District News

കോട്ടയത്ത് ഓടിക്കൊണ്ടിരിക്കെ പെട്രോൾ ടാങ്കറിന് തീപിച്ചു

കോട്ടയം: ഏറ്റുമാനൂർ-തലയോലപ്പറമ്പ് റോഡിൽ കുറുപ്പന്തറയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്. ടാങ്കറിന്‍റെ മുൻഭാഗം മുഴുവനായും തീപടർന്നു. ടാങ്കറിലെ ജോലിക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഫയർഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എറണാകുളത്തുനിന്നു കോട്ടയത്തേക്ക് വരുകയായിരുന്ന ലോറിക്കാണ് തീപിച്ചത്. കയറ്റം കയറിവരുന്നതിനിടെ ലോറിക്ക് തീപിടിക്കുകയായിരുന്നു. ലോറിയുടെ അടിഭാഗത്തുനിന്നാണ് തീ […]

District News

കോട്ടയം നഗരം ജീവിതനിലവാരത്തിൽ മുന്നിൽ; ഓക്സ്ഫഡ് ഇക്കണോമിക്സ് പഠനം

കോട്ടയം : നിലവാരമുള്ള ജീവിതമാണു കോട്ടയംകാരുടേതെന്ന ഓക്സ്ഫഡ് ഇക്കണോമിക്സ് പഠനം വിലയിരുത്തുമ്പോൾ അഭിമാനിക്കാനും ഇനിയും മെച്ചപ്പെടാനും ഏറെ. ജീവിതനിലവാരം മുന്നിലെന്നതു രാജ്യാന്തരതലത്തിൽ കൂടുതൽ ശ്രദ്ധ നേടാനും സഹായകമാകും. കേരളത്തിൽ നിന്നുള്ള 7 നഗരങ്ങളിൽ ജീവിതനിലവാര റാങ്കിങ്ങിൽ തിരുവനന്തപുരത്തിനു തൊട്ടു താഴെയാണു കോട്ടയം. എന്നാൽ ആയിരം നഗരങ്ങളുടെ പട്ടികയിൽ 753-ാം […]

District News

ഗൂഗിൾ മാപ്പ് നോക്കി വിനോദയാത്ര പോയ ഹൈദരാബാദ് സ്വദേശികളുടെ കാർ തോട്ടിൽ വീണു

കോട്ടയം : ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് വിനോദയാത്ര പോയ ഹൈദരാബാദ് സ്വദേശികളുടെ കാർ തോട്ടിൽ വീണു. കോട്ടയം കുറുപ്പന്തറയിൽ വച്ചാണ് അപകടം . നാലംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. നാലുപേരും രക്ഷപ്പെട്ടു. കാറ് തോട്ടിൽനിന്നും പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. മൂന്നാറിൽനിന്ന് ആലപ്പുഴയിലേക്കായിരുന്നു ഇവരുടെ യാത്ര. കോട്ടയം കുറുപ്പുന്തറ കടവ് […]

District News

യുകെയിലെ കേംബ്രിഡ്ജ് സിറ്റി മേയറായി മലയാളി; കോട്ടയം ആർപ്പൂക്കര സ്വദേശി ബൈജു തിട്ടാല ചുമതലയേറ്റു: കൂടുതലറിയാം

ലണ്ടന്‍: ലോകത്തിലെ വിദ്യാഭ്യാസനഗരമെന്നു ആഗോള പ്രശസ്തിയാര്‍ജ്ജിച്ച യുകെയിലെ കേംബ്രിഡ്ജിന് ആദ്യമായി മലയാളി മേയര്‍. അതും കേരളത്തിന്റെ അക്ഷരനഗരിയെന്നു പേരുകേട്ട കോട്ടയംകാരന്‍ എന്നു കേള്‍ക്കുമ്പോള്‍ ഇരട്ടിമധുരമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കൗണ്‍സിലറും കഴിഞ്ഞ ഒരു വര്‍ഷമായി ഡെപ്യുട്ടി മേയറുമായി സ്വന്തം വ്യക്തിത്വം കേംബ്രിഡ്ജ് സമൂഹത്തില്‍ മാത്രമല്ല ക്രിമിനില്‍ ഡിഫന്‍സ് സോളിസിറ്റര്‍ […]

District News

പള്ളത്ത് കെ.എസ്.ആർ.ടി.സി ബസിന്റെ പിൻഭാഗം സ്കൂട്ടറിൽ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം

