെ 8.30 ന് […]

District News

കോട്ടയം മണർകാട് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

കോട്ടയം: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മണർകാട് കളത്തി മാക്കൽപ്പടി ഭാഗത്ത് മാമുണ്ടയിൽ വീട്ടിൽ പ്രിൻസ് മാത്യു (26), മണർകാട് ഐരാറ്റുനട ഭാഗത്ത് പാലക്കശ്ശേരി വീട്ടിൽ ഷാലു പി.എസ് (24),എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും രാത്രി മണർകാട് ബസ്റ്റാൻഡ് ഭാഗത്ത് […]

District News

സാഹിത്യ സമ്മേളനവും കവിയരങ്ങും നടത്തി

അയ്മനം: അയ്മനം വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക് ലൈബ്രറിയുടെയും പരസ്പരം വായനക്കൂട്ടത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സാഹിത്യ സമ്മേളനവും കവിയരങ്ങും നടത്തി. കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഹാളിൽ ചേർന്ന സമ്മേളനത്തിൽ ലൈബ്രറി വൈസ് പ്രസിഡൻ്റ് അഡ്വ.പി എസ് വിജയൻ അദ്ധ്യക്ഷനായിരുന്നു. […]

District News

കോട്ടയം പുസ്തകോത്സവം ഒക്ടോബർ 18,19,20 തിയതികളിൽ നാഗമ്പടത്ത് നടക്കും

കോട്ടയം: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ഒക്ടോബർ 18, 19, 20 തിയതികളിൽ കോട്ടയം നാഗമ്പടം സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.18 ന് രാവിലെ 10ന് മന്ത്രി വി എൻ വാസവൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷണൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും. […]

District News

കോട്ടയം വാകത്താനത്ത് ക്രിപ്റ്റോ കറൻസി ഓൺലൈൻ തട്ടിപ്പ് ;കണ്ണൂർ സ്വദേശി പ്രതി പിടിയിൽ

കോട്ടയം : ഓൺലൈനായി ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച് ഗോൾഡ് മൈനിങ് നടത്തി ലാഭം ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 18.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ. കണ്ണൂർ കീഴൂർ പുന്നാട് ,മീതലെ ശ്രീരാഗം വീട്ടിൽ നാരായണൻ മകൻ പ്രദീഷ് എ കെ (42) യെ ആണ് […]

District News

കോട്ടയം നവജീവൻ ട്രസ്റ്റി പി യു തോമസിന് ഏഷ്യ പസവിക് അവാർഡ്

ഗാന്ധിനഗർ: ലോക മാനസികാരോഗ്യ ദിനത്തിൽ നവജീവൻ ട്രസ്റ്റി പി യു തോമസിന്  ഏഷ്യ അവാർഡ് ആദരവ് നല്കി. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി മുൻ ജസ്റ്റീസ് സിറിയക് ജോസഫ് ആണ് പ്രശസ്തിപത്രവും 25000 രൂപ കാഷ് അവാർഡും നല്കി ആദരിച്ചുത്. സമൂഹത്തിൽ ശാന്തിയും സമാധാനവും […]

District News

കോട്ടയം ചങ്ങനാശ്ശേരിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ യുവാക്കളെ കാപ്പാ ചുമത്തി നാടുകടത്തി

ചങ്ങനാശേരി : നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. ചങ്ങനാശ്ശേരി കപ്പിത്താൻ പടി ഭാഗത്ത് തൊട്ടു പറമ്പിൽ വീട്ടിൽ കുക്കു എന്ന് വിളിക്കുന്ന അഫ്സൽ സിയാദ് (21), ചങ്ങനാശ്ശേരി ഹിദായത്ത് നഗർ ഭാഗത്ത് നടുതലമുറിപ്പറമ്പിൽ വീട്ടിൽ ബിലാൽ മജീദ് (22) എന്നിവരെയാണ് കോട്ടയം […]

District News

കോട്ടയത്ത് പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമം ; അതിരമ്പുഴ സ്വദേശി പോലീസ് കസ്റ്റഡിയിൽ

കോട്ടയം : കോട്ടയം മൂലേടത്ത് അച്ഛൻറെ സുഹൃത്താണെന്ന്  തെറ്റിദ്ധരിപ്പിച്ച്  പെൺകുട്ടിയെ കാറിൽ  കയറ്റി കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതി കസ്റ്റഡിയിൽ. സംഭവവുമായി ബന്ധപ്പെട്ട അതിരമ്പുഴ സ്വദേശിയെയാണ് കോട്ടയം ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ അനിൽ […]

District News

കോട്ടയം പരസ്പരം വായനക്കൂട്ടത്തിൻ്റെ സാഹിത്യസമ്മേളനം ഒക്ടോബർ 13 ന്

കോട്ടയം: പരസ്പരം വായനക്കൂട്ടത്തിൻ്റെയും അയ്മനം വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക് ലൈബ്രറിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യസമ്മേളനം 2024 ഒക്ടോബർ 13 ഉച്ചകഴിഞ്ഞ് 2 ന് ലൈബ്രറി ഹാളിൽ നടക്കും. കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരി ഉദ്ഘാടനം ചെയ്യും. ലൈബ്രറി വൈസ് പ്രസിഡൻ്റ് അഡ്വ. […]