Keralam

മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്‌തു, വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. കോഴിക്കോട് നാദാപുരം കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനായ സ്മിതേഷിനെതിരെയാണ് കേസെടുത്തത്.വള്ളിക്കാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. വീട്ടിൽ അതിക്രമിച്ചുകയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. ഇന്നലെ രാത്രിയിൽ യുവതിയും മകളും പുറത്ത് പോയി […]

Keralam

‘ഏറെ ദുഃഖകരമായ സംഭവം’; പത്താം ക്ലാസുകാരന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട് താമരശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിൽ മരിച്ച പത്താം ക്ലാസുകാരന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടർ വിശദമായ വകുപ്പുതല അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഏറെ ദുഃഖകരമായ സംഭവമാണ് ഉണ്ടായതെന്ന് […]

Keralam

ആശാ വര്‍ക്കർമാരുടെ സമരം: ജോലിക്ക് തിരിച്ചുകയറാതെ സമരം തുടരുന്നവരുടെ ജോലി നഷ്ടപ്പെടുമെന്ന ഭീഷണി; പി.പി. പ്രേമ

കോഴിക്കോട്: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ ഭീഷണിയുമായി സിഐടിയു വിന്‍റെ ആശാ വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. പ്രേമ രംഗത്ത്. ജോലിക്ക് തിരിച്ചുകയറാതെ സമരം തുടരുന്നവര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് പ്രേമയുടെ ഭൂഷണി. ആശമാരെ കേന്ദ്രം തൊഴിലാളികളായി പരിഗണിക്കുന്നില്ലെന്നും ആശമാരുടെ ജോലി ഭാരം വര്‍ധിക്കുന്നുവെന്നും […]

Keralam

കോഴിക്കോട് പെരുവട്ടൂരിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം; 2 വയസുകാരനടക്കം 4 പേർക്ക് കടിയേറ്റു

കോഴിക്കോട് പെരുവട്ടൂരിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. രണ്ടു വയസ്സുകാരനടക്കം നാലുപേർക്ക് കടിയേറ്റു. പെരുവട്ടൂർ സ്വദേശി വിജയലക്ഷ്മി, മകൾ രചന, ഇവരുടെ മകനായ ധ്രുവിൻ ദക്ഷ്, മുബാറക് എന്നിവർക്ക് ആണ് തെരുവ് നായയുടെ കടിയേറ്റത്. വീട്ടുമുറ്റത്തുവെച്ചായിരുന്നു സംഭവം. നായയുടെ ആക്രമണത്തിൽ രണ്ടു വയസ്സുകാരന്റെ നെറ്റിക്കും മൂക്കിനും പരുക്കേറ്റിട്ടുണ്ട്. ഇവരെ […]

Keralam

കൂളിംഗ് ഗ്ലാസ് ധരിച്ചതിന് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് മർദ്ദനം; 6 പേരെ സസ്‌പെൻഡ് ചെയ്തു

കോഴിക്കോട് നടക്കാവ് ഹോളിക്രോസ് കോളജിൽ ഒന്നാംവർഷം ബിരുദ വിദ്യാർത്ഥിയെ റാഗിങ്ങിന് ഇരയാക്കിയെന്ന് പരാതി. ഒളവണ്ണ സ്വദേശി വിഷ്ണുവിനെയാണ് സൺ ഗ്ലാസ് ധരിച്ചതിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത്. സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. 2 വിദ്യാർഥികൾ ഉൾപ്പെടെ കണ്ടാലറിയുന്ന 6 പേർക്കെതിരെ പൊലീസ് കേസെടുത്തു. മുഹമ്മദ് സിനാൻ, […]

Keralam

ഭക്ഷണം കഴിച്ച് പണം നൽകാൻ വൈകി, കോഴിക്കോട് ദളിത് യുവാവിന് നേരെ ആൾക്കൂട്ട മർദനം

ഹോട്ടലിൽ ഭക്ഷണം കഴിച്ച് പണം നൽകാൻ വൈകി. കോഴിക്കോട് പന്തിരിക്കരയിൽ ദളിത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. മുതുകാട് സ്വദേശി മിജിൻസിനാണ് മർദ്ദനമേറ്റത്. മുബാറക് ഹോട്ടലിലെ ജീവനക്കാരൻ അഷ്റഫ് ഉൾപ്പെടെ 5 പേർക്ക് എതിരെ SC/ ST വകുപ്പ് പ്രകാരം പെരുവണ്ണാമൂഴി പൊലീസ് കേസ് എടുത്തു.  പണം നൽകാൻ […]

Keralam

കോഴിക്കോട് പീഢനശ്രമത്തിനിടെ പെൺകുട്ടി താഴേക്ക് ചാടിയ സംഭവം; പ്രതി വാട്സാപ്പിൽ അയച്ച സന്ദേശം പുറത്ത്

കോഴിക്കോട്: മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസിനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് യുവതിയുടെ കുടുംബം. ജീവനക്കാരിയായ യുവതിക്ക് പ്രതിയില്‍ നിന്ന് ആദ്യമായി മോശം അനുഭവം ഉണ്ടായതിന്റെ ഡിജിറ്റല്‍ തെളിവുകളാണ് കുടുംബം പുറത്തുവിട്ടത്. ഈ വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് കുടുംബം പങ്കുവെച്ചത്. വാട്സ് […]

Keralam

കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടം; പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി അനന്തൻ ബസാർ സ്വദേശി മുഹമ്മദ്‌ സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അമിത വേഗത്തിൽ ബസ് മറിഞ്ഞു ആയിരുന്നു അപകടം. സാനിഹിന്റെ ബൈക്കിന് മുകളിലേക്കായിരുന്നു ബസ് മറിഞ്ഞത്. ബസിന്റെ […]

Keralam

എം.മെഹബൂബ്‌ സിപിഐഎം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തിരഞ്ഞെടുത്തു. വടകരയിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് പുതിയ സെക്രട്ടറിയെയും ജില്ലാ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തത്. മൂന്ന് ടേം പൂർത്തിയാക്കിയ പി മോഹനൻ മാസ്റ്റർ സ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തിരഞ്ഞെടുത്തത്. നിലവിൽ കൺസ്യൂമർ ഫെഡ് ചെയർമാനും […]

Keralam

പിഞ്ചു കുഞ്ഞിനെ കടൽത്തീരത്തെ പാറക്കെട്ടിൽ എറിഞ്ഞുകൊന്ന കേസ്: അമ്മ ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: പിഞ്ചു കുഞ്ഞിനെ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം ഹോട്ടലിൽ മുറിയെടുത്ത ശരണ്യ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ശരണ്യയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരണ്യയെ ഇന്ന് രാവിലെയാണ് […]