District News

അതിതീവ്ര മഴയ്ക്ക് സാധ്യത: കോട്ടയത്ത് മേയ് 19, 20 തീയതികളിൽ റെഡ് അലെർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ (2024 മേയ് 19, 20) കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതലായി മഴ ലഭിക്കുന്നതിനെയാണ് അതിതീവ്രമായ മഴയായി (Extremely Heavy Rainfall) കണക്കാക്കുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ശനിയാഴ്ച […]

District News

കോട്ടയത്ത് വാഹനമിടിച്ചു വൃദ്ധ മരിച്ച സംഭവത്തില്‍ നിർത്താതെ പോയ കാർ അഞ്ചു മാസത്തിനുശേഷം കണ്ടെത്തി

കോട്ടയം: കോട്ടയത്ത് വാഹനമിടിച്ചു വൃദ്ധ മരിച്ച സംഭവത്തില്‍ നിർത്താതെ പോയ കാർ അഞ്ചു മാസത്തിനുശേഷം കണ്ടെത്തി. ഹൈദരാബാദിൽനിന്നാണ് മുണ്ടക്കയം പോലീസ് കാർ കണ്ടെത്തിയത്. വാഹനം ഓടിച്ച ദിനേശ് റെഡ്ഡിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ 15നാണ് പറക്കച്ചിറ പുതുപറമ്പിൽ തങ്കമ്മ ശബരിമല തീർഥാടകരുടെ വാഹനമിടിച്ചു മരിച്ചത്. നമ്പർ കേന്ദ്രീകരിച്ചുള്ള […]

District News

കടുത്തുരുത്തി ടൗണിൽ ജലവിതരണം മുടങ്ങിയിട്ട് ആഴ്ചകൾ; നടപടിയില്ല

കടുത്തുരുത്തി ടൗണിലും പരിസര പ്രദേശങ്ങളിലും ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം മുടങ്ങിയിട്ട് ആഴ്ചകളാകുന്നു.തകരാർ പരിഹരിച്ച് ജലവിതരണം ആരംഭിക്കാൻ ജലഅതോറിറ്റി നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. ശുദ്ധജലം ലഭിക്കാതെ വ്യാപാരികളും ടൗൺ നിവാസികളും വലയുകയാണ്. പരാതിയുമായി പലതവണ ജല അതോറിറ്റി അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. […]

District News

ചങ്ങനാശേരി കെഎസ്ആർടിസി ബസ്‌ ടെർമിനൽ: ഉന്നതതല സംഘം സന്ദർശിച്ചു

കോട്ടയം :ചങ്ങനാശേരി ബസ് ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കുവാൻ ജോബ് മൈക്കിൾ എംഎൽഎയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ ഉൾപ്പെടുന്ന ഉന്നതതല സംഘം സന്ദർശനം നടത്തി. ഭരണാനുമതി കിട്ടിയ പ്രവൃത്തിയിലെ എസ്‌റ്റിമേറ്റിലെ ന്യൂനതകൾ പരിഹരിച്ച് ഉടനടി സാങ്കേതികാനുമതി ലഭ്യമാക്കുവാൻ പൊതുമരാമത്ത് ഉദ്യോഗസ്‌ഥരോട് എംഎൽഎ നിർദേശിച്ചു. പുതിയ […]

District News

നാടിനെ വിറപ്പിച്ച്, ജനങ്ങളെ വെല്ലുവിളിച്ച് 735 ഗുണ്ടകൾ; രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പലരും വിലസുന്നു

കോട്ടയം : നാടിനെ വിറപ്പിച്ച്, ജനങ്ങളെ വെല്ലുവിളിച്ച്, ജില്ലയിൽ നടക്കുന്നത് 735 ഗുണ്ടകൾ. കാപ്പ ചുമത്തി കരുതൽ തടങ്കലിൽ വച്ചും ജില്ലയിൽ നിന്നു പുറത്താക്കിയും പോലീസ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രാഷ്ട്രീയ, സാമ്പത്തിക സ്വാധീനങ്ങളും പോലീസ് സേനയിലെ സ്വാധീനവും ഉപയോഗിച്ച് പലരും പുറത്തു വിലസുന്നു. ഗാന്ധിനഗർ സ്‌റ്റേഷൻ […]

