District News

കോട്ടയത്ത് വനിതാ മജിസ്ട്രേറ്റിന് നേരെ അഭിഭാഷകരുടെ തെറിയഭിഷേകം

കോട്ടയം : കോട്ടയത്ത് അഭിഭാഷകര്‍ നടത്തിയ അസഭ്യ വര്‍ഷത്തെ പറ്റി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് വനിതാ മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ അഭിഭാഷകരുടെ തെറിയഭിഷേകത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല. ജൂനിയര്‍ അഭിഭാഷകരുടെ ഭാഗത്തു നിന്നുണ്ടായ അപക്വമായ നിലപാടാണ് പ്രതിഷേധ പ്രകടനത്തിലെ അസഭ്യ വര്‍ഷത്തിന് വഴിവച്ചതെന്നാണ് കോട്ടയം ബാര്‍ അസോസിയേഷനിലെ മുതിര്‍ന്ന […]

District News

കോട്ടയത്ത് കെഎസ്ആർടിസി ബസിന്റെ ഹെഡ്‍ലൈറ്റ് അടിച്ചു തകർത്ത കേസിൽ യുവതിക്ക് ജാമ്യം; 46,000 രൂപ കെട്ടിവയ്ക്കണം

കോട്ടയം: കോടിമതയിൽ വച്ച് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഹെഡ് ലൈറ്റ് അടിച്ചു തകർത്ത കേസിൽ യുവതിയ്ക്ക് ജാമ്യം. പൊൻകുന്നം സ്വദേശി സുലു(26)വിനാണ് ചങ്ങനാശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്. 46,000 രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. ഇന്നലെ വൈകിട്ടാണ് സുലുവിനെ പൊലീസ് അറസ്റ്റ് […]

District News

കോട്ടയത്ത് ഓവർടേക്കിങ്ങിനിടെ കാറിന്റെ മിററിൽ തട്ടി; കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് തകർത്ത് സ്ത്രീകള്‍

കോട്ടയം: ഓവർ ടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടിയെന്ന് ആരോപിച്ച് സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചുതകർത്തു. കോട്ടയം കോടിമത നാലുവരി പാതയിലാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസിനു നേരെയാണ് ആക്രമണമുണ്ടായത്. ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിന്റെ മിററിൽ തട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ത്രീകൾ കാർ നിർത്തി […]

District News

കോട്ടയത്ത് മകനെ കുത്തി പരിക്കേൽപ്പിച്ച ശേഷം പിതാവ് തൂങ്ങി മരിച്ചു

കോട്ടയം: കോട്ടയത്ത് മകനെ കുത്തി പരുക്കേൽപ്പിച്ച ശേഷം അച്ഛൻ തൂങ്ങി മരിച്ചു. വള്ളിച്ചിറ വെട്ടുകാട്ടിൽ ചെ്ലലപ്പൻ (74) ആണ് മരിച്ചത്. പരുക്കേറ്റ മകൻ ശ്രീജിത്ത് ചികിത്സയിലാണ്. സ്വത്തു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ മുൻപും വാക്കു തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. നാട്ടുകാർ ചേർന്നാണ് […]

District News

കോട്ടയത്ത് സ്കൂട്ടറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കോട്ടയം: പളളം പുത്തൻചന്ത റ്റിഎംആർ ജങ്ഷനിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോട്ടയം പൂവൻതുരുത്തിൽ താമസിക്കുന്ന കർണാടക സ്വദേശിയായ പ്രശാന്ത് ഷെട്ടിയാണ് മരിച്ചത്. വ്യാഴാഴ്‌ച ഉച്ച കഴിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം. ആക്ടീവയും ഡിയോയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ പ്രശാന്തിന്റെ തലയ്ക്കാണ് പരുക്കേറ്റത്. ഉടൻ […]

District News

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കോട്ടയത്ത് കരുത്ത് കാട്ടി തിരുവഞ്ചൂർ പക്ഷം

