District News

കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ നിറസാന്നിധ്യമായിരുന്ന പി. ദാസപ്പൻ നായർ അന്തരിച്ചു

ഏഴ് പതിറ്റാണ്ടിലേറെയായി തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്കും മറ്റ് ആഘോഷ പരിപാടികൾക്കും നേതൃത്വം നൽകിയിരുന്ന തിരുനക്കര ശക്തിഭവനിൽ പി. ദാസപ്പൻ നായർ(89) അന്തരിച്ചു. മലയാള മനോരമ റിട്ട. ഉദ്യോഗസ്ഥനായിരുന്നു. കോട്ടയം പട്ടണത്തിന്റെ ആധ്യാത്മിക- സാംസ്കാരിക വേദികളിലെ പരിചിത മുഖമായിരുന്നു ഇദ്ദേഹം. ചങ്ങനാശേരി വാഴപ്പള്ളി പുഴക്കരയ്ക്കൽ കുടുംബാംഗമാണ്. സംസ്കാരം […]

No Picture
District News

പേപ്പർ ക്യാരി ബാഗിന് 18% ജിഎസ്ടി; വ്യാപാരി വ്യവസായി സമിതി പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി

കോട്ടയം : പ്ലാസ്റ്റിക് ക്യാരി ബാഗിന് പകരം വരുന്ന പേപ്പർ ക്യാരി ബാഗിന് ചുമത്തിയ 18% ജിഎസ്ടിഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ്ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. വ്യാപാരി വ്യവസായ സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ […]

No Picture
District News

കോട്ടയത്ത് വാഹനങ്ങളുടെ കൂട്ടയിടി; സ്കൂട്ടർ യാത്രക്കാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്

എംസി റോഡിൽ കോട്ടയം മണിപ്പുഴയിൽ വാഹനങ്ങളുടെ കൂട്ടയിടി. മണിപ്പുഴ സിവിൽ സപ്ലൈസ് പെട്രോൾ പമ്പിന് മുന്നിൽ രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആർടിസി സ്കാനിയ ബസും, 2 സ്കൂട്ടറും, കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാരിത്താസ് ആശുപത്രിയിലെ നഴ്സ് ധന്യ തോമസ് പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപെട്ടു. കോട്ടയം ഭാഗത്തുനിന്നു വന്ന […]

District News

പതിനഞ്ചു മാസം കൊണ്ട് 2382 പേജുള്ള സമ്പൂർണ ബൈബിൾ കൈയെഴുത്തു പ്രതി പൂർത്തീകരിച്ചു ദമ്പതികൾ: വീഡിയോ റിപ്പോർട്ട്

കോട്ടയം: കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ  ദൈവാലയത്തിലെ ഇടവക കുടുംബമായ മണത്തലച്ചിറ സണ്ണി – ക്ലാരമ്മ ദമ്പതികൾ 15 മാസക്കാലം കൊണ്ട്  പൂർത്തിയാക്കിയ 2382 പേജുള്ള സമ്പൂർണ ബൈബിൾ കൈയെഴുത്തു പ്രതി പള്ളിയിൽ സമർപ്പിച്ചു. വീഡിയോ റിപ്പോർട്ട്.   

District News

കോട്ടയത്ത് ഗ്യാസ് കയറ്റി വന്ന ലോറിക്ക് തീപിടിച്ചു

കോട്ടയത്ത് ഗ്യാസ് കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. തോട്ടയ്ക്കാട്  ഇന്ന് രാവിലെയാണ് 11.30 നാണ് സംഭവം നടന്നത്. അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റെത്തി തീ അണച്ചു. വാഹനത്തിന്റെ ക്യാബിൻ ഭാഗത്തു നിന്നാണ് തീ പടർന്നത്. കറുകച്ചാൽ ഭാഗത്തു നിന്ന് കോട്ടയം ഭാഗത്തേക്ക് പോയ മല്ലപ്പള്ളിയിലെ ഇന്ത്യൻ ഗ്യാസ് ഏജൻസിയുടെ […]

