District News

കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസ്; ഭാര്യയെ ഭർത്താവ് വീട്ടിൽ കയറി വെട്ടി കൊന്നു

കോട്ടയം: ഏറെ കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ ഭർത്താവ് വെട്ടി കൊന്നു. കോട്ടയം മണർകാട് മാലം കാഞ്ഞിരത്തുംമൂട്ടിൽ ജൂബി(26) ആണ് മരിച്ചത്. ഇന്ന് രാവിലെ മണർകാട്ടെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. ഭർത്താവാണ് അക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പോലീസിനു മൊഴി നൽകി.  അക്രമം […]

District News

കോട്ടയത്ത് കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരുക്ക്

കോട്ടയം എരുമേലിയില്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു. കണമല അട്ടി വളവില്‍ ചാക്കോച്ചന്‍(65) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുമ്പോഴാണ് കുത്തേറ്റത്. കൂടെയുണ്ടായിരുന്ന പ്ലാവനാക്കുഴിയില്‍ തോമാച്ചനും കുത്തേറ്റു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന തോമാച്ചന്റെ നില ഗുരുതരമായി തുടരുകയാണ്. നാട്ടുകാര്‍ ബഹളം വെച്ചതോടെ […]

District News

മലയാളികൾ സ്വയം ചികിത്സയുടെ വിപത്തുകളെക്കുറിച്ച് ബോധവാന്മാരാകണം; തോമസ് ചാഴികാടൻ എം.പി

കോട്ടയം: സ്വയം ചികിത്സ വരുത്തി വയ്ക്കുന്ന ആപത്തുകളെക്കുറിച്ച് മലയാളികൾ ബോധവാന്മാരാകണമെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. കോട്ടയം നാഗമ്പടം മൈതാനിയിൽ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച ‘ആന്റി ബയോട്ടിക്ക് ഉപയോഗവും പ്രതിരോധവും ‘ആരോഗ്യ സെമിനാർ ഉദ്ഘാടനം ചെയ്ത് […]

District News

കോട്ടയത്ത് രുചിയുടെ കലവറ തുറന്ന് കുടുംബശ്രീ ഫുഡ് കോർട്ട്; മേളയിലെ താരം കരിഞ്ചീരക കോഴി

കോട്ടയം:  നാവിൽ രുചി വിസ്മയം തീർക്കും കരിഞ്ചീരക കോഴിയാണ് ഇത്തവണ നാഗമ്പടത്തു നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ താരം. കോഴിക്കോടു നിന്നാണ് താരത്തിന്റെ വരവ്. കരിഞ്ചീരകം ചേർത്ത പ്രത്യേക മസാലയാണ് ഈ കോഴിയുടെ രുചികൂട്ട്. പേര് പോലെ വ്യത്യസ്തമായ ഈ ചിക്കൻ വിഭവത്തിന്റെ രുചിയും പൊളിയാണെന്നാണ് […]

District News

ആനവണ്ടി പ്രേമികൾക്ക് ഹരം പകർന്ന് കോട്ടയത്തും ഡബിൾ ഡക്കർ എത്തി

കോട്ടയം: ആനവണ്ടി പ്രേമികൾക്ക് സന്തോഷം പകർന്ന് കോട്ടയത്തും കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ എത്തി. എന്റെ കേരളം പ്രദർശന-വിപണന മേളയുടെ പ്രചരണാർഥമാണ് ‘പഞ്ചാരവണ്ടി’ എന്ന് പേരിട്ട കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് എത്തിയത്. മേളയിലെ കെഎസ്ആർടിസി സ്റ്റാളിൽനിന്ന് ലഭിക്കുന്ന കൂപ്പൺ ഉപയോഗിച്ച് സൗജന്യമായി ജനങ്ങൾക്ക് യാത്രചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കോട്ടയം […]

District News

‘എന്റെ കേരളം’ പ്രദർശന-വിപണന മേള മേയ് 16 മുതൽ 22 വരെ കോട്ടയം നാഗമ്പടം മൈതാനത്ത്

*202 പ്രദർശന-വിപണന സ്റ്റാളുകൾ, മെഗാഭക്ഷ്യമേള, കലാപരിപാടികൾ, സൗജന്യ സർക്കാർ സേവനങ്ങൾ കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണന മേള മേയ് 16 മുതൽ 22 വരെ നാഗമ്പടം മൈതാനത്ത് നടക്കും. മേളയുടെ ഉദ്ഘാടനം 16ന് വൈകിട്ട് നാലിന് നാഗമ്പടം […]

District News

കോട്ടയത്ത് പാചകത്തെ ച്ചൊല്ലി തർക്കം; തലയ്ക്കടിയേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കോട്ടയം: ഭക്ഷണം പാചകം ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഒപ്പം താമസിച്ചയാൾ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പൂവൻതുരുത്തിലെ സ്വകാര്യ ഫാക്ടറി ജീവനക്കാരനായ അസം സ്വദേശി സഞ്ജൻ (29) ആണ് മരിച്ചത്. രണ്ടാഴ്ച മുൻപാണ് തലയ്ക്കടിയേറ്റ സഞ്ജനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. രണ്ട് തവണ […]

District News

ഭർത്താവ് പൂട്ടിയിട്ട ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിടെ ആക്രമണം; പോലീസുകാരന്‍റെ മൂക്ക് തകർന്നു

പാമ്പാടി: അർധരാത്രിയിൽ ഭർത്താവ് മുറിക്കുള്ളിൽ പൂട്ടിയിട്ട ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിലൂടെ പോലീസ് ഉദ്യോഗസ്ഥന് നേരെ യുവാവിന്‍റെ ആക്രമണം. കോട്ടയം പാമ്പാടി എട്ടാം മൈലിൽ ആണ് പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ഉണ്ടായത്. പാമ്പാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജിബിൻ ലോബോയ്ക്കാണ് പരിക്കേറ്റത്.  പാമ്പാടി നെടുങ്കുഴി സ്വദേശി […]

District News

കണ്ണീരോർമ്മയായി ഡോ. വന്ദന; സംസ്കാര ചടങ്ങുകൾ പൂർത്തിയായി,വിട ചൊല്ലി നാടും കുടുംബവും

കോട്ടയം: ഡോക്ടർ വന്ദനയെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാജ്ഞലി അർപ്പിക്കാനും ആയിരങ്ങളാണ് കോട്ടയം മുട്ടുചിറയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. കണ്ണ് നിറഞ്ഞ്, വിങ്ങിപ്പൊട്ടി ഒരു നാട് മുഴുവൻ‌ ഡോക്ടർ വന്ദനക്ക് യാത്രാമൊഴി നൽകി. ഓമനിച്ചു വളർത്തിയ ഏക മകൾക്ക് അച്ഛൻ മോഹൻദാസും അമ്മ വസന്തകുമാരിയും അന്ത്യ ചുംബനം നൽകുന്നത് […]

District News

വ്യാപാരി വ്യവസായി സമിതി പതാക ദിനം ആചരിച്ചു

കോട്ടയം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ 11-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ദിനത്തിൽ ജില്ലയിലെ 78 യൂണിറ്റുകളിൽ പതാക ഉയർത്തി. ജില്ലാ തല ഉദ്‌ഘാടനം കോട്ടയം ഗാന്ധിസ്‌ക്വയർറിൽ സമിതി ജില്ലാ ട്രഷറർ പി എ അബ്ദുൾ സലിം നിർവഹിച്ചു. സമിതി ജില്ലാ വൈസ് പ്രസിഡന്റ് അന്നമ്മ […]