District News

കനത്ത മഴ: കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോട്ടയം: മഴ തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2025 ജൂൺ 27) അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

District News

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമകേന്ദ്രമൊരുങ്ങുന്നു

കോട്ടയം: കോട്ടയം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 1985 എംബിബിഎസ് ബാച്ച് കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമകേന്ദ്രമൊരുക്കുന്നു . കാൻസർ വാർഡിനോട് ചേർന്നു 1000 സ്ക്വയർ ഫീറ്റിലാണ് മനോഹരമായ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വിശ്രമിക്കൂന്നതിന് ആധുനിക ശുചിമുറി സൗകര്യങ്ങളോടുകൂടിയുള്ള മുറികളാണ് ഒരുക്കിയിരിക്കുന്നത്.ഡൈനിംഗ് ഏരിയ, […]

District News

സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ഇന്ത്യൻ പതാകയേന്തിയ ഭാരതാംബ; മണിക്കൂറുകൾക്കകം പിൻവലിച്ചു

സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ഇന്ത്യൻ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്ററിൽ ആണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രം പ്രചരിച്ചതിന് പിന്നാലെ പിൻവലിക്കാൻ ജില്ലാ നേതൃത്വം നിർദേശം നൽകി. പിന്നീട് ജില്ലാ സെക്രട്ടറിയുടെ നിർദേശപ്രകാരം മണിക്കൂറുകൾക്കകം പോസ്റ്റർ പിൻവലിച്ചു. ജില്ലാ സെക്രട്ടറി വി ബി ബിനു […]

District News

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കോട്ടയത്തെ ഇവാഞ്ചിലിക്കൽ സഭ ബിഷപ്പ് അറസ്റ്റിൽ

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കോട്ടയത്തെ ഇവാഞ്ചിലിക്കൽ സഭ ബിഷപ്പ് അറസ്റ്റിൽ. മണിമല സ്വദേശി സന്തോഷ് പി. ചാക്കോയാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശിയായ യുവാവിനെയാണ് ഇയാൾ കബളിപ്പിച്ചത്. യുവാവിൽ നിന്ന് രണ്ടരലക്ഷം രൂപ പ്രതി തട്ടിയെടുത്തു. പണം വാങ്ങിയിട്ടും ജോലി കിട്ടാത്തതിനെ തുടർന്നാണ് യുവാവ് പരാതി […]

District News

ജാതി സെന്‍സസ് വേണ്ട; സംവരണം യോഗ്യതയില്‍ വെള്ളം ചേര്‍ക്കലെന്ന് എന്‍എസ്എസ്

ചങ്ങനാശേരി: ജാതി സെന്‍സസില്‍ നിന്നും സര്‍ക്കാരുകള്‍ പിന്മാറണമെന്നും ജാതി സെന്‍സസ് നടപ്പിലാക്കിയാല്‍ സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതിക്ക് വഴിതെളിക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെ പ്രതിനിധി സഭാമന്ദിരത്തില്‍ നടന്ന 111-ാമത് ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജനറല്‍ സെക്രട്ടറി. സംവരണത്തിന്റെ പേരില്‍ നല്‍കുന്ന ഇളവുകള്‍ […]

District News

കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ; തോമസ് പോത്തൻ പ്രസിഡൻ്റ്,ഷൈജു തെക്കുംചേരി സെക്രട്ടറി

കോട്ടയം: ഏഴാം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്: തോമസ് പോത്തൻ (വൈ എം സി എ ലൈബ്രറി പുതുപ്പള്ളി), വൈസ് പ്രസിഡൻറ്: കുരുവിള സി മാത്യു (അമയന്നൂർ പബ്ലിക്ക് ലൈബ്രറി), സെക്രട്ടറി: ഷൈജു തെക്കുംചേരി (ടാഗോർ കലാകേന്ദ്രം […]

District News

കോട്ടയം പാറക്കകടവിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു; അപകടത്തിൽപ്പെട്ടത് മീൻ പിടിക്കാൻ പോയവർ

കോട്ടയം പാറക്കകടവിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. കൊല്ലാട് സ്വദേശികളായ ജോബി വി.ജെ, അരുൺ സാം എന്നിവരാണ് മരിച്ചത്. മീൻ പിടിക്കാൻ വള്ളത്തിൽ പോയവരാണ് അപകടത്തിൽപ്പെട്ടത്. ഒരാൾ രക്ഷപ്പെട്ടു. ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയായിരുന്നു അപകടം. വെള്ളം കയറിയ പാടത്തിന് നടുവിലൂടെ വള്ളത്തിൽ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്നം​ഗ സംഘമാണ് […]

District News

ഡോ അഞ്ചു ആൻ മാത്യുവിന് എക്‌സെല്ലെൻസ് കോട്ടയം പുരസ്‌കാരം നൽകി ആദരിച്ചു

ഏറ്റുമാനൂർ; പി. ജി.നീറ്റ് ഡെന്റൽ പരീക്ഷയിൽ ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടിയ ഡോ അഞ്ചു ആൻ മാത്യുവിന് കോട്ടയം സംസ്കൃതി ഫൗണ്ടേഷനും ജില്ലാ റെസിഡന്റ്‌സ് അസോസിയേഷനും ചേർന്ന് എക്‌സെല്ലെൻസ് കോട്ടയം പുരസ്കാരം നൽകി ആദരിച്ചു. റോസ് ജോസ് നെടിയകാലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് കോട്ടയം ജില്ലാ […]

District News

കുടുംബ ബന്ധങ്ങള്‍ സുദൃഢമാക്കുവാന്‍ ആശയ വിനിമയത്തോടൊപ്പം കരുതുവാനുമുള്ള മനസ്ഥിതിയും ഉണ്ടാകണം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: കുടുംബ ബന്ധങ്ങള്‍ സുദൃഢമാക്കുവാന്‍ ആശയ വിനിമയത്തോടൊപ്പം കരുതുവാനുമുള്ള മനസ്ഥിതിയും ഉണ്ടാകണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. സമൂഹത്തില്‍ ദിനം പ്രതി വര്‍ദ്ധിച്ചു വന്നുകൊണ്ടിരിക്കുന്ന കുടുംബ പ്രശ്നങ്ങള്‍, വിവാഹ മോചനം, വിവിധ തരത്തിലുള്ള അതിക്രമങ്ങള്‍, ആത്മഹത്യ, ലഹരി വസ്തുക്കളുടെ ഉപയോഗം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം […]

District News

മണർകാട് കാർണിവെല്ലിൽ അപകടം ; ജയൻ്റ് വീലിൽ നിന്നും താഴേക്ക് വീണ് രണ്ട് പേർക്ക് പരിക്ക്

കോട്ടയം :മണർകാട് പള്ളിയുടെ പരിസരത്ത് നടന്ന് വരുന്ന കാർണിവെല്ലിലെ ജയൻ്റ് വീലിൽ നിന്നും താഴേക്ക് വീണ് രണ്ട് പേർക്ക് പരിക്ക്. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും റിപ്പാർട്ട്.അപകടത്തിൽ പ്പെട്ടവരുടെ പൂർണ്ണവിവരം ലഭ്യമായിട്ടില്ല. പരുക്കേറ്റവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇത്തരം കാർണിവെല്ലുകളിൽ അമ്യൂസ്മെൻ്റ് ഏരിയാ പ്രവർത്തിക്കുന്നതെന്നും ആക്ഷേപം.