District News

സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി കെഎസ്എസ്എസ്

കോട്ടയം : തൊഴില്‍ നൈപുണ്യ വികസനത്തോടൊപ്പം സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലോണ്‍ മേള നടത്തി. തെള്ളകം ചൈതന്യയില്‍ നടന്ന ലോണ്‍ മേളയുടെ വിതരണോദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. […]

District News

ചങ്ങനാശ്ശേരി സ്വദേശി രാജേഷ് പിള്ളയെ അന്താരാഷ്ട്ര അമ്പയറായി തിരഞ്ഞെടുത്തു; ഇനി ഐ.സി.സി. മത്സരങ്ങള്‍ നിയന്ത്രിക്കും

കോട്ടയം: ചങ്ങനാശ്ശേരി സ്വദേശി രാജേഷ് പിള്ള ഇനി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിക്കും. ആദ്യം നിയന്ത്രിച്ച അന്താരാഷ്ട്ര മത്സരം ജൂലായ് 16-നായിരുന്നു. തൊട്ടടുത്ത ദിവസം രണ്ടാമത്തെ മത്സരവും. ടി-20യിൽ കെനിയയും നൈജീരിയയും തമ്മിലുള്ള മത്സരമാണ് നിയന്ത്രിച്ചത്. 28 വർഷമായി ടെലികോം മേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം 15 രാജ്യങ്ങളിൽ ജോലിചെയ്തു. […]

District News

മീനച്ചിലാറ്റിൽ യുവാവ് മുങ്ങിമരിച്ചു

കോട്ടയം : മീനച്ചിലാറ്റിൽ മൂന്നിലവ് കടവുപുഴ ഭാഗത്ത് യുവാവ് മുങ്ങിമരിച്ചു. ഇന്ന് ഉച്ചയോടെ കുളിക്കാൻ ഇറങ്ങിയ കൊല്ലം ഈസ്റ്റ് കല്ലട വിമല സദനം അഖിൽ (27) ആണു മരിച്ചത്. അഖിലും കൂട്ടുകാരും ഇല്ലിക്കൽക്കല്ല്, ഇലവിഴാപ്പൂഞ്ചിറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു മടങ്ങും വഴി കടവുപുഴയിൽ ആറ്റിൽ ഇറങ്ങുകയായിരുന്നു.

District News

കേന്ദ്ര ബജറ്റിൽ പ്രതീക്ഷ അർപ്പിച്ച് ശബരി റെയിൽവേ

എരുമേലി : കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് അങ്കമാലി – എരുമേലി ശബരി റെയിൽവേ. 26 വർഷം മുൻപ് അനുവദിക്കുകയും 8 കിലോമീറ്റർ റെയിൽപാതയും കാലടി റെയിൽവേ സ്റ്റേഷനും പെരിയാർ റെയിൽവേപാലവും നിർമിക്കുകയും ചെയ്തെങ്കിലും ശബരി റെയിൽവേയുടെ നടപടികളിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.ശബരി റെയിൽവേയ്ക്കായി കഴിഞ്ഞ ബജറ്റിൽ 100 കോടി […]

District News

നെഹ്‌റു ട്രോഫി ജലമേള; കോട്ടയത്തിന്റെ കരുത്തുമായി 
മൂന്ന്‌ ചുണ്ടൻവള്ളങ്ങൾ

കോട്ടയം: നെഹ്‌റു ട്രോഫി ജലമേള ഇങ്ങെത്തുമ്പോൾ വള്ളംകളി പ്രേമികളുടെ മനസിലും ആവേശത്തുഴയേറായി. വള്ളംകളിയുടെ ആർപ്പുവിളികൾ കോട്ടയത്തിനൊരു ഹരമാണ്‌. പുന്നമടക്കായലിലെ രാജാവാകാൻ ഇത്തവണ കോട്ടയം ജില്ലയുടെ മുഴുവൻ പ്രതീക്ഷയും പേറി പോകുന്നത്‌ മൂന്ന്‌ ചുണ്ടൻ വള്ളങ്ങളാണ്‌.  മുൻ കിരീടവിജയങ്ങളുടെ തലപ്പൊക്കവും പാരമ്പര്യവുമുള്ള കുമരകം ബോട്ട്‌ ക്ലബ്ബിനും കുമരകം ടൗൺ ബോട്ട്‌ […]

