Keralam

രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണമെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ ആവശ്യം; ചിരിച്ചുതള്ളി മറ്റ് ഭാരവാഹികൾ

ലൈംഗികാരോപണങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരിച്ചെടുക്കണമെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ ആവശ്യം. രാഹുലിന്റെ പേരെടുത്ത് പറയാതെയാണ് എ ഗ്രൂപ്പുകാരനായ ഭാരവാഹി ആവശ്യമുന്നയിച്ചത്. പുനഃസംഘടനക്ക് ശേഷമുള്ള കെപിസിസിയുടെ ആദ്യ യോഗത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിനായി വാദമുയർന്നത്. ആരോപണ വിധേയരെ സിപിഐഎം പാർട്ടി പദവികളിൽ തിരികെ കൊണ്ടുവന്നത് […]

Keralam

‘പറയേണ്ടത് മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്, അനൈക്യം ഉണ്ടാക്കുന്നത് നേതാക്കള്‍’; അതൃപ്തി അറിയിച്ചെന്ന് കെ സുധാകരന്‍

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ കൂടിക്കാഴ്ചയില്‍ അതൃപ്തി അറിയിച്ചെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നേതാക്കളാണ് പാര്‍ട്ടിക്ക് അകത്ത് അനൈക്യം ഉണ്ടാക്കുന്നത്. അനൈക്യം പറഞ്ഞു ശരിയാക്കിയാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നും പറഞ്ഞതായി സുധാകരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘പറയേണ്ടത് മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്. […]

Keralam

പ്രതിഷേധത്തിന് പിന്നാലെ ചാണ്ടി ഉമ്മന് പുതിയ പദവി; ഷമയ്ക്കും പരിഗണന

കെപിസിസി പുനഃസംഘടനയില്‍ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് പുതിയ പദവി നല്‍കി. രണ്ട് സംസ്ഥാനങ്ങളുടെ ടാലന്റ് ഹണ്ട് കോഡിനേറ്റര്‍ പദവിയിലേക്കാണ് ചാണ്ടി ഉമ്മനെ നിയോഗിച്ചത്. അരുണാചല്‍ പ്രദേശ്, മേഘാലയ സംസ്ഥാനങ്ങളുടെ ചുമതലയാണ് നല്‍കിയത്. ഷമ മുഹമ്മദിന് ഗോവയുടെ ചുമതലയും ജോര്‍ജ് കുര്യന് കേരളത്തിന്റെ ചുമതലയും നല്‍കി. […]

Keralam

ഹൈക്കമാന്റ് ആശങ്കയില്‍; കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കും; ചര്‍ച്ചകള്‍ക്കായി കെ സി വേണുഗോപാല്‍

കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനും നേതാക്കളെ ഒരുമിപ്പിച്ച് നിര്‍ത്താനും ഹൈക്കമാന്റ് നിര്‍ദേശം. കെ മുരളീധരന്‍, ചാണ്ടി ഉമ്മന്‍, കെ സുധാകരന്‍, വി ഡി സതീശന്‍ എന്നിവരുമായി കെ പി സി സി നേതൃത്വം ചര്‍ച്ചകള്‍ നടത്തി അഭിപ്രായഭിന്നതകള്‍ ഉടന്‍ പരിഹരിക്കാനാണ് ഹൈക്കമാന്റ് നിര്‍ദേശം. […]

Keralam

‘തരാനുള്ളതെല്ലാം പാർട്ടി തന്നിട്ടുണ്ട്, ചില സാഹചര്യങ്ങളിൽ വിഷമം വരും’; ചാണ്ടി ഉമ്മൻ

കെപിസിസി പുനഃസംഘടനയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ . താനും ഒരു മനുഷ്യനാണെന്നും ചില സാഹചര്യങ്ങളിൽ വിഷമം വരുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പാർട്ടിയുമായുള്ള പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ സംസാരിക്കും. പാർട്ടിയിൽ ജാതി, മതം ഒന്നുമില്ല. കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള മുഴുവൻ നേതാക്കളുമായും സംസാരിക്കും. മറ്റൊരു പരിഗണനയ്ക്കും എന്റെ ജീവിതത്തിൽ […]

