
കോട്ടയം അന്താരാഷ്ട്ര ചലച്ചിത്രമേള; സംഘാടക സമിതി രൂപികരിച്ചു
ഈ വർഷത്തെ ചലച്ചിത്രമേളകൾക്ക് കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയൊടെ തുടക്കമാവുകയാണ്. ഫെബ്രുവരി 24 മുതൽ 28 വരെയാണ് ചലച്ചിത്രമേള. അനശ്വര, ആഷ തിയറ്ററുകളിൽ അഞ്ചു ദിവസമായി നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ലോക, ഇന്ത്യൻ, മലയാളം സിനിമാ വിഭാഗങ്ങളിലായി നാൽപതു സിനിമകൾ പ്രദർശിപ്പിക്കും. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.കെ) […]