
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കോഴിക്കോടിൽ തീപിടുത്തം
കോഴിക്കോട്: മാവൂരിൽ അടുക്കളയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. തീപ്പിടുത്തത്തിൽ വീട്ടുപകരണങ്ങളും വീടിനുള്ളിൽ സൂക്ഷിച്ച പണവും കത്തിനശിച്ചു. പൊട്ടിത്തെറിക്ക് പിന്നാലെ തീപടർന്ന് പിടിച്ചതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ വലിയ അപകടം ഒഴിവായി. വീടിനു തൊട്ടടുത്തുള്ള തെങ്ങിലേക്കും തീപടർന്നിരുന്നു.