Keralam

കോൺഗ്രസ് പുനഃസംഘടന പട്ടിക കൈമാറി; ഭാരവാഹി പ്രഖ്യാപനം മൂന്ന് ദിവസത്തിനകം

കോൺഗ്രസ് പുന:സംഘടനാ പട്ടിക എ.ഐ.സി.സി ജനറൽ സെക്രട്ടറിക്ക് കൈമാറി. ജനറൽ സെക്രട്ടറി,വൈസ് പ്രസിഡൻറ്, ട്രഷറർ എന്നിവരടങ്ങുന്ന പട്ടികയാണ് കൈമാറിയത്. നിലവിലുളള ജനറൽ സെക്രട്ടറിമാരിൽ പകുതിയോളം പേരെ ഒഴിവാക്കി വിശദമായ പരിശോധനക്ക് ശേഷം മൂന്ന് ദിവസത്തിനകം പട്ടിക പ്രഖ്യാപിക്കുമെന്നാണ് നേതൃത്വത്തിൻെറ പ്രതീക്ഷ. ഇന്നലെ രാത്രിയോടെയാണ് പുന:സംഘടനാ പട്ടിക സംസ്ഥാന നേതൃത്വം […]

Keralam

കെപിസിസി സമൂഹമാധ്യമ ചുമതലയിൽ നിന്ന് വി ടി ബൽറാം രാജിവെച്ചു

കെപിസിസി സമൂഹ മാധ്യമ ചുമതല വി ടി ബൽറാം രാജിവെച്ചു. വിഷയത്തിൽ ബൽറാമിനോട് കെപിസിസി അധ്യക്ഷൻ വിശദീകരണം തേടിയിരുന്നു. ബീഡി-ബീഹാർ പോസ്റ്റ് വിവാദത്തിന് പിന്നാലെയാണ് വി ടി ബൽറാം കോൺഗ്രസ് സോഷ്യൽ മീഡിയ വിങ് സ്ഥാനമൊഴിഞ്ഞത്. കൂടാതെ കോൺഗ്രസിൻ്റെ സോഷ്യൽ മീഡിയ വിങ് പുനഃസംഘടിപ്പിക്കാൻ കെപിസിസി തീരുമാനം. കോണ്‍ഗ്രസ് […]

Keralam

‘രാജി വെക്കേണ്ട ആവശ്യമില്ല; രാഹുലിന് എതിരായ ആക്ഷേപങ്ങളെ ഗൗരവത്തിൽ കാണുന്നു’; സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ആ​ക്ഷേപങ്ങളെ ​ഗൗരവമായി കാണുന്നുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വാർത്തകൾ വന്നപ്പോൾ തന്നെ പരാതികൾക്കും കേസുകൾക്കും കാത്ത് നിൽക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ഇത് മാതൃകാപരമാണെന്ന് സണ്ണി ജോസഫ്  പറഞ്ഞു. തുടർ നടപടികൾ സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ചർച്ച […]

Keralam

‘ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം’, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി തള്ളാതെ സണ്ണി ജോസഫ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയില്‍ തക്കസമയത്ത് തീരുമാനം ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുതിര്‍ന്ന നേതാക്കളുമായി ആശയ വിനിമയം നടത്തി വരികയാണ്, ഉചിതമായ തീരുമാനം തക്ക സമയത്ത് ഉണ്ടാകും. ഇക്കാര്യം കൃത്യമായി അറിയിക്കും. അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. ‍തീരുമാനം എന്തായാലും എല്ലാ അഭിപ്രായങ്ങളും പരിഗണിച്ചായിരിക്കും […]

Keralam

‘നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം എടുത്ത തീരുമാനം’; സണ്ണി ജോസഫ്

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. തന്നോട് ഇതുവരെ രേഖാമൂലമോ വാക്കാലോ ഒരു പരാതി ആരും പറഞ്ഞിട്ടില്ല. രാഹുലിന് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ കൊണ്ട് പാര്‍ട്ടിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ പ്രയാസങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ രാജി വെക്കുന്നു […]