District News

കോട്ടയത്ത് 12 പേരെ കടിച്ച തെരുവുനായ ചത്തു; പേവിഷബാധയുണ്ടോയെന്ന് പരിശോധിക്കും

കോട്ടയത്ത് 12 പേരെ കടിച്ച തെരുവുനായ ചത്തു. തലയോലപറമ്പ് മറവന്തുരുത്തിലാണ്  ആക്രമണകാരിയായ നായ ആളുകളെ ആക്രമിച്ചത്. പിന്നാലെ നായയെ ക‍ഴിഞ്ഞ ദിവസം പിടികൂടി കൂട്ടിലടച്ച് വാക്സിൻ നൽകിയിരുന്നു. എന്നാല്‍ ഇന്ന് (ബുധനാ‍ഴ്ച) നായയെ കൂട്ടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഉദ്യോഗസ്ഥർ എത്തി നായയെ പ്രത്യേക കവറിലാക്കി പോസ്റ്റ്മോർട്ടത്തിന് തിരുവല്ലയിലേക്ക് […]

District News

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി വിഷയം; ക്രൈസ്തവസ്ഥാപനങ്ങളെ ആക്രമിക്കുന്നത് നാളെയുടെ നാശമെന്ന് സീറോ മലബാര്‍ സഭ

കേരളത്തിലെ പ്രമുഖ കലാലയമായ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പൊതുസമൂഹത്തിന് ക്രിയാത്മകമായ സന്ദേശമല്ല നല്‍കുന്നതെന്ന് സീറോമലബാര്‍ സിനഡ്. കലാലയങ്ങളില്‍ അച്ചടക്കവും ധാര്‍മികതയും നിലനില്‍ക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നത് മഹാപരാധമാണെന്ന നിലയില്‍ മാധ്യമചര്‍ച്ചകള്‍ പുരോഗമിക്കുന്നത് ഒരിക്കലും ഇളം തലമുറയുടെ പരിശീലനത്തിന് സഹായിക്കില്ല. ഏവര്‍ക്കും ദുഃഖകരമായ ആത്മഹത്യകളെ ചില […]

Keralam

ഹവാല ഇടപാട്; സംസ്ഥാനത്ത് ഇഡി റെയ്ഡ് തുടരുന്നു

സംസ്ഥാനത്ത് ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് റെയ്ഡ് തുടരുന്നു. തിങ്കളാഴ്ച്ച വൈകിട്ട് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. വിവിധ ജില്ലകളിലെ 25 ഓളം സ്ഥലങ്ങളിലാണ് ഇഡി ഒരേ സമയം റെയ്ഡ് നടത്തുന്നത്. കൊച്ചിയും കോട്ടയവുമാണ് ഹവാല ഇടപാടുകളുടെ കേന്ദ്രമെന്നും ഇഡി പറ‍ഞ്ഞു. 10,000 കോടി രൂപ ഹവാലപ്പണം […]

District News

ജില്ലയിലെ സ്വകാര്യ ലാബ് ഉടമകൾക്കും ടെക്നീഷൻമാർക്കുമായുള്ള ഏകദിന പരിശീലന പരിപാടി ജൂൺ 23 ന്

കോട്ടയം: ജില്ലയിൽ എലിപ്പനി, ഡെങ്കിപ്പനി, ഉൾപ്പടെയുള്ള പകർച്ചവ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, സ്വകാര്യ ലാബ് ഉടമകൾക്കും ടെക്നീഷന്മാർക്കും വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടി ജൂൺ 23 ന് നടക്കും. ചികിത്സ ഏകീകരണത്തിന്റെ ഭാഗമായി  ജില്ലയിലെ ലാബ് ഉടമകളുടേയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും (ആരോഗ്യം) സംയുക്താഭിമുഖ്യത്തിലാണ് പരിശീലന പരിപാടി […]

Keralam

സംസ്ഥാനത്ത് കാലവര്‍ഷം നാളെ മുതല്‍ ശക്തിപ്രാപിക്കും; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ ഞായറാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് .  വരുംദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ബുധനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകുമെന്നാണ് നിഗമനം. ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ച അഞ്ചു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയത്. ജാഗ്രതയുടെ ഭാഗമായി 18ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]