District News

കോട്ടയം പരസ്പരം വായനക്കൂട്ടത്തിൻ്റെ സാഹിത്യസമ്മേളനം ഒക്ടോബർ 13 ന്

കോട്ടയം: പരസ്പരം വായനക്കൂട്ടത്തിൻ്റെയും അയ്മനം വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക് ലൈബ്രറിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യസമ്മേളനം 2024 ഒക്ടോബർ 13 ഉച്ചകഴിഞ്ഞ് 2 ന് ലൈബ്രറി ഹാളിൽ നടക്കും. കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരി ഉദ്ഘാടനം ചെയ്യും. ലൈബ്രറി വൈസ് പ്രസിഡൻ്റ് അഡ്വ. […]

District News

കോട്ടയം കുമാരനല്ലൂരിൽ ലഹരിയ്ക്ക് അടിമയായ മകൻ അച്ഛനെ കുത്തിക്കൊന്നു; പ്രതി അറസ്റ്റിൽ

കോട്ടയം: കുമാരനല്ലൂരിൽ ലഹരിയ്ക്ക് അടിമയായ മകൻ അച്ഛനെ കുത്തിക്കൊന്നു. ഇന്ന് രാവിലെയാണ് കുമാരനല്ലൂർ മേൽപ്പാലത്തിനു സമീപം ഇടയാടിയിൽ മകൻറെ കുത്തേറ്റ് അച്ഛൻ മരിച്ചത്. കൊല്ലപ്പെട്ട കുമാരനല്ലൂർ ഇടയാടി താഴത്ത് വരിക്കതിൽ രാജുവിന്റെ (70) മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. പ്രതിയായ മകൻ അശോകനെ (42) […]

District News

കോട്ടയം ചങ്ങനാശേരി കുരിശുമ്മൂട്ടിലെ റോഡരികിലെ കടയിൽ നിന്ന യുവാവിനെ ഗുണ്ടാ സംഘം തലയ്ക്കടിച്ചു വീഴ്ത്തി

കോട്ടയം: ചങ്ങനാശേരി കുരിശുമ്മൂട്ടിലെ റോഡരികിലെ കടയിൽ നിന്ന യുവാവിനെ ഗുണ്ടാ സംഘം തലയ്ക്കടിച്ചു വീഴ്ത്തി.കുരിശുമ്മൂട് പ്ലാപ്പറമ്പിൽ ഗസാലി(39)യെയാണ് അക്രമി തലയ്ക്കടിച്ചു വീഴ്ത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വീടിനു സമീപത്തെ കടയിൽ പാൽ വാങ്ങാൻ വന്നതായിരുന്നു ഗസാലി. ഇയാൾ കടയിൽ എത്തുമ്പോൾ ഇയാളുടെ സുഹൃത്തും സമീപത്ത് നിന്നിരുന്നു. […]

District News

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ തയ്യല്‍ പരിശീലനവും തയ്യല്‍ മെഷീന്‍ യൂണിറ്റുകളും ലഭ്യമാക്കി

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ തയ്യല്‍ പരിശീലനവും തയ്യല്‍ മെഷീന്‍ യൂണിറ്റുകളും ലഭ്യമാക്കി. ഉഷ ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെയും തയ്യല്‍ മെഷീന്‍ യൂണിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ […]

District News

കൊല്ലം- എറണാകുളം പുതിയ ട്രയിൻ സർവ്വീസിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ 6 സ്റ്റോപ്പുകൾ

കോട്ടയം: കൊല്ലത്ത് നിന്നും എറണാകുളത്തേക്ക് പുതുതായി തുടങ്ങുന്ന മെമ്മു ട്രയിൻ സർവ്വീസിന് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ 6 സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. രാവിലെ 6.15 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രയിൻ 7.56 ന് കോട്ടയം, […]

Local

കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ ദമ്പതിസംഗമം നടത്തി

തെള്ളകം: വിവാഹത്തിന്റെ 25,50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കയവരുടെ ജൂബിലി ദമ്പതിസംഗമം കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ നടത്തി. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ജൂബിലി സംഗമം ഉദ്ഘാടനം ചെയ്തു. അതിരൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അധ്യക്ഷത വഹിച്ചു. അതിരൂപത […]

District News

കാലിത്തീറ്റ സബ്സിഡി ഉയർത്തണം : കേരള ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ അസോസിയേഷൻ കുമരകത്ത് നടന്നു

കോട്ടയം: ക്ഷീരകർഷകർക്ക് ലഭിക്കുന്ന കന്നു കുട്ടി കാലിത്തീറ്റ സബ്സിഡി പരിധി 12500ൽ നിന്ന് 25000 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയർത്തി കേരള ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ അസോസിയേഷൻ ജില്ലാ സമ്മേളനം കുമരകത്ത് നടന്നു. മൃഗസംരക്ഷണ വകുപ്പിൽ ഓൺലൈൻ ട്രാൻസ്ഫറുകൾ നടപ്പാക്കാൻ വൈകരുതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി കേരള ലൈഫ് സ്റ്റോക്ക് […]

District News

വാര്‍ദ്ധക്യത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാന്‍ വയോജനങ്ങള്‍ക്ക് കഴിയണം ; മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

കോട്ടയം: വാര്‍ദ്ധക്യത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാന്‍ വയോജനങ്ങള്‍ക്ക് കഴിയണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍.അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വയോജന ദിനാചരണത്തിന്റെയും പ്രതിനിധി സംഗമത്തിന്റെയും ഉദ്ഘാടന കര്‍മ്മം […]

District News

ഹേമ കമ്മിറ്റി റിപ്പോർട്ട് ആദ്യ കേസ് പൊൻകുന്നത്ത് ; എസ്ഐടിക്ക് കൈമാറി

കോട്ടയം: മലയാള സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയത്ത് ആദ്യ കേസെടുത്തു. കൊരട്ടി സ്വദേശിയായ മേക്കപ്പ് മാനേജര്‍ക്കെതിരെ, കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.  പൊന്‍കുന്നം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണ […]

District News

കോട്ടയത്ത് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്കേറ്റു

കോട്ടയം: കോട്ടയം പള്ളത്ത് എംസി റോഡിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഒരു കാറും സ്കൂട്ടറും ബൈക്കും ജീപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോട്ടയം ഭാഗത്തുനിന്നും ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന കാർ ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിർവശത്ത് നിന്നും എത്തിയ സ്കൂട്ടർ, ബൈക്ക്, ജീപ്പ് എന്നീ വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. […]