District News

കോട്ടയം ചങ്ങനാശ്ശേരിയിൽ ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനില്‍ തട്ടി; യുവാവ് മരിച്ചു

കോട്ടയം: ചങ്ങനാശ്ശേരി ബൈപ്പാസിനു സമീപം ടിപ്പര്‍ ലോറിയുടെ  ടയര്‍ മാറ്റുന്നതിനിടയില്‍ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് മരിച്ചു. മാമ്പുഴക്കേരി നെടിയകാലപറമ്പില്‍ രാജുവിന്റെയും സാന്റിയുടെയും മകന്‍ സിജോ രാജുവാണു മരിച്ചത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ 10 വര്‍ഷമായി സിജോ ഈ […]

District News

‘കോട്ടയം മെഡിക്കൽ കോളേജ് അപകടം, ആരോഗ്യമന്ത്രിക്കെതിരെ കേസെടുക്കണം’; പരാതി നൽകി ആം ആദ്മി

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ആരോഗ്യ മന്ത്രിക്കെതിരെ പരാതി നൽകി ആം ആദ്മി പാർട്ടി. അപകടം ഗുരുതരമല്ലന്ന വ്യാഘാനം രക്ഷപ്രവർത്തനത്തെ ബാധിച്ചു എന്നും പരാതി. ആരോഗ്യ മന്ത്രി വീണ ജോർജ്, മന്ത്രി വി എൻ വാസവൻ, ആശുപത്രി സൂപ്രണ്ട് എന്നിവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗാന്ധിനഗർ പൊലീസിൽ പരാതി […]

District News

മലബാറിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ കെ ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു

കോട്ടയം: മലബാറിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ എഴുത്തുകാരനും നാടകകൃത്തും പത്രപ്രവർത്തകനുമായിരുന്ന കെ ദാമോദരൻ അനുസ്മരണം നടത്തി.കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അനുസ്മരണം കാരാപ്പുഴ ഭാരതീ വിലാസം ഗ്രുന്ഥശാലയിൽ നടന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം സി എം മാത്യു ഉദ്ഘാടനം ചെയ്തു. താലൂക് ലൈബ്രറി കൗൺസിൽ […]

Uncategorized

കോട്ടയത്ത് വീടിനുള്ളിൽ ദമ്പതികൾ മരിച്ച നിലയിൽ; മുറിയ്ക്കുള്ളിൽ സിറിഞ്ചുകൾ

കോട്ടയം ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം സ്വദേശിയായ വിഷ്ണുവും ഭാര്യ രശ്മിയുമാണ് മരിച്ചത്. സിറിഞ്ച് ഉപയോഗിച്ച് മരുന്നു കുത്തി വച്ച നിലയിലായിരുന്നു. ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു. ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെ നേഴ്സ് ആണ് മരിച്ച രശ്മി. ഇന്ന് ജോലിക്ക് […]

District News

കോട്ടയം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി പ്രഖ്യാപിച്ചു

കോട്ടയം :കോട്ടയം ജില്ല അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി മാറി. രാജ്യത്ത് ഇങ്ങനെയൊരു നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയും കോട്ടയം ആണ്. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഈ പ്രഖ്യാപനം നടത്തി. ആദ്യ സമ്പൂർണ്ണ സാക്ഷര […]

District News

കോട്ടയം പള്ളിക്കത്തോട് മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

കോട്ടയം : കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. പള്ളിക്കത്തോട് എട്ടാം വാർഡ് ഇളമ്പള്ളിയിൽ പുല്ലാന്നിതകിടിയിൽ ആടുകാണിയിൽ വീട്ടിൽ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്.പ്രതിയായ മകൻ അരവിന്ദിനെ (23) പള്ളിക്കത്തോട് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. പള്ളിക്കത്തോട് കവലയിലെ ലോട്ടറി വിൽപ്പനക്കാരിയാണ് സിന്ധു. ഇവരുടെ മകന് ലഹരി ഉപയോഗം […]

District News

കനത്ത മഴ: കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോട്ടയം: മഴ തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2025 ജൂൺ 27) അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

District News

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമകേന്ദ്രമൊരുങ്ങുന്നു

കോട്ടയം: കോട്ടയം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 1985 എംബിബിഎസ് ബാച്ച് കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമകേന്ദ്രമൊരുക്കുന്നു . കാൻസർ വാർഡിനോട് ചേർന്നു 1000 സ്ക്വയർ ഫീറ്റിലാണ് മനോഹരമായ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വിശ്രമിക്കൂന്നതിന് ആധുനിക ശുചിമുറി സൗകര്യങ്ങളോടുകൂടിയുള്ള മുറികളാണ് ഒരുക്കിയിരിക്കുന്നത്.ഡൈനിംഗ് ഏരിയ, […]

District News

സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ഇന്ത്യൻ പതാകയേന്തിയ ഭാരതാംബ; മണിക്കൂറുകൾക്കകം പിൻവലിച്ചു

സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ഇന്ത്യൻ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്ററിൽ ആണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രം പ്രചരിച്ചതിന് പിന്നാലെ പിൻവലിക്കാൻ ജില്ലാ നേതൃത്വം നിർദേശം നൽകി. പിന്നീട് ജില്ലാ സെക്രട്ടറിയുടെ നിർദേശപ്രകാരം മണിക്കൂറുകൾക്കകം പോസ്റ്റർ പിൻവലിച്ചു. ജില്ലാ സെക്രട്ടറി വി ബി ബിനു […]

District News

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കോട്ടയത്തെ ഇവാഞ്ചിലിക്കൽ സഭ ബിഷപ്പ് അറസ്റ്റിൽ

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കോട്ടയത്തെ ഇവാഞ്ചിലിക്കൽ സഭ ബിഷപ്പ് അറസ്റ്റിൽ. മണിമല സ്വദേശി സന്തോഷ് പി. ചാക്കോയാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശിയായ യുവാവിനെയാണ് ഇയാൾ കബളിപ്പിച്ചത്. യുവാവിൽ നിന്ന് രണ്ടരലക്ഷം രൂപ പ്രതി തട്ടിയെടുത്തു. പണം വാങ്ങിയിട്ടും ജോലി കിട്ടാത്തതിനെ തുടർന്നാണ് യുവാവ് പരാതി […]