കോട്ടയം : എംസി റോഡിൽ പള്ളത്ത് കെ.എസ്.ആർ.ടി.സി ബസിന്റെ പിൻഭാഗം സ്കൂട്ടറിൽ തട്ടി പരിക്കേറ്റ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. കോട്ടയം ബാറിലെ യുവ അഭിഭാഷക ചങ്ങനാശ്ശേരി തൃക്കൊടിത്താനം മറ്റക്കാട്ട്പറമ്പിൽ ഫർഹാന ലത്തീഫാണ് (24) ചികിത്സയിലിരിക്കെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് […]

District News

ബി.സി.എം കോളജിൽ ത്രിദിന ദേശീയ ഗണിതശാസ്ത്ര ശിൽപശാല ആരംഭിച്ചു

കോട്ടയം:  ബി.സി.എം കോളജ്‌ ഗണിതശാസ്ത്രവിഭാഗവും കേരള മാത്തമാറ്റിക്കല്‍ അസോസിയേഷനും സംയുക്തമായി ഭാരത സര്‍ക്കാറിന്റെ സയന്‍സ്‌ എഞ്ചിനീയറിങ് റിസര്‍ച്ച്‌ ബോര്‍ഡിന്റെയും കേരള സ്റ്റേറ്റ്‌ കൗണ്‍സില്‍ ഫോര്‍ സയന്‍സ്‌ ടെക്നോളജി ആന്‍ഡ്‌ എന്‍വയോണ്‍മെന്റിന്റേയും സഹകരണത്തോടെ മെയ്‌ 23 മുതല്‍ 25 വരെ നടത്തപ്പെടുന്ന ത്രിദിന ദേശീയ ഗണിതശാസ്ത്ര ശിൽപശാല ആരംഭിച്ചു.  ഐ.ഐ.ടി […]

Keralam

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ; വിവിധയിടങ്ങളിൽ വെള്ളക്കെട്ട്

സംസ്ഥാനത്ത് കനത്ത മഴയിൽ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം. പല ജില്ലകളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മണിക്കൂറുകളോളം തുടർച്ചയായി പെയ്ത മഴയിൽ കൊച്ചിയും കോഴിക്കോടും തൃശൂരും വെള്ളത്തിൽ മുങ്ങി. ഇതിനിടെ കോട്ടയത്ത് മീൻ പിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കോട്ടയം ഓണംതുരുത്ത്  മങ്ങാട്ടുകുഴി സ്വദേശി വിമോദ് […]

District News

വേനൽമഴ ശക്തി പ്രാപിച്ചതോടെ മഴയിൽ കുതിർന്ന് കോട്ടയം

കോട്ടയം: വേനൽമഴ ശക്തി പ്രാപിച്ചതോടെ മഴയിൽ കുതിർന്ന്‌ കോട്ടയം. ബുധനാഴ്ച ജില്ലയിലാകെ കനത്ത മഴ ലഭിച്ചു. രാവിലെ മടിച്ചുനിന്ന മഴ വൈകിട്ടോടെ അതിശക്തമായി. ഇതോടെ പ്രധാന റോഡുകളിൽ ഉൾപ്പെടെ മഴവെള്ളം നിറഞ്ഞു. കുമരകം, വൈക്കം മേഖലയിൽ അതിശക്തമായ മഴയാണ്‌ ലഭിച്ചത്‌. ഓറഞ്ച്‌ അലർട്ടാണ്‌ ജില്ലയിൽ ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും അതിതീവ്ര […]

District News

ഇല്ലിക്കലിൽ സ്കൂട്ടർ മറിഞ്ഞ് വെള്ളത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം

കോട്ടയം: ഇല്ലിക്കലിൽ സ്കൂട്ടറിൽ യാത്ര ചെയ്ത യുവാവിന് സ്കൂട്ടർ മറിഞ്ഞ് വെള്ളത്തിൽ വീണ് ദാരുണാന്ത്യം. കോട്ടയം ഇല്ലിക്കൽ പടിഞ്ഞാറെവീട്ടിൽ കുഞ്ഞുമോന്റെ മകൻ ഷെമീർ (31)ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. ഇല്ലിക്കൽ പുളിക്കമറ്റം റോഡിന് സമീപമുള്ള കലുങ്കിൽ സ്കൂട്ടർ ഇടിച്ച് മറിഞ്ഞ് വെള്ളത്തിൽ വീണതിനെ തുടർന്നാണ് […]

District News

കനത്ത മഴ ; കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കോട്ടയം : അതിതീവ്ര മഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെ ഉള്ള മേയ് 20, 21 തിയതികളിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിറക്കി. ഈ മേഖലയിൽ രാത്രികാലങ്ങളിൽ അടിയന്തര സാഹചര്യത്തിൽ സഞ്ചരിക്കേണ്ടി വരുന്നവർ  പോലീസ് സ്റ്റേഷനിൽ […]