Keralam

കെഎംസിസി യോഗത്തിലെ കയ്യാങ്കളി ; നാല് ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് : കെഎംസിസി യോഗത്തിലുണ്ടായ കയ്യാങ്കളിയില്‍ നടപടി. കെഎംസിസി ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്തു. കുവൈത്ത് കെഎംസിസി അംഗങ്ങളായ ഷറഫുദ്ദീന്‍ കണ്ണേത്ത്, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, ഷാഫി കൊല്ലം, നിഷാന്‍ അബ്ദുള്ള തുടങ്ങിയവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാന ജനറല്‍സെക്രട്ടറി പിഎംഎ സലാം പങ്കെടുത്ത യോഗത്തിലാണ് ഒരു വിഭാഗം പ്രതിഷേധിച്ചത്. കുവൈത്ത് […]

Keralam

വീട്ടില്‍ കയറി യുവാവിനെയും പിതാവിനെയും വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പേര്‍ പോലീസ് പിടിയില്‍

കോഴിക്കോട് : വീട്ടില്‍ കയറി യുവാവിനെയും പിതാവിനെയും വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പേര്‍ പോലീസ് പിടിയില്‍. പെരുമണ്ണ മുണ്ടുപാലം വളയംപറമ്പില്‍ ഷനൂപ് (42), പന്തീരാങ്കാവ് വള്ളിക്കുന്ന് സ്വദേശി വെണ്‍മയത്ത് രാഹുല്‍ (35), പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം തെക്കേ താനിക്കാട്ട് റിഷാദ് (33) എന്നിവരാണ് പിടിയിലായത്. ഡി.സി.പി അനൂജ് പുലിവാളിന്റെ നേതൃത്വത്തിലുള്ള […]

Keralam

കോഴിക്കോട് ഇടി മിന്നലേറ്റ് ഏഴുപേർക്ക് പരുക്ക്

കോഴിക്കോട് ഇടി മിന്നലേറ്റ് ഏഴുപേർക്ക് പരുക്കേറ്റു. സൗത്ത് ബീച്ചിൽ വിശ്രമിച്ചവർക്കും ജോലി ചെയ്യുന്നവർക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരിൽ ഒരാൾ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരുക്കേറ്റവരിൽ ഒരാൾക്ക് 17 വയസാണ് പ്രായം. ഇതിനിടെ ലോറിയുടെ മുകളിൽ കയറി പണി എടുക്കുകയായിരുന്ന രണ്ട് പേർ മിന്നലേറ്റ് താഴെ വീണു. ചാപ്പയിൽ സ്വദേശികളായ […]

Keralam

കോഴിക്കോട് ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം

കോഴിക്കോട്: കൊടുവള്ളിക്കടുത്ത് മദ്രസ ബസാറിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി പത്ത് പേർക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ബസ് ഡ്രൈവ‌ർക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവറുടെ നില അതീവ ​ഗുരുതരമാണ്. ബെം​ഗളൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്ലീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. കോൺക്രീറ്റ് […]

Keralam

മലബാറിൽ കനത്ത മഴ; വ്യാപക നാശ നഷ്ടങ്ങൾ

കോഴിക്കോട്: മലബാറിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ. മലപ്പുറത്ത് ദേശീയ പാതയിൽ മണ്ണിടിഞ്ഞും കാസർകോട് ദേശീയ പാതയിൽ വെള്ളക്കെട്ട് കാരണവും ഏറെ നേരം ഗതാഗതം മുടങ്ങി. പലയിടങ്ങളിലും മരം കടപുഴകി വീണും മണ്ണിടിഞ്ഞും വീടുകൾക്കടക്കം വ്യാപക നാശനഷ്ടമുണ്ടായി. കോഴിക്കോട് ജില്ലയിൽ ഇന്നലെ വൈകിട്ടാണ് കനത്ത മഴ തുടങ്ങിയത്. ചാറ്റൽമഴയായി […]

Keralam

പന്തീരാങ്കാവ് ഗാര്‍ഹികപീഡനം ; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം. പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹര്‍ജി നല്‍കി. കോഴിക്കോട് കോടതിക്ക് മുന്‍പാകെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് നീക്കം. അതേസമയം പ്രതിക്കെതിരായ ബ്ലുകോര്‍ണര്‍ നോട്ടീസിന് പോലീസിന് മറുപടി ലഭിച്ചിട്ടില്ല. പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തുന്നതും വൈകിയേക്കും. പ്രതിയുടെ […]

Keralam

കൂണ്‍ കഴിച്ചു; ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ. വരിക്കോളി സ്വദേശികളായ പൊക്കന്‍ (88) , സുനില്‍ (48 ), ഭാര്യ റീജ (40) മകന്‍ ഭഗത് സൂര്യ (13) എന്നിവര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വീടിന് സമീപത്ത് നിന്നും ലഭിച്ച കൂണ്‍ കഴിച്ച് […]

Keralam

കുറ്റിക്കാട്ടൂരിലെ 18 കാരന്‍റെ മരണം: കെഎസ്ഇബിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ഇരുചക്രവാഹനം കേടായതിനെത്തുടർന്ന് വഴിയരികിലെ ഷെഡിലേക്ക് കയറിയ പതിനെട്ടുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് റിജാസാണ് മരിച്ചത്. ഞായറാഴ്ച രാത്രി കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിലാണ് അപകടമുണ്ടായത്. വണ്ടികേടായപ്പോൾ വഴിയരികിലെ കടയിലെ ഷെഡിലേക്ക് കയറ്റിവെയ്ക്കുന്നതിനിടെ […]

Keralam

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട; മൊത്ത കച്ചവടക്കാരൻ പിടിയിൽ

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. കോഴിക്കോട് -വയനാട് ജില്ലകളിലെ ലഹരിമരുന്ന് മൊത്ത കച്ചവടക്കാരനെയാണ് വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. താമരശ്ശേരി അടിവാരം പഴയേടത്തു വീട്ടിൽ നൗഷാദ് ആണ് അടിവാരത്തു വച്ച് അറസ്റ്റിലായത്. പത്തു പാക്കറ്റിലായി സൂക്ഷിച്ച 152 ഗ്രാം എംഡിഎംഎ […]

Keralam

എയർ‌ ഇന്ത്യ എക്സ്പ്രസിന്‍റെ 2 വിമാന സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട്: എയർ‌ ഇന്ത്യ എക്സ്പ്രസിന്‍റെ 2 വിമാന സർവീസുകൾ കൂടി റദ്ദാക്കി. തിങ്കളാഴ്ച രാത്രി 8.50 നുള്ള കോഴിക്കോട്-ദമാം, രാത്രി 11.20 നുള്ള കോഴിക്കോട് ബംഗളൂരു എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുറവാണ് കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.