District News

ഓളപ്പരപ്പിൽ ആടിയുലഞ്ഞ്‌ ആഹാരം കഴിക്കണോ?; നേരെ കോട്ടയം കോടിമതയിലേക്ക്‌ പോകാം

കോട്ടയം: കൊടൂരാറിന്റെ ഭംഗി ആസ്വദിച്ചും ഇളം കാറ്റേറ്റും ഓളപ്പരപ്പിൽ താളം തുള്ളുന്ന ബോട്ടിലിരുന്ന് ഭക്ഷണം കഴിക്കാൻ ആർക്കാ ഇഷ്‌ടമില്ലാത്തത്‌. എങ്കിൽ വണ്ടി നേരെ കോടിമതയിലേക്ക്‌ വിട്ടോ. മതിയാവോളം ഭക്ഷണം ആസ്വദിച്ച്‌ കഴിക്കാൻ കോടിമത ബോട്ട് ജെട്ടിയിൽ ഫ്ലോട്ടിങ്‌ റെസ്റ്റോറന്റ്‌ തയ്യാറാണ്‌. ഭക്ഷണപ്രേമികളുടെ പുതിയ ട്രെൻഡായി മാറിയിരിക്കുകയാണ്‌ ഈ റെസ്‌റ്റോറന്റ്‌. […]

District News

കാറിൽ വ്യാജ നമ്പർ; പമ്പുകളിൽ എത്തി ഇന്ധനം നിറച്ച ശേഷം പണം നൽകാതെ മുങ്ങും വ്യാപക പരാതി

കോട്ടയം : കോട്ടയത്തെ പമ്പുകളിൽ ഇന്ധനം നിറച്ച ശേഷം പണം നൽകാതെ ഒരാൾ മുങ്ങുന്നതായി പരാതി. വ്യാജ നമ്പർ ഉപയോഗിച്ച വെള്ള കാറിൽ എത്തിയാണ് ഇന്ധനം നിറക്കുന്നത്. ജില്ലയിലെ വിവിധ പമ്പുകളിൽ നിന്നും ഇത്തരത്തിൽ ഇന്ധനം നിറച്ച് ഈ കാർ മുങ്ങിയിട്ടുണ്ടെന്നാണ് പമ്പ് ഉടമകൾ പറയുന്നത്. വൈകുന്നേരങ്ങളിലാണ് ഇന്ധനം […]

District News

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം നടന്നു

കോട്ടയം : കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം നടന്നു.  കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ. കോമളകുമാരി, സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഡി.കുഞ്ഞച്ചൻ എന്നിവർ പങ്കെടുത്തു. കോട്ടയം […]

District News

കോട്ടയത്തുകാർ നല്ല ഉത്തരവാദിത്വ ബോധമുള്ളവർ; മടങ്ങുന്നത് ഏറെ സംതൃപ്തിയോടെ: കോട്ടയം ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരി

കോട്ടയം : കോട്ടയത്തുകാർ നല്ല ഉത്തരവാദിത്വ ബോധമുള്ളവരാണെന്നും മടങ്ങുന്നത് ഏറെ സംതൃപ്തിയോടയാണെന്നും  കോട്ടയം ജില്ലയുടെ കളക്ടറായി സേവനമനുഷ്ഠിച്ച വി. വിഘ്നശ്വരി  പറഞ്ഞു. കോട്ടയം നിവാസികൾ ഏറെ ഉത്തരവാദിത്വത്തോടെയും, സത്യസന്ധരായും ജീവിക്കുന്നവരാണെന്നാണ് തന്റെ വീക്ഷണമെന്ന് കളക്ടർ പറഞ്ഞു. കോട്ടയം പ്രസ് ക്ലമ്പിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു കളക്ടർ. കോട്ടയത്തുള്ള ജനങ്ങളെ […]

District News

നീലൂർ  സെൻ്റ്  ജോസഫ്  യു. പി. സ്കൂളിൽ പിടിഎ പൊതുയോഗവും കൃഷി വിജ്ഞാന ക്ലാസും നടന്നു

നീലൂർ : നീലൂർ  സെൻ്റ്  ജോസഫ്  യു. പി. സ്കൂളിൽ പിടിഎ പൊതുയോഗവും കൃഷി വിജ്ഞാന ക്ലാസും നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്  ലിനിറ്റ തോമസ് സ്വാഗതം പറഞ്ഞ യോഗത്തിൽ സ്കൂൾ മാനേജർ  ഫാ. മാത്യു പാറത്തൊട്ടിയിൽ അധ്യക്ഷപദമലങ്കരിച്ചു.കടനാട് പഞ്ചായത്ത് മെമ്പർ  ബിന്ദു ബിനു   ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പാലാ […]