District News

നിറയെ മഞ്ഞപൂക്കളുമായി കോട്ടയം നഗരമധ്യത്തിൽ വിസ്‌മയക്കാഴ്‌ചയൊരുക്കി ഡ്രാഗൺഫ്രൂട്ട്‌ തോട്ടം

കോട്ടയം: നിറയെ മഞ്ഞപൂവുകളുമായി നഗരമധ്യത്തിൽ വിസ്‌മയക്കാഴ്‌ചയൊരുക്കി ഡ്രാഗൺഫ്രൂട്ട്‌ തോട്ടം. ബേക്കർ ജംഗ്ഷന് സമീപം സിഎസ്‌ഐ സഭയുടെ അഞ്ചേക്കർ സ്ഥലത്താണ്‌ ഡ്രാഗൺ പൂവിട്ടത്‌. കള്ളിമുൾചെടിയുടെ വിഭാഗത്തിൽപെട്ട ഡ്രാഗൺഫ്രൂട്ട്‌ എന്നറിയപ്പെടുന്ന പിതായ ചെടി മൂന്ന്‌ വർഷം മുമ്പാണ്‌ കൃഷി ചെയ്യാനാരംഭിച്ചത്‌. 4,500 ചെടികൾ നട്ടു. അവയിൽ മിക്കതും പൂവിട്ടത്‌ ഇക്കുറിയാണ്‌. സംസ്ഥാനത്തുതന്നെ […]

District News

കൂടിയും കുറഞ്ഞും പെയ്യുന്ന മഴയിൽ വിറങ്ങലിച്ച്‌ കോട്ടയം; ഒപ്പം ഇടിയും മിന്നലും

കോട്ടയം: കൂടിയും കുറഞ്ഞും പെയ്യുന്ന മഴയിൽ വിറങ്ങലിച്ച്‌  കോട്ടയം. താത്‌കാലിക ആശ്വാസം നൽകി ഇടയ്ക്ക്‌ കുറയുന്നുണ്ടെങ്കിലും തുടർന്ന്‌ എത്തുന്ന അതിശക്തമായ മഴ ജനങ്ങളെ ദുരിതത്തിലാക്കുകയാണ്‌. മഴയ്‌ക്കൊപ്പം ഇടിയും മിന്നലും കൂടിയായതോടെ വ്യാപക നാശത്തിനൊപ്പം ഭീതിയും വിട്ടൊഴിയുന്നില്ല.  ശനിയാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ 141.4 മില്ലി മീറ്റർ […]

District News

കോട്ടയം മീനടത്ത് തോട്ടിൽ നാല് ദിവസം മുമ്പ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

കോട്ടയം: നാല് ദിവസം മുമ്പ് കോട്ടയം മീനടത്ത് തോട്ടിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മീനടം കരോട്ട് മുണ്ടിയാക്കൽ എബ്രഹാം വർഗീസ് – ലീലാമ്മ ദമ്പതികളുടെ മകൻ അനീഷിൻ്റെ (40) മൃതദേഹമാണ് ഈരാറ്റുപേട്ടയിൽ നിന്നുള്ള നന്മക്കൂട്ടം പ്രവർത്തകർ പുത്തൻപുരപ്പടി ഭാഗത്ത് നിന്നും കണ്ടെത്തിയത്. മെയ് 29 മുതലാണ് അനീഷിനെ […]

District News

ഇന്നലെയും ശക്‌തമായ മഴ , സംസ്ഥാനത്ത് ഏറ്റവും അധികം വേനൽമഴ ലഭിച്ചതു കോട്ടയത്ത്

കോട്ടയം : സംസ്ഥാനത്ത് ഏറ്റവും അധികം വേനൽമഴ ലഭിച്ചതു കോട്ടയത്ത്. വേനൽമഴയുടെ സമയമായ മാർച്ച് ഒന്നു മുതൽ മേയ് 31 വരെ ശരാശരി 838.7 മില്ലീമീറ്റർ മഴയാണു ജില്ലയിൽ ലഭിച്ചത്. ശരാശരി 449.6 മില്ലീമീറ്റർ മഴയാണ് ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നത്. 87 ശതമാനം അധികമഴ പെയ്തു. ഇതിൽ മേയ് മാസത്തിന്റെ […]

District News

കോട്ടയം ഉൾപ്പടെ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്; മീനച്ചിലാറ്റിലെയും മണിമലയാറ്റിലെയും ജലനിരപ്പുയർന്നതിനാൽ തീരത്തുള്ളവർക്ക് ജാ​ഗ്രതാ നിർദ്ദേശം

