District News

‘മകളുടെ സ്വപ്നം’; ഡോ. വന്ദനാദാസിന്റെ പേരിൽ ജന്മനാട്ടിൽ ആശുപത്രി, ഉദ്ഘാടനം ഇന്ന്

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റുമരിച്ച യുവഡോക്ടർ വന്ദനാദാസിന്റെ സ്‌മരണയ്ക്കായി മാതാപിതാക്കൾ കടുത്തുരുത്തി മധുരവേലിയിൽ ആരംഭിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം ഇന്ന്. 11.30-ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. മകളുടെ സ്വപ്നമാണ് യാഥാർത്ഥ്യമാക്കുന്നതെന്ന് പിതാവ് മോഹൻദാസ് പറഞ്ഞു. ലാഭേച്ഛയില്ലാതെ […]

District News

കോട്ടയം പോലീസ് പരേഡ് മൈതാനത്ത് നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ക്ഷീര വികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി ദേശീയ പതാകയുയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി

കോട്ടയം: ഏറെ പ്രകീർത്തിക്കപ്പെട്ട കേരളത്തിന്റെ ഒരുമയും മതനിരപേക്ഷതയും മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ ശക്തിപ്പെടുത്തണമെന്നു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാക ഉയർത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്നതിൽ ഓരോ […]

District News

കോട്ടയം – നിലമ്പുർ – കോട്ടയം എക്സ്പ്രെസ്സിൽ ഇനിമുതൽ റിസർവ് ചെയ്ത് യാത്ര ചെയ്യാം

കോട്ടയം : കോട്ടയം – നിലമ്പുർ – കോട്ടയം എക്സ്പ്രെസ്സിൽ ഇനിമുതൽ റിസർവ് ചെയ്ത് യാത്ര ചെയ്യാം. 16/08/25 മുതൽ 16326 കോട്ടയം – നിലമ്പുർ, 16325 നിലമ്പുർ – കോട്ടയം വണ്ടികളിൽ 2കോച്ചുകൾ കൂടി ചേർക്കുന്നു. ഇതോടെ മൊത്തം കോച്ചുകൾ 16ആയി മാറുന്നു. അതോടൊപ്പം വണ്ടിയിൽ രണ്ട് […]

District News

എട്ടോളം വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; മദ്യപിച്ച് വാഹനമോടിച്ച KSU നേതാവിനെതിരെ കോട്ടയം പോലീസ് കേസെടുത്തു

കോട്ടയത്ത് KSU നേതാവ് മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. വാഹനം ഓടിച്ച ജൂബിൻ ജേക്കബിനെതിരെ കേസ് എടുത്തു. കോട്ടയം വെസ്റ്റ് പോലീസ് ആണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. നിരവധി വാഹനങ്ങളിൽ ഇയാൾ ഓടിച്ച വാഹനം ഇടിച്ചു. കോട്ടയം സിഎംഎസ് കോളജിലെ കെഎസ്‌യു പ്രവർത്തകനാണു ജുബിൻ. […]

District News

കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റായി ബാബു കെ.ജോർജിനേയും സെക്രട്ടറിയായി ബി ഹരികൃഷ്ണനേയും തെരഞ്ഞെടുത്തു

കോട്ടയം: കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ആയി പാലാ മേവട സുഭാഷ് ലൈബ്രറിയിലെ ബാബു കെ ജോർജിനേയും സെക്രട്ടറി ആയി പനമറ്റം ദേശീയവായനശാലയിലെ ബി ഹരികൃഷ്ണനേയും തെരഞ്ഞെടുത്തു. കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു റിട്ടേണിങ്ങ് ഓഫീസർ. വൈസ് പ്രസിഡൻ്റായി വൈക്കം പി കൃഷ്ണപിള്ള സ്മാരക […]

District News

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ തുടരുന്നതിനാലും അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച (ജൂലൈ 26) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. […]

District News

കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: ശക്തമായ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ കോട്ടയം ജില്ലയിൽ അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (ജൂലൈ 25) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ […]

District News

ഗൂഗിൾ മാപ്പ് നോക്കി പോയതാ; കോട്ടയത്ത് ദമ്പതികൾ സഞ്ചരിച്ച കാർ തോട്ടിൽ വീണു

കോട്ടയത്ത് വീണ്ടും ഗൂഗിൾ മാപ്പ് നോക്കി പോയ വാഹനം തോട്ടിൽ വീണു. കടുത്തുരുത്തി കുറുപ്പുന്തറ കടവിൽ ബുധനാഴ്ച പകലായിരുന്നു സംഭവം. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശികളായ ജോസി ജോസഫ്, ഭാര്യ ഷീബ ജോസ് എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് തോട്ടിൽ വീണത്. ഗൂഗിൾ മാപ്പ് നോക്കി കുറുപ്പന്തറ ഭാഗത്ത് നിന്നും വന്ന […]

Local

വി എസ് അച്ചുതാനന്ദന് ആദരാഞ്ജലികളർപ്പിച്ച് സി പി ഐ (എം) മാന്നാനം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനയാത്ര സംഘടിപ്പിച്ചു.

മാന്നാനം: മുൻ മുഖ്യമന്ത്രിയും സി പി ഐ (എം) നേതാവുമായ വി എസ് അച്ചുതാനന്ദന് ആദരാഞ്ജലികളർപ്പിച്ച് സി പി ഐ (എം) മാന്നാനം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗന യാത്ര നടത്തി.ലിസ്യൂ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മൗനയാത്ര മാന്നാനം കവലയിൽ സമാപിച്ചു. സി പി ഐ (എം) മാന്നാനം […]

District News

കോട്ടയം ചങ്ങനാശ്ശേരിയിൽ ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനില്‍ തട്ടി; യുവാവ് മരിച്ചു

കോട്ടയം: ചങ്ങനാശ്ശേരി ബൈപ്പാസിനു സമീപം ടിപ്പര്‍ ലോറിയുടെ  ടയര്‍ മാറ്റുന്നതിനിടയില്‍ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് മരിച്ചു. മാമ്പുഴക്കേരി നെടിയകാലപറമ്പില്‍ രാജുവിന്റെയും സാന്റിയുടെയും മകന്‍ സിജോ രാജുവാണു മരിച്ചത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ 10 വര്‍ഷമായി സിജോ ഈ […]