District News

ക്നാനായ യാക്കോബായ സുറിയാനി സഭ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം: ക്നാനായ യാക്കോബായ സുറിയാനി സഭ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്തയെ പാത്രിയർക്കീസ് ബാവ സസ്‌പെന്‍ഡ് ചെയ്തു. ഇത് സംബന്ധിച്ച് അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ കൽപന ഇന്ന് പുറത്തിറങ്ങി.കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ ആർച്ച് ബിഷപ് പദവി, വലിയ മെത്രാപ്പോലീത്ത […]

Keralam

കമ്പത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ കോട്ടയം പൂവത്തുംമൂട് സ്വദേശികള്‍

ചെന്നൈ: കമ്പത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ കോട്ടയം പൂവത്തുംമൂട് സ്വദേശികളെന്ന് പോലീസ്. മരിച്ചത് വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സജി (60) , ഭാര്യ മേഴ്‌സി (58) മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്. ഇവരെ കാണാനില്ല എന്ന പരാതിയില്‍ വാകത്താനം പോലീസ് മിസ്സിങ്ങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. […]

District News

ഈരാറ്റുപേട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുള്‍ ഖാദര്‍ രാജി തീരുമാനം പിന്‍വലിച്ചു

കോട്ടയം: ഈരാറ്റുപേട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുള്‍ ഖാദര്‍ രാജി തീരുമാനം പിന്‍വലിച്ചു. മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നായിരുന്നു രാജി തീരുമാനം. പാര്‍ട്ടിയും മുന്നണിയും പിന്തുണ ഉറപ്പ് നല്‍കിയതോടെയാണ് പിന്‍മാറ്റം. ഭരണം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും പാര്‍ട്ടിക്കും മുന്നണിക്കും താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ബോധ്യപ്പെട്ടെന്നും […]

District News

കുട്ടിസംരംഭങ്ങൾക്ക് ‘മൈൻഡ് ബ്ലോവേർസ്’ പദ്ധതിയുമായി കുടുംബശ്രീ

കോട്ടയം: കുട്ടികളുടെ നൂതന സംരംഭ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബശ്രീ ബാലസഭയുടെ മൈൻഡ് ബ്ലോവേഴ്‌സ് പദ്ധതി. കുട്ടികളുടെ അറിവ് വർധിപ്പിക്കുക, അവരുടെ സർഗാത്മകത വികസിപ്പിക്കുക, നൂതന സംരംഭങ്ങൾ തയാറാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉദ്യം ലേണിങ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ഫൗണ്ടേഷന്റെ […]

District News

വൃത്തിയാക്കാനായി ഇറങ്ങി, യുവാവ് കിണറ്റില്‍ കുടുങ്ങി; പുറത്തെത്തിച്ച് ഫയര്‍ഫോഴ്‌സ്

കോട്ടയം: വാഴൂര്‍ ചാമംപതാലില്‍ കിണറ്റിനുള്ളില്‍ അകപ്പെട്ടുപോയ യുവാവിനെ പുറത്തെത്തിച്ച് ഫയര്‍ഫോഴ്‌സ്. ചാമംപതാല്‍ സ്വദേശി സാം (25) ആണ് കിണറ്റിനുള്ളില്‍ കുടുങ്ങിയത്. വീടിന് സമീപത്തെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു യുവാവ്. ഇരുപത്തഞ്ച് അടിയിലേറെ ആഴമുള്ള കിണറായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സാമിന് പിടിച്ചിറങ്ങിയ കയറുവഴി തിരികെ കയറാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞെത്തിയ […]