കോട്ടയം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. വിവിധ ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയുണ്ടാകും. എറണാകുളം, തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി […]

District News

കനത്ത മഴയിലും,കിഴക്കൻ വെള്ളത്തിന്റെ വരവോടും കൂടി ; ആർപ്പൂക്കര പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

ആർപ്പൂക്കര : കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ആർപ്പൂക്കര പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ. നൂറുകണക്കിനു വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടു. ഇരുനൂറോളം വീടുകളിൽ വെള്ളം കയറി. ഇടറോഡുകൾ വെള്ളത്തിലായതോടെ ഗതാഗതവും തടസ്സപ്പെട്ട നിലയിലാണ്. മീനച്ചിലാറിന്റെ ഭാഗമായ തോടുകൾകരകവിഞ്ഞതാണ് പ്രദേശത്തെ വെള്ളക്കെട്ടിലാക്കിയത്. വെള്ളക്കെട്ടിനു ശമനമുണ്ടാക്കാൻ കോനകരി തോട്ടിൽ പായലുംപോളയും മാലിന്യവും നീക്കം […]

District News

കനത്ത മഴയെത്തുടർന്നു കിഴക്കൻ വെള്ളം എത്തി ; പടിഞ്ഞാറൻ മേഖല വെള്ളത്തിൽ

കോട്ടയം : കനത്ത മഴയെത്തുടർന്നു കിഴക്കൻ വെള്ളം എത്തി. ഇതേത്തുടർന്ന് പടിഞ്ഞാറൻ മേഖല വെള്ളത്തിൽ. കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ മേഖലയിൽ പെയ്ത മഴയും ഇവിടത്തെ മഴയും ചേർന്നപ്പോഴാണ് പിടിവിട്ടു ജലനിരപ്പ് ഉയർന്നത്. ഒന്നര അടി വെള്ളം ഒരു ദിവസം കൊണ്ട് ഈ മേഖലയിൽ ഉയർന്നു. അടിയന്തര സാഹചര്യം നേരിടാൻ […]

Keralam

മഴ ശക്തി പ്രാപിച്ചതോടെ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഭീതി വർധിച്ചു

കോട്ടയം: ബുധനാഴ്ചയും മഴ ശക്തമായി പെയ്തതോടെ ജില്ലയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഭീതി വർധിച്ചു. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. അപ്രതീക്ഷിതമായി എത്തിയ വെള്ളം ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. ചൊവ്വാഴ്ച വെള്ളം ഉയർന്നിരുന്നെങ്കിലും ബുധൻ പുലർച്ചയോടെയാണ് വീടുകളിൽ കയറിയത്. കോട്ടയം – കുമരകം റൂട്ടിൽ അറുപുഴ, ഇല്ലിക്കൽ, ചെങ്ങളം, ആമ്പക്കുഴി ഭാഗങ്ങളിൽ റോഡ് […]

District News

പൂജിക്കാൻ നൽകിയ നവരത്ന മോതിരം പണയംവെച്ച് മേൽശാന്തി: തിരിച്ചുകൊടുത്തത് പൂവും ചന്ദനവും; സസ്പെൻഷൻ

കോട്ടയം: പ്രവാസി മലയാളി കുടുംബം പൂജിക്കാൻ ഏൽപ്പിച്ച നവരത്ന മോതിരം പണയംവെച്ച മേൽശാന്തിയ്ക്ക് സസ്പെൻഷൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുമൂഴിക്കുളം ദേവസ്വം മേൽശാന്തി കെ പി വിനീഷിനെയാണ് പരാതിയെ തുടർന്ന് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ദേവസ്വത്തിന്റേയും വിജിലൻസിന്റേയും അന്വേഷണം പുരോ​ഗമിക്കുകയാണ്. ദുബായിൽ ജോലി നോക്കുന്ന പറവൂർ സ്വദേശിയും […]

District News

സംസ്ഥാനത്ത് ഇന്ന് കോട്ടയം ഉൾപ്പടെ നാല് ജില്ലകളിൽ യെല്ലൊ അലർട്ട്‌

കോട്ടയം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലൊ അലർട്ട്‌. നിലവിൽ മറ്റ് ജില്ലകളിൽ മുന്നറിയിപ്പില്ല. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശനിയാഴ്ച ‘റിമാൽ” ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. ഞായർ അർദ്ധ രാത്രിയോടെ ബംഗ്ലാദേശ്- പശ്ചിമ ബംഗാൾ തീരത്ത് സാഗർ […]