കോട്ടയം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കോട്ടയത്ത്  ‘എ’ ഗ്രൂപ്പിൽ നിന്ന് അകന്ന തിരുവഞ്ചൂർ പക്ഷത്തിന് ജില്ലയിൽ സർവാധിപത്യം. ജില്ലാ പ്രസിഡന്റ്, ആറ് നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങൾ അടക്കം തിരുവഞ്ചൂർ ഗ്രൂപ്പ് പിടിച്ചു. ശശി തരൂരിന് കോട്ടയത്ത് വേദി ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഡി.സി.സി നേതൃത്വവും യൂത്ത് കോൺഗ്രസ് ജില്ലാ […]

Local

‘ക്ലാസ്സ്‌ ബൈ എ സോൾജിയർ ‘ ടീം മെഡക്സ് പ്രദർശന വേദിയിൽ

ഗാന്ധിനഗർ : വിജയ് യേശുദാസ് നായകനാവുന്ന പുതിയ ചിത്രം ‘ക്ലാസ്സ്‌ ബൈ എ സോൾജിയർ ‘ ടീം കോട്ടയത്തെത്തുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് വിജയ് യേശുദാസ് അടങ്ങുന്ന സംഘം മെഡക്സ്- 23 പ്രദർശന വേദിയിലെത്തുന്നത്. നവംബർ 16 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് മെഡക്സ് പ്രദർശന വേദിക്കടുത്ത് ഒരുക്കിയിരിക്കുന്ന […]

District News

കോട്ടയത്ത് 6.14 കോടി രൂപയുടെ നികുതി വെട്ടിപ്പ്; തിരുനക്കരയിലെ ലക്ഷ്മി മൊബൈൽസ് ഉടമ അറസ്റ്റിൽ

കോട്ടയം: വൻ തോതിൽ നികുതിവെട്ടിപ്പ് നടത്തിയ മൊബൈൽ വ്യാപാരി അറസ്റ്റിൽ. കോട്ടയം തിരുനക്കരയിലെ ലക്ഷ്മി മൊബൈൽസ് ഉടമയും കോട്ടയം തെക്കുംഗോപുരം സൗപർണികയിൽ വാടകയ്ക്കു താമസിക്കുന്നയാളുമായ രാജസ്ഥാൻ സ്വദേശി ബദാറാം (40) ആണ് അറസ്റ്റിലായത്. 6.14 കോടിയുടെ നികുതി വെട്ടിപ്പാണ് പ്രാഥമികപരിശോധനയിൽ കണ്ടെത്തിയത്. കോട്ടയത്തെ സ്ഥാപനം കൂടാതെ തിരുവനന്തപുരത്ത് നാല് […]

District News

കോട്ടയത്ത് പുഴയില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയത്ത് വിമലഗിരി പള്ളിക്ക് സമീപം പുഴയില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം ഉച്ചയോടെ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ജോയല്‍ ആണ് മരിച്ചത്. മീനന്തറയാറ്റില്‍ വെള്ളത്തില്‍ വീണ് യുവാവിനെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. പ്രദേശത്തെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജോയല്‍. തുടര്‍ന്ന് മീനന്തറയാറ്റിലെത്തിയ ജോയലിനെ പുഴയില്‍ കാണാതാവുകയായിരുന്നു. അപകടം […]

District News

കോട്ടയത്ത് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി; കുളിക്കാന്‍ പുഴയില്‍ ഇറങ്ങിയ 21കാരന്‍ ഒഴുക്കില്‍പ്പെട്ടു

കോട്ടയം: വിമലഗിരി പള്ളിക്ക് സമീപം എലിപുലിക്കാട്ട് കടവിൽ കുളിക്കാനിറങ്ങിയ യുവാക്കളിൽ ഒരാളെ കാണാതായി. മൂന്ന് യുവാക്കളാണ് കുളിക്കാനിറങ്ങിയത്. കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി ജോയേൽ വില്യംസിനായി (21) അഗ്നിരക്ഷാസേന തിരച്ചിൽ ആരംഭിച്ചു. കോട്ടയത്ത് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതാണ് ജോയേൽ വില്യംസ്. രണ്ടു യുവാക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. കുളി കഴിഞ്